കാപ്പിയെ ഹെല്‍ത്തിയാക്കുന്ന മൂന്ന് ചേരുവകള്‍

ചില ചേരുവകള്‍ കാപ്പിയില്‍ ചേര്‍ക്കുന്നത് അതിന്‍റെ ഗുണങ്ങള്‍ ഇരട്ടിയാക്കും.
Coffee in Cup
Coffee in CupPexels
Updated on
1 min read

ദിവസവും കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നവരാണോ നിങ്ങള്‍? ആന്‍റിഓക്സിഡന്‍റ്, ആന്‍റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കാപ്പി മിതമായ അളവില്‍ കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ചില ചേരുവകള്‍ കാപ്പിയില്‍ ചേര്‍ക്കുന്നത് അതിന്‍റെ ഗുണങ്ങള്‍ ഇരട്ടിയാക്കും.

കറുവപ്പട്ട

ഒരു നുള്ള കറുവപ്പട്ട കാപ്പിയില്‍ ചേർക്കുന്നത് പ്രത്യേക രുചി നല്‍കുന്നതിനൊപ്പം ഉപാപചയ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ ഹൃദ്രോഗത്തിനുള്ള ചില പ്രധാന അപകടഘടകങ്ങൾ നിയന്ത്രണ വിധേയമാക്കാനും കറുവപ്പട്ടയ്ക്ക് കഴിയും.

ഡാർക് ചോക്ലേറ്റ് പൗഡർ

അധികം കേള്‍ക്കാത്ത ഒരു കോമ്പിനേഷനാണ് ഡോര്‍ക്ക് ചോക്ലേറ്റും കാപ്പിയും. ഫ്ലാവ്നോയിഡുകളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് ഡാർക് ചോക്ലേറ്റുകൾ. കാപ്പിയുടെ രുചി വർധിപ്പിക്കുന്നതിന് ഒപ്പം നിരവധി ഗുണങ്ങളും ഡാർക് ചോക്ലേറ്റ് നൽകുന്നുണ്ട്.

ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും കാപ്പിയിൽ ഡാർക് ചോക്ലേറ്റ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

Coffee in Cup
ശരീരം ഫിറ്റാകാൻ യോഗയോ? ഒരിക്കലും ഈ അബദ്ധത്തിൽ വീഴരുത്

എംസിടി ഓയിൽ

തേങ്ങയിൽ നിന്ന് നിര്‍മിക്കുന്ന ഒരു ഉല്‍പന്നമാണ് എംസിടി ഓയില്‍ (മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ). ഇത് കാപ്പിയിൽ ചേർത്ത് കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജവും തലച്ചോറിന്റെ ആരോഗ്യത്തിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും എംസിടി ഓയില്‍ ഫലപ്രദമാണ്.

Coffee in Cup
പാൽ കുടിക്കാൻ നല്ല സമയം ഉണ്ടോ?

മിതത്വം പാലിക്കുകയാണ് പ്രധാനം. കാപ്പി കുടിക്കുന്നത് അമിതമായാല്‍ വിറയല്‍, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഉയർന്ന ഹൃദയമിടിപ്പ് എന്നീ ലക്ഷണങ്ങളിലേക്ക് നയിക്കാം. പ്രധാനമായും കാപ്പി കുടിക്കുന്നത് രാവിലെയാക്കുക. ഉച്ച കഴിഞ്ഞ് കുടിക്കുന്നത് ചിലപ്പോൾ ഉറക്കത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. കാപ്പി നിർജ്ജലീകരണം ഉണ്ടാക്കും എന്നതിനാൽ ദിവസം മുഴുവൻ മികച്ച രീതിയിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

Summary

Three ingredients that makes coffee healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com