

പുതിയ തലമുറ ഏറ്റവും അധികം നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ടെക് നെക്ക്. ദീർഘനേരം തല മുന്നോട്ട് കുനിച്ച് മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപ് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന കഴുത്തു വേദനയെയാണ് ടെക് നെക്ക് എന്ന് വിളിക്കുന്നത്.
തോളിന് മുകളിൽ തല ഗുരുത്വാകര്‍ഷണ രേഖയ്ക്ക് നേരെ ആയിരിക്കണം. എന്നാൽ മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ് ഉപയോഗിക്കുമ്പോൾ തല മുന്നോട്ട് കുനിക്കുന്നതിന് ഇതിന് വ്യത്യാസം വരുത്തുന്നു. ഇതിലൂടെ കഴുത്തിലെ പിന്നിലെ പേശികൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു. കഠിനമായ കഴുത്തു വേദനയായിരിക്കും ഇതിന്റെ ഫലം.
അതേസമയം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല ടെക് നെക്ക്. കാലക്രമേണ വികസിച്ചു വരുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നമാണിത്. ഗുരുതരമായാൽ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന ആരോഗ്യ പ്രശ്‌നത്തിലേക്കും ഇത് നയിച്ചേക്കാം. പേശികളില്‍ നിന്നും ലിഗമെന്റുകളെയും ഡിസ്‌ക്കിനെയുമാണ് ഇവ ബാധിക്കും.
ടെക് നെക്ക് ലക്ഷണങ്ങള്‍
കഴുത്തിന് താഴെ വശത്തും തോളിന് മുകളിലുമായി കഠിനമായ വേദന
തലവേദന
കഴുത്തിനും തോളുകളുടെ മുകള്‍ ഭാഗങ്ങളിലും കാഠിന്യം അനുഭവപ്പെടുക
തലകറക്കം പോലെ അനുഭവപ്പെടുക
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തോളിനും കഴുത്തിനും കൃത്യമായ വ്യായാമം ചെയ്യുകയാണ് ടെക് നെക്കിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വ്യായാമം ചെയ്യുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് സാധ്യത കുറയ്ക്കാൻ സാധിക്കും. എന്നാൽ മൊബൈൽ, ലാപ്ടോപ് ഉപയോഗം മാത്രമല്ല പുസ്തകം വായിക്കുമ്പോഴും ഇതേ ആരോഗ്യപ്രശ്നം ഉണ്ടാവും. ചുരുക്കം പറഞ്ഞാൽ തല മുന്നോട്ട് കുനിച്ച് ചെയ്യുന്ന എല്ലാ ജോലികൾക്കും ടെക് നെക്ക് പാർശ്വഫലമായി പ്രത്യക്ഷപ്പെടാം.
ടെക് നെക്ക് പ്രതിരോധിക്കാം
ഓരോ 30-45 മിനിറ്റിലും 2-5 മിനിറ്റ് നേരത്തേക്ക് ഇടവേളയെടുത്ത് കഴുത്തിന് വ്യായാമം നൽകാം.
ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ സ്‌ക്രീനിന്റെ മുകൾഭാഗം നിങ്ങളുടെ കണ്ണിന്റെ ലെവലിലാണെന്ന് ഉറപ്പാക്കുക.
മുന്നോട്ട് കുനിക്കുന്നതിനുപകരം, തോളിനും ഇടുപ്പിനുമൊപ്പം തല നിലനിർത്താൻ ശ്രമിക്കുക
ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates