'ലുക്ക് വേണം, പക്ഷെ മെനക്കേടാൻ വയ്യാ!' മടിയുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ അഴകു കൂട്ടാൻ ചില സൂത്രപ്പണികൾ

മുടി ചെറുഭാ​ഗങ്ങളായി തിരിച്ച് ഡ്രൈ ഷാംപൂ സ്പ്രേ ചെയ്ത ശേഷം വിരലുകൾ കൊണ്ട് കോതിയെടുക്കാം.
Skin Care Tips
Skin Care TipsPinterest
Updated on
3 min read

സൗന്ദര്യം വേണം എന്നാൽ മെനക്കേടാൻ കഴിയില്ല. ദിവസവുമുള്ള സ്കിൻ കെയർ റുട്ടീൻ പാലിക്കാനോ പാ‍ർലറിൽ പോയി സ്പായോ ഫേഷ്യലോ പെ‍ഡിക്യൂറോ ചെയ്യാൻ മടി. എന്നാൽ വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം. ഇത് അൽപം കടന്നു പോയില്ലെയെന്ന് ചോദിക്കാൻ വരട്ടെ, മടിയുള്ളവർക്കും സുന്ദരിയാകാൻ ചില സിംപിൾ ടിപ്സ് നോക്കിയാലോ

തല കഴുകാൻ മടിയുള്ളവർക്ക് ഡ്രൈ ഷാംപൂ

എണ്ണമയമുള്ള മുടി സ്റ്റൈൽ ചെയ്യാൻ പ്രയാസമാണ്. അതുപോലെ അഴിച്ചിട്ടാലും അത്ര ഭം​ഗിയുണ്ടാകില്ല. ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിച്ച് അടുത്ത ദിവസത്തെ പരിപാടിക്ക് തലേന്ന് കഴുകിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന് മടിയുള്ളവർക്ക് ഡ്രൈ ഷാംപൂ പരീക്ഷിക്കാവുന്നതാണ്. മുടി ചെറുഭാ​ഗങ്ങളായി തിരിച്ച് ഡ്രൈ ഷാംപൂ സ്പ്രേ ചെയ്ത ശേഷം വിരലുകൾ കൊണ്ട് കോതിയെടുക്കാം. എണ്ണമയം മാറി മുടി നന്നായിരിക്കും.

തല കഴുകിയാൽ മുടി ഉണങ്ങാൻ എടുക്കുന്ന സമയം പലരെയും അലട്ടാറുണ്ട്. മുടിയുടെ ഈർപ്പം മാറ്റാൻ മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ പഴയ ടീഷർട്ട് ഉപയോ​ഗിക്കാം. മുടി കെട്ടിവച്ച് ഉണക്കാനും ടീഷർട്ട് ചുറ്റിവയ്ക്കുന്നതാണു നല്ല വഴി. മുടി വരളാതിരിക്കാനും ഈ ടീഷർട് ടിപ്പ് ​ഗുണം ചെയ്യും.

അടുത്ത ദിവസത്തെ പരിപാടിക്ക് മുടിയൊന്ന് സ്റ്റൈൽ ചെയ്യണമെന്ന് തോന്നിയാൽ, തലേന്ന് രാത്രി ഒരു 10 മിനിറ്റ് മാറ്റിവയ്ക്കാൻ റെഡിയായാൽ മതി. മുടി നന്നായി ചീകിയ ശേഷം മുടി രണ്ടായി പിന്നിക്കെട്ടി ഉറങ്ങാം. രാവിലെ മേക്കപ്പും ഡ്രസ്സിങ്ങുമെല്ലാം കഴിഞ്ഞ ശേഷം മുടി അഴിച്ചിടുക. ചീപ്പ് ഉപയോ​ഗിക്കരുത്, ആവശ്യമെങ്കിൽ ആന്റി ഫ്രിസ് സെറം പുരട്ടാം.

മുടി നല്ല വേവി ആയി കിടക്കാൻ ഇത് സഹായിക്കും. മുടി പിന്നിക്കെട്ടും മുൻപ് ഹെയർ ടെക്സചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. മുടി മൂന്നായി ഭാഗിച്ച് ഓരോ ഭാഗവും സോക്സ് ചേർത്തു ചുറ്റി വച്ചും ഓവർനൈറ്റ് വേവി ഹെയർ സ്വന്തമാക്കാം. ഉള്ളു കുറവുള്ള മുടിക്കു ഉള്ളു തോന്നിക്കാനും ഈ ഹെയർ സ്റ്റൈൽ സൂപ്പറാണ്.

കൈകാലുകൾ മൃദുലമാകും

പെഡിക്യൂർ ചെയ്യാൻ പാർലറിൽ പോകാൻ മടിയുള്ളവർക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു ചെറിയ ടിപ് പറഞ്ഞു തരാം. രാത്രി കിടക്കും മുൻപ് ഷാംപൂ ചേർത്ത ചെറുചൂടുവെള്ളത്തിൽ അഞ്ചുമിനിറ്റ് കാലുകൾ മുക്കി വയ്ക്കുക. ഒരു പാട്ട് കേൾന്ന സമയമേ എടുക്കൂ. ഇനി ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോ​ഗിച്ച് പാദം ഒന്നുരച്ചു കഴുകി വൃത്തിയാക്കാം. ഈർപ്പത്തോടെ തന്നെ കാലിൽ മോയ്സചറൈസർ പുരട്ടാം.

ഉപ്പൂറ്റിയിലും വിരലുകൾക്കിടയിലുമെല്ലാം മോയിസ്ചറൈസർ പുരട്ടണം. ഈർപ്പം മാറിയ കാൽ നഖങ്ങളിൽ നെയിൽ ഓയിൽ/ക്യൂട്ടിക്കിൾ ഓയിൽ പുരട്ടുക. ശേഷം രാത്രി കിടക്കുമ്പോൾ കോട്ടൻ സോക്സ് അണിഞ്ഞ് ഉറങ്ങാം. രാവിലെ ഉണരുമ്പോൾ കാൽപാദം മൃദുവായിരിക്കും. പാടുകളോ ചെറിയ വിണ്ടുകീറലോ ഉള്ള നഖം പോലും സുന്ദരമായിരിക്കും. നെയിൽ പോളിഷ് അണിഞ്ഞിട്ടുണ്ടെങ്കിൽ അതു നീക്കി നഖം ആകൃതിയിലാക്കിയ ശേഷം കൈകാലുകൾക്ക് ഈ പരിചരണം നൽകുന്നതാണു നല്ലത്.

മുഖം തിളങ്ങാൻ മാസ്ക്

തലേന്നു രാത്രി ഒരു ഓറഞ്ച് രണ്ടായി മുറിച്ചു മുഖത്തു മസാജ് ചെയ്യാം അല്ലെങ്കിൽ പപ്പായ ഉടച്ചു മുഖത്തു പുരട്ടിയാൽ പിറ്റേന്നു മുഖത്തിന് തെളിച്ചം ലഭിക്കും. അല്ലെങ്കിൽ ഇതിലും എളുപ്പമുള്ള ഒരു വഴിയുണ്ട്. മുഖത്തിനു തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന ഹൈഡ്രേറ്റിങ് ഫെയ്സ് മാസ്ക്. ചർമസ്വഭാവത്തിന് ഇണങ്ങുന്ന ബ്രാൻഡഡ് ഫെയ്സ് മാസ്ക് വാങ്ങിവയ്ക്കാം. രാത്രി ഇത് മുഖത്തണിഞ്ഞു കിടക്കാം. രാവിലെ ഉണരുമ്പോൾ ജലാംശം നിറഞ്ഞ മുഖം സ്വാഭാവിക ഭംഗിയോടെ തിളങ്ങുന്നുണ്ടാകും. വരൾച്ച എങ്ങോ മറഞ്ഞിട്ടുണ്ടാകും. മുഖം കഴുകിയ ശേഷം അൽപം ഈർപ്പത്തോടെ മോയിസച്റൈസർ പുരട്ടുന്നതു ചർമത്തിലെ ജലാംശം നിലനിർത്തും.

പുരികം

ഐ ബ്രോ മേക്കപ് ശ്രദ്ധയോടെ സമയമെടുത്തു ചെയ്യേണ്ടതാണ്. അല്ലെങ്കിൽ കൃത്രിമത്വം തോന്നും. അതുകൊണ്ടു സമയമില്ലാത്തപ്പോൾ പുരികമെഴുതാൻ മെനക്കെടേണ്ട. അൽപം ലിപ് ബാം (ഐ ബ്രോ ജെൽ ഉള്ളവർ അതുപയോഗിക്കുക) പുരികത്തിൽ പുരട്ടി ഐ ബ്രോ ബ്രഷ് കൊണ്ടു മെല്ലേ കോംബ് ചെയ്യുക. പുരികം ആകൃതിയോടെയിരിക്കും.

കൺപീലിയിൽ അൽപം ബേബി പൗഡർ ബ്രഷ് ചെയ്തശേഷം മസ്കാര അണിഞ്ഞാൽ ഇടതൂർന്ന കൺപീലികൾ സ്വന്തമാക്കാനാകും. ലാഷ് കേളർ ഉപയോഗിക്കുന്നവർ കൺപീലി കേൾ ചെയ്യാനും പിന്നീടു മസ്കാര അണിയാനുമായി സമയം പാഴാക്കേണ്ട. ലാഷ് കേളറിൽ ഐ പെൻസിൽ കൊണ്ടു വരച്ചശേഷം കൺപീലി കേൾ ചെയ്യുക.

കണ്ണുകൾ മനോഹരമാകാൻ

ഐസ് ക്യൂബ് വച്ചാൽ കണ്ണിനടിയിലെ പഫിനെസ് അകലും. ഗ്വാ ഷാ മസാജിങ് സ്റ്റോൺ ഉണ്ടെങ്കിൽ ഇതുപയോഗിച്ചു മെല്ലെ മസാജ് കൂടി ചെയ്യാം. കണ്ണെഴുതാനും എളുപ്പവഴികളുണ്ട്. കൺകോണിൽ നിന്നു വാലിട്ടെഴുതുന്ന വിങ്ഡ് ഐ ലുക്ക് മുഖത്തിനു പ്രസരിപ്പു നൽകും. വിങ്സ് വരയ്ക്കേണ്ട ആങ്കിളിൽ ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡ് പോലെ കട്ടിയുള്ള വസ്തു കൺകോണിൽ വയ്ക്കുക. ഐ ലൈനർ കൊണ്ടോ ഐ പെൻസിൽ കൊണ്ടോ കണ്ണെഴുതാം. അതിലും എളുപ്പത്തിൽ കണ്ണെഴുതാൻ ഐ ബ്രഷ് ഐ പെൻസിലിലോ ഐ ഷാഡോയിലോ തൊട്ടെടുത്ത് ഷേഡ് ചെയ്തതു വരയ്ക്കാം.

Skin Care Tips
പഴത്തൊലി മുഖത്ത് ഉരച്ചാൽ ബൊട്ടോക്സ് ഇഫക്ട്? യാഥാർഥ്യം ഇതാണ്

ചുണ്ടുകൾക്ക്

വരണ്ടുണങ്ങിയ ചുണ്ടിൽ ലിപ്സ്റ്റിക് അണിയുന്നത് അഭംഗിയാണ്. തലേന്നു രാത്രി മോയിസ്ചറൈസിങ് ലിപ് ബാം പുരട്ടിക്കിടന്നാൽ രാവിലെ ചുണ്ടുകൾ വരൾച്ചയില്ലാതെ സുന്ദരമായിരിക്കും. അഥവാ ഇക്കാര്യം മറന്നുപോയെങ്കിൽ പിറ്റേന്നു രാവിലെ പല്ലു തേച്ചശേഷം ഈ ടൂത് ബ്രഷ് നന്നായി കഴുകിയെടുത്ത് ചുണ്ടിൽ വൃത്താകൃതിയിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. ഈർപ്പം ഒപ്പിമാറ്റിയശേഷം ലിപ് ബാം പുരട്ടാം. ചുണ്ടിലെ മൃതകോശങ്ങൾ അകലും ചുണ്ടുകൾ മൃദുലവുമാകും.

Skin Care Tips
മിക്സിയുടെ ബ്ലേഡിൻ്റെ മൂർച്ച കുറഞ്ഞോ? വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

മേക്കപ് ചെയ്യാൻ തുടങ്ങും മുൻപ് തുണിയുപയോഗിച്ച് ഈ ലിംപ് ബാം മെല്ലേ തുടച്ചു മാറ്റാം. വരണ്ട ചർമം ചുണ്ടിൽ അവശേഷിക്കുന്നെങ്കിൽ അവയും നീങ്ങാനാണിത്.

ഇനി വീണ്ടും ലിപ് ബാം അണിഞ്ഞ് ലിപ് മേക്കപ് ചെയ്യാം. ചുണ്ടിനു തുടിപ്പു നൽകുന്ന ലിപ് പ്ലംബേഴ്സ് വിപണിയിൽ ലഭ്യമാണ്. ചുളിവുകൾ അകറ്റി ചുണ്ടുകൾ തുടിപ്പു നൽകുന്ന ലിപ് പ്ലംബേഴ്സ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം.

Summary

Time saving Makeup tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com