10,000 വർഷം മുമ്പ് ഒരൊറ്റ വ്യക്തിക്ക് സംഭവിച്ച ജനിതകമാറ്റം, നീലക്കണ്ണുകൾ പിറന്നതിങ്ങനെ

മെലാനിന്റെ അളവു കുറയുമ്പോൾ കണ്ണുകൾക്ക് തവിട്ടുനിറത്തിന് പകരം നേരിയ നിറം ഉണ്ടാകുന്നു.
Blue Eyes
Blue EyesPexels
Updated on
1 min read

ലോകത്ത് മനുഷ്യരുടെ കണ്ണുകള്‍ക്ക് വിശാലമായ ഒരു പാലറ്റുണ്ട്. തവിട്ടുനിറം മുതൽ നേരിയ നീലയും പച്ചയും വരെ അതിൽപെടും. ശരീരത്തിൽ മെലാനിന്‍ എന്ന പിഗ്മെന്റിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസമാണ് നമ്മുടെ കണ്ണുകളുടെ നിറം നിശ്ചയിക്കുന്നത്. തവിട്ട് നിറമുള്ള കണ്ണുകളിൽ ഉയർന്ന സാന്ദ്രതയിൽ മെലാനിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകാശത്തെ ആഗിരണം ചെയ്ത് ഇരുണ്ട നിറത്തിലേക്ക് ആകുന്നു. എന്നാല്‍ മെലാനിന്റെ അളവു കുറയുമ്പോൾ കണ്ണുകൾക്ക് തവിട്ടുനിറത്തിന് പകരം നേരിയ നിറം ഉണ്ടാകുന്നു.

നീലക്കണ്ണുകൾ

നീലക്കണ്ണുകളുള്ളവർക്ക് മെലാനിൻ്റെ അളവു കുറവായിരിക്കും. ഏകദേശം 6,000 മുതൽ 10,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ ജീവിച്ചിരുന്ന ഒരൊറ്റ വ്യക്തിക്ക് സംഭവിച്ച ജനിതകമാറ്റം മൂലമാണ് ലോകത്ത് നീലക്കണ്ണുകൾ രൂപപ്പെട്ടതെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ലോകജനസംഖ്യയുടെ ഒൻപത് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് നീലക്കണ്ണുകൾ ഉള്ളതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മെലാനിന്റെ കുറവിനെ തുടർന്ന് നീലകണ്ണുകൾ യുവി വികിരണങ്ങൾ കൂടുതൽ ആ​ഗിരണം ചെയ്യും. ഇത് കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും യുവിയൽ മെലനോമ പോലുള്ള കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കാനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ഇക്കൂട്ടർ പുറത്തിറങ്ങുമ്പോൾ യുവി പ്രൊട്ടക്ഷൻ ഉള്ള സൺഗ്ലാസുകൾ നിർബന്ധമായും ധരിക്കണം.

വെളിച്ചത്തോടുള്ള സംവേദനക്ഷമത

നീലക്കണ്ണുകൾക്ക് സാധാരണയായി വെളിച്ചം കൂടുതലായിരിക്കും. അതിനാൽ തെളിച്ചമുള്ള ലൈറ്റുകൾക്ക് താഴെയോ സൂര്യപ്രകാശമുള്ള അന്തരീക്ഷത്തിലോ ഉണ്ടാകുന്ന കണ്ണിലെ അസ്വസ്ഥതയും വേദനയും ശ്രദ്ധിക്കണം. ഇൻഡോർ ലൈറ്റിങ് ക്രമീകരിക്കാൻ പോളറൈസ്ഡ് ലെൻസുകളോ ലൈറ്റ് ഫിൽട്ടറുകളോ ഉപയോഗിക്കുന്നത് ആശ്വാസം നൽകും.

Blue Eyes
അധികമായാൽ വൃക്ക അടിച്ചു പോകും, വിറ്റാമിൻ ഡി ടോക്സിസിറ്റി ലക്ഷണങ്ങൾ

മാതാപിതാക്കളുടെ കണ്ണുകൾക്ക് തവിട്ടു നിറവും കുഞ്ഞിൻ്റെ കണ്ണുകൾക്ക് നീലനിറവും

പല ജീനുകൾ ഒരുമിച്ച് പ്രവർത്തിച്ച് തീരുമാനിക്കുന്ന ഒരു സങ്കീർണമായ പ്രക്രിയയാണ് കണ്ണുകളുടെ നിറം. കണ്ണിന്റെ നിറം നിർണയിക്കുന്ന OCA2, HERC2 തുടങ്ങിയ ജീനുകളാണ് പ്രധാനം. നീലക്കണ്ണിന്റെ ജീൻ റിസസീവ് ആണ്. മാതാപിതാക്കൾ ഇരുവരും തവിട്ടുനിറമുള്ള കണ്ണുകളുള്ളവരാണെങ്കിലും അവർക്ക് നീലക്കണ്ണിന്റെ ജീൻ മറഞ്ഞിരിക്കുന്ന കാരിയറുകൾ ഉണ്ടാകാം. ഈ മാതാപിതാക്കളിൽ നിന്നും മറഞ്ഞിരിക്കുന്ന നീല ജീൻ കുട്ടിക്ക് ലഭിക്കുമ്പോൾ കുഞ്ഞിന് നീലക്കണ്ണ് ഉണ്ടാകാൻ 25 ശതമാനം വരെ സാധ്യതയുണ്ട്.

മാതാപിതാക്കളുടെ കണ്ണിന്‍റെ നിറം ഇരുണ്ടതാണെങ്കിലും, കുഞ്ഞിന്‍റെ ശരീരത്തിലെ മെലാനിൻ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകളുടെ പ്രത്യേക കോമ്പിനേഷൻ വഴി മെലാനിൻ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എങ്കിൽ കണ്ണിന് നീലനിറം ലഭിക്കും.

Blue Eyes
ആ വെള്ളാരം കണ്ണുകള്‍ക്ക് പിന്നിലെ ശാസ്ത്രം!

നവജാതശിശുക്കളിൽ

നവജാതശിശുക്കളിൽ നീലക്കണ്ണുകൾ വളരെ സാധാരണമാണ്. എന്നാൽ ഇത് സ്ഥിരമായി നിലനിൽക്കണമെന്നില്ല. ജനനസമയത്ത് കണ്ണിന് ആവശ്യമായ മെലാനിൻ പൂർണ്ണമായും ഉത്പാദിപ്പിക്കപ്പെടാത്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. കുഞ്ഞ് വളരുന്നതിനനുസരിച്ച് സൂര്യപ്രകാശവുമായി സമ്പർക്കത്തിലാകുകയും കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ കണ്ണിന്‍റെ നിറം നീലയിൽ നിന്ന് തവിട്ടുനിറത്തിലേക്കോ മറ്റ് നിറങ്ങളിലേക്കോ മാറാൻ സാധ്യതയുണ്ട്.

Summary

Blue eyes may cause health conditions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com