രണ്ട് മിനിറ്റ് അധികം ഉറങ്ങാം, ​ദീ‍ർഘായുസ്സ് കൂട്ടാൻ ജീവിതശൈലിയിൽ വേണം മൂന്ന് മാറ്റങ്ങൾ

ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവയിൽ വരുത്തുന്ന ചെറിയ ക്രമീകരണങ്ങൾ ആയുസ് വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.
sleeping
sleepingMeta AI Image
Updated on
1 min read

രോ​ഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുക എന്നതാണ് എല്ലാവരുടെയും ആവശ്യം. അതിനായി വില കൂടിയ ഉൽപന്നങ്ങളും മരുന്നുകളുമൊക്കെ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ രണ്ട് ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആയുസ്സു കൂടാൻ സഹായിക്കുമെന്ന് സമീപകാലത്ത് സിഡ്നി സർവകലാശാല നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവയിൽ വരുത്തുന്ന ചെറിയ ക്രമീകരണങ്ങൾ ആയുസ് വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദിവസവും അഞ്ച് മിനിറ്റ് കൂടുതൽ ഉറങ്ങുക, പടികൾ കയറുന്നതോ വേഗത്തിൽ നടക്കുന്നതോ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ രണ്ട് മിനിറ്റ് കൂടുതൽ ഏർപ്പെടുക, ഭക്ഷണത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക എന്നിങ്ങനെ മൂന്ന് മാറ്റങ്ങളാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.

sleeping
മുടി തഴച്ചു വളരും, ചർമം തിളങ്ങും; അറിയാം കറുത്ത എള്ളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

ഇത്ര ചെറിയ മാറ്റങ്ങൾ പോലും ഒരാളുടെ ആയുസ്സിൽ ഒരു വർഷം അധികമായ നൽകാൻ സഹായിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും, ദൈനംദിന ശാരീരിക പ്രവർത്തനങ്ങളിൽ വരുത്തുന്ന ചെറിയ വർധനവ് അകാല മരണം ഒഴിവാക്കാൻ സഹായിക്കുമെന്ന് ശരിവെക്കുന്നു. ദിവസവും അഞ്ച് മിനിറ്റ് നേരം മിതമായ വേഗതയിൽ നടക്കുന്നത് മരണസാധ്യത 10 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.

sleeping
വിളർച്ചയെ അകറ്റിനിർത്താം, ഇരുമ്പിന്റെ കലവറയായ പാലക്ക് ചീര ശീലമാക്കാം

2006-നും 2010-നും ഇടയിൽ യുകെ ബയോബാങ്ക് വഴി തിരഞ്ഞെടുക്കപ്പെട്ട ഏകദേശം 60,000 ആളുകളിലാണ് ഈ പഠനം നടത്തിയത്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം, 40 മിനിറ്റിലധികം മിതമായതോ കഠിനമായതോ ആയ ശാരീരിക വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കിയവർക്ക്, മോശം ശീലങ്ങൾ ഉള്ളവരേക്കാൾ ഒമ്പത് വർഷത്തിലധികം അധിക ആയുസും ആരോഗ്യകരമായ ജീവിതവും ലഭിക്കുന്നതായി കണ്ടെത്തി.

Summary

Three lifestyle changes that can improve your lifespan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com