

തലമുടി കൊഴിയുമ്പോൾ പരിഭ്രാന്തരാകുന്ന നമ്മൾ കാൽവിരലുകളിലെ രോമം കൊഴിയുമ്പോൾ അറിയാറുണ്ടോ? ഇത് അത്ര നിസാരമല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രോമകൂപങ്ങൾക്ക് ആരോഗ്യമായി നിലനിൽക്കാൻ മെച്ചപ്പെട്ട രക്തയോട്ടം ആവശ്യമാണ്.
രക്തയോട്ടം ഫോളിക്കിളുകളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തുകയും ഇത് രോമം വളരാനും നിലനില്‍ക്കാനും സഹായിക്കുകയും ചെയ്യുന്നു. രക്തയോട്ടം കുറയുമ്പോള്‍ രോമകൂപങ്ങള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും ലഭിക്കാതെയാവുകയും അതുവഴി കാല്‍വിരലുകളിലെ രോമങ്ങള്‍ നേര്‍ത്തതാകുകയോ വിരളമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യും.
ക്രോണിക് ഇന്‍സുലിന്‍ പ്രതിരോധം
ക്രോണിക് ഇന്‍സുലിന്‍ പ്രതിരോധം എന്നത് രക്തയോട്ടം മോശമാകുന്നതിന് കാരണമാകുന്ന ഒരു അവസ്ഥയാണ്. ടൈപ്പ്-2 പ്രമേഹം ഇതില്‍ ഉള്‍പ്പെടും. ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് കൂടി, ധമനികള്‍ക്ക് വീക്കവും കാഠിന്യവും ഉണ്ടാക്കുകയും രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ വരുകയും ചെയ്യുന്നു.
കൂടാതെ ഈ പ്രക്രിയ ധമനികളുടെ സങ്കോചത്തിനും കാല്‍വിരലുകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിദൂര ഭാഗങ്ങളിലേക്കുള്ള രക്ത വിതരണം തടസപ്പെടാനും കാരണമാകും. രക്തയോട്ടം തകരാറിലാകുമ്പോള്‍, രോമകൂപങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും ലഭിക്കില്ല, ക്രമേണ കാല്‍വിരലുകളിലും കാലുകളിലും രോമം കൊഴിയുകയും ചെയ്യും.
രക്തക്കുഴലുകളുടെ തകര്‍ച്ച പെരിഫറല്‍ ആര്‍ട്ടറി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണെന്ന് മറക്കരുത്. പ്രമേഹവും മെറ്റബോളിക് സിന്‍ഡ്രോമും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാല്‍വിരലുകളില്‍ രോമം കൊഴിയുന്നതു കൊണ്ട് എന്തെങ്കിലും രോഗം ഉണ്ടെന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ മറ്റ് ചില ലക്ഷണങ്ങള്‍ക്കൊപ്പം രോമവും കൊഴിയുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates