ഇഞ്ചിയും ഏലയ്ക്കയും കശുവണ്ടിയും, പൊള്ളുന്ന ചൂടിൽ ആശ്വാസമായി ഒരു സ്പെഷ്യൽ നാരങ്ങാവെള്ളം

നാരങ്ങ കൂടാതെ ഇഞ്ചിയും ഏലയ്ക്കയും കശുവണ്ടിയുമൊക്കെയാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
lime juice
lime juicePinterest
Updated on
1 min read

വേനൽച്ചൂടിനെ അതിജീവിക്കാൻ ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. അതിന് ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് നാരങ്ങാ വെള്ളം. എന്നാൽ സാധാരണ നാരങ്ങാവെള്ളത്തിൽ നിന്ന് കുറച്ച് വെറൈറ്റി രുചി ഇന്ന് പരീക്ഷിച്ചാലോ? നാരങ്ങ കൂടാതെ ഇഞ്ചിയും ഏലയ്ക്കയും കശുവണ്ടിയുമൊക്കെയാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ചേരുവകൾ

  • നാരങ്ങ - രണ്ടെണ്ണം

  • ഏലയ്ക്ക - 2-3 എണ്ണം

  • കസ്ക്കസ് - ഒരു ടീസ്പൂൺ

  • ഇഞ്ചി - ഒരു ചെറിയ കഷ്ണം

  • കശുവണ്ടി - 5-6 എണ്ണം

  • വെള്ളം - ആവശ്യത്തിന്

  • പഞ്ചസാര- ആവശ്യത്തിന്

  • ഐസ്ക്യൂബ് - ആവശ്യത്തിന്

lime juice
വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി

തയ്യാറാക്കുന്ന വിധം

ശരീരം തണുപ്പിക്കാൻ നല്ലതാണ് കസ്ക്കസ്. കസ്ക്കസ് ഒരു 15 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. മറ്റൊരു പാത്രത്തിൽ കശുവണ്ടിയും വെള്ളത്തിൽ കുതിർക്കാം. ശേഷം, മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, ഏലയ്ക്ക, കുതിർത്ത കശുവണ്ടി, ആവശ്യത്തിന് പഞ്ചസാരയും അൽപം വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കാം.

lime juice
എനർജി കൂട്ടാൻ കഞ്ഞിവെള്ളം, പുറത്തു പോകുമ്പോൾ കുടയും സൺ​ഗ്ലാസും തൊപ്പിയും, പൊള്ളുന്ന വേനലിൽ മുൻകരുതൽ

ഇതിലേക്ക് നാരങ്ങ പിഴിഞ്ഞു ചേർക്കാം. ശേഷം ആവശ്യത്തിന് തണുത്ത വെള്ളവും ഒഴിച്ച് മിക്സിയിൽ ഒന്നുകൂടി അടിച്ചെടുക്കാം. ഇത് അരിച്ച് ഒരു ഗ്ലാസിലേക്ക് മാറ്റാം. അതിലേക്ക് നേരത്തെ കുതിർത്തു വെച്ച കസ്ക്കസും ആവശ്യത്തിന് ഐസ്ക്യൂബ്സും ചേർത്ത് കുടിക്കാവുന്നതാണ്.

Summary

Summer recipe tips: Tasty lime juice recipe for hot weather

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com