ശരീരം ഫിറ്റാകാൻ യോഗയോ? ഒരിക്കലും ഈ അബദ്ധത്തിൽ വീഴരുത്

ഊര്‍ജ്ജം ആവശ്യമായ പ്രവർത്തനങ്ങളിലോ ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങളിലോ പങ്കെടുക്കാൻ കഴിയാത്ത പ്രായമായവർക്ക് യോഗ സഹായകരമാണ്.
Yoga
YogaPexels
Updated on
1 min read

രീരത്തിന് വഴക്കവും മനസിന് തൃപ്തിയും നല്‍കാന്‍ യോഗ പരിശീലിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ആരോഗ്യത്തിന് അത് മാത്രം മതിയാകില്ലെന്ന് അഡ്വാന്‍സസ് ഇന്‍ ഇന്റെഗ്രേറ്റീവ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യത്തോടെ ജീവിക്കാന്‍ വ്യായാമം അത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ക്ക് നല്ലതു പോലെ അറിയാം. എന്നാല്‍ വ്യായാമം യോഗ മാത്രമണെന്ന് തെറ്റിദ്ധരിക്കുന്നിടത്താണ് പ്രശ്നം. യോഗ ചെയ്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്.

യോഗയും മറ്റ് വ്യായാമങ്ങളും

മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹൃദയാരോഗ്യം വളരെ പ്രധാനമാണ്. ഹൃദയാരോഗ്യത്തിനോ, രക്തക്കുഴലുകളുടെ വഴക്കം നിർണായകമാണ്. ഇത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തം കട്ടപിടിക്കൽ തുടങ്ങിയ പ്രശ്നങ്ങളെ തടയുന്നു. ഹൃദയത്തിലേക്ക് മാത്രമല്ല, ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഓക്സിജനും രക്തവും എത്തിക്കേണ്ടതിന് രക്തധമനികളുടെ ആരോഗ്യ പ്രധാനമാണ്.

ഗവേഷകര്‍ പൈലേറ്റ്സ്, തായ് ചി, ഉയർന്ന തീവ്രതയുള്ള പരിശീലനം തുടങ്ങിയ മറ്റ് വ്യായാമ രീതികളും യോഗയും ഹൃദയധമനികളുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം നിരീക്ഷിച്ചു. ഇതില്‍ ധമനികളുടെ വഴക്കം വർധിപ്പിക്കുന്നതിന് മറ്റ് വ്യായാമങ്ങള്‍ മികച്ചതായി നിന്നപ്പോള്‍ യോഗയുടെ ഗുണ ഫലങ്ങൾ ഏറെക്കുറെ അസ്ഥിരമായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

Yoga
സിനിമയില്‍ കാണുന്നപോലെ വലിയൊരു വേദന തോന്നണമെന്നില്ല, ഹൃദയാഘാതം എങ്ങനെ തിരിച്ചറിയാം?

യോഗ ആഘോഷിക്കപ്പെടുന്നു

യോഗ പരമ്പരാഗതമായി ആഘോഷിക്കപ്പെടുന്നതും നമ്മുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതുമാണ്. എന്നാല്‍ ഊര്‍ജ്ജം ആവശ്യമായ പ്രവർത്തനങ്ങളിലോ ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങളിലോ പങ്കെടുക്കാൻ കഴിയാത്ത പ്രായമായവർക്ക് യോഗ സഹായകരമാണ്. എന്നാല്‍ ചെറുപ്പക്കാര്‍ യോഗ മാത്രം വ്യായാമമായി ചെയ്യുന്നത് ശരീരം ഫിറ്റായിയിരിക്കാന്‍ മതിയാകില്ലെന്ന് ഗവേഷകര്‍ പറയുന്നു.

Yoga
സോഷ്യല്‍മീഡിയ തൂക്കിയ ഉറക്ക ടെക്‌നിക് , രണ്ട് മിനിറ്റില്‍ ഗാഢനിദ്ര, മിലിറ്ററി സ്ലീപ്പിങ് ആര്‍ക്കൊക്കെ വര്‍ക്ക് ആകും

ശരീരം ചലിപ്പിക്കുക എന്നതിന് ആരോഗ്യത്തില്‍ വലിയ പങ്കുണ്ട്. യോഗ സൗമ്യമാണ്. വിശാലമായ വ്യായാമ ദിനചര്യയുടെ ഭാഗമായി യോഗ ഉൾപ്പെടുത്തുന്ന ഒരു സമതുലിതമായ സമീപനമാണ് നല്ലതെന്ന് ഗവേഷകർ കൂട്ടിച്ചേര്‍ത്തു.

Summary

Only doing yoga to stay healthy? Study says it may not be enough

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com