തോന്നുംപോലെയല്ല, ഭക്ഷണത്തിന് ശേഷവും കുളിക്കുന്നതിന് മുന്‍പും വെള്ളം കുടിക്കണം!, സമയക്രമം മുഖ്യം

വൈകുന്നേരത്തിന് മുന്‍പായി വേണ്ട അളവില്‍ വെള്ളം കുടിക്കുന്നത് ദഹനവും ഉറക്കവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
Water drinking timing
Water drinking timingPexels
Updated on
1 min read

രോഗ്യം നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ വെള്ളം കുടിക്കേണ്ടതിന് ചില സമയക്രമങ്ങളൊക്കെയുണ്ട്. തോന്നും പോലെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. ആയുര്‍വേദവും ആധുനിക ശാസ്ത്രവും ഒരുപോലെ ഇക്കാര്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2021ല്‍ ഹൈഡ്രേഷന്‍ ഫോര്‍ ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിവ്യൂവില്‍ ശരീരത്തില്‍ ജലാംശം ആവശ്യത്തിന് നിലനിര്‍ത്തുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് പ്രധാനമാണെന്ന് വ്യക്തമാക്കുന്നു. വൈകുന്നേരത്തിന് മുന്‍പായി വേണ്ട അളവില്‍ വെള്ളം കുടിക്കുന്നത് ദഹനവും ഉറക്കവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം വെള്ളം കുടിക്കുന്നത് കുറയുന്നത് ആരോഗ്യം ക്ഷയിക്കാന്‍ കാരണമാവുകയും ചെയ്യും.

സമയം മുഖ്യം!

രാവിലെ എഴുന്നേല്‍ ഉടന്‍

രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിനെ ആയുര്‍വേദത്തില്‍ ഉഷ പാനയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് രാത്രി ഉടനീളം അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കും. കൂടാതെ ദഹന വ്യവസ്ഥയ്ക്കും ശരീരത്തെ ഒരു ദിവസത്തിനായി ഒരുക്കാനും ഇത് നല്ലതാണ്. കൂടാതെ ഇത് മെറ്റബോളിസം സജീവമാക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ ഊര്‍ജ്ജസ്വലരാകാനും സഹായിക്കും.

ഭക്ഷണത്തിന് മുന്‍പ്

ഭക്ഷണം കഴിക്കുന്നതിന് 15-20 മിനിറ്റ് മുന്‍പ് ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹന എന്‍സൈമുകളെ സജീവമാക്കാന്‍ സഹായിക്കും. ഇത് പോഷക ആഗിരണം ഫലപ്രദമാക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. കൂടാതെ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പിനെ ക്രമീകരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. എന്നുകരുതി ഒരുപാട് വെള്ളം കുടിക്കണമെന്നല്ല, മിതമായ അളവിലായിരിക്കണം വെള്ളം കുടിക്കേണ്ടത്, അമിതമായാല്‍ അത് ദഹനത്തെയും ബാധിക്കും.

Water drinking timing
വാർദ്ധക്യം മറയ്ക്കാനും മറക്കാനും, ചില 'പൊടിക്കൈകള്‍'; കുറിപ്പ്

ഭക്ഷണത്തിന് ശേഷം

കൂടാതെ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ പാടില്ല. ഭക്ഷണത്തിന് ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും വിശ്രമിച്ച ശേഷം വെള്ളം കുടിക്കാം. ഇത് ദഹന എന്‍സൈമുകളെ നേര്‍പ്പിക്കാതെ സംരക്ഷിക്കും. ഭക്ഷണത്തെ കൃത്യമായി വിഘടിപ്പിച്ചുവെന്നും ഉറപ്പാക്കും. കൂടാതെ, ഇത് ബ്ലോട്ടിങ് അല്ലെങ്കില്‍ ദഹനക്കേട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

കുളിക്കുന്നതിന് മുന്‍പും രാത്രി കിടക്കുന്നതിന് മുന്‍പും

കുളിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത്, രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരത്തിലെ താപനില നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ കിടക്കുന്നതിന് മുന്‍പ് ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത്, നിര്‍ജ്ജലീകരണം തടയാനും ശരീരത്തെ ശാന്തമാക്കാനും സഹായിക്കും. എന്നാല്‍ അളവു കൂടാതെ ശ്രദ്ധിക്കണം.

Water drinking timing
ചർമം തിളങ്ങാൻ കറ്റാർവാഴ ഇനി ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

ദാഹിക്കുമ്പോള്‍

ഇതിനിടെ ദാഹിച്ചാല്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. അനാവശ്യമായി ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വൃക്കകള്‍ തകരാറിലാകാനും ദഹനക്കേട് ഉണ്ടാകാനും കാരണമാകും. ഇത് ഇലക്ടോലൈറ്റുകളെ നേര്‍പ്പിക്കാനും ക്ഷീണം ഉണ്ടാക്കാനും കാരണമാകും.

Summary

Drinking water in the morning, before meals, and mindfully throughout the day can significantly improve digestion and metabolism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com