

ദന്തസംരക്ഷണത്തിൽ പല്ലു തേപ്പിന് വലിയ പ്രാധാന്യമുണ്ട്. വായിൽ അടിഞ്ഞു കൂടുന്ന ഭക്ഷണ അവശിഷ്ടങ്ങളും രോഗാണുക്കളും നീക്കം ചെയ്യാൻ ഇത് സഹായിക്കും. പല്ലുകൾ ബ്രെഷ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് വരെ അനിവാര്യമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പല്ലു തേക്കുന്നതിനായി ബ്രെഷിൽ പുരട്ടുന്ന കളർ ഫുൾ പേസ്റ്റ് ഒരു മിനി കെമിക്കൽ ഫാക്ടറി കൂടിയാണെന്ന് ഓർമപ്പെടുത്തുകയാണ് അഡ്വ. ദീപ വിശ്വനാഥൻ.
പേസ്റ്റ് വായിലിട്ട് ഉരയ്ക്കുമ്പോൾ ഉണ്ടാകുന്ന പത SLS (Sodium Lauryl Sulfate) എന്ന കെമിക്കൽ ആണ്. സോപ്പിലും ഷാംപൂവിലും പത വരാൻ ചേർക്കുന്ന അതേ വസ്തു തന്നെയാണിത്. സ്ഥിരമായി ഈ പത വായിൽ കൊള്ളുന്നത് വായിലെ സെൻസിറ്റീവായ തൊലി അടർന്നു പോകാനും, വായ്പ്പുണ്ണ് (Mouth ulcers) വരാനും കാരണമാകുമെന്നും ഫേയ്സ്ബുക്കിൽ കുറിച്ച് പോസ്റ്റിൽ ദീപ പറയുന്നു.
രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ് പല്ലുതേക്കാൻ ബ്രഷിലേക്ക് ആ കളർഫുൾ പേസ്റ്റ് പിഴിഞ്ഞ് വെക്കുമ്പോൾ, നിങ്ങൾ സ്വന്തം വായിലേക്ക് ഒരു 'മിനി കെമിക്കൽ ഫാക്ടറി' കൂടിയാണ് കയറ്റിവിടുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
പല്ലിലെ വെളുപ്പ് കണ്ട് സിനിമാ നടന്മാരെപ്പോലെ ചിരിക്കാൻ വേണ്ടി നമ്മൾ ദിവസവും രണ്ടുനേരം വായിലിട്ട് പതപ്പിക്കുന്ന ഈ ടൂത്ത്പേസ്റ്റുകൾ ശരിക്കും ഒരു സൈലന്റ് കില്ലറാണ്! ഒന്ന് ചിന്തിച്ചു നോക്കിയേ, വായ വൃത്തിയാക്കാൻ പോയിട്ട് നമ്മൾ എന്തൊക്കെ പണിയാണ് ഈ പേസ്റ്റ് വഴി വാങ്ങിവെക്കുന്നത് എന്ന്!
ഇതിലെ ചില പ്രധാന വില്ലന്മാരെ പരിചയപ്പെടാം:
വായിൽ എന്തിനാടോ സോപ്പ്? (SLS)
പേസ്റ്റ് വായിലിട്ട് ഉരയ്ക്കുമ്പോൾ ആ വരുന്ന വലിയ പതയുണ്ടല്ലോ... അതിനു കാരണം SLS (Sodium Lauryl Sulfate) എന്ന കെമിക്കൽ ആണ്. നമ്മുടെ അലക്കുസോപ്പിലും ഷാംപൂവിലും ഒക്കെ പത വരാൻ ചേർക്കുന്ന അതേ സാധനം! സ്ഥിരമായി ഈ പത വായിൽ കൊള്ളുന്നത് വായിലെ സെൻസിറ്റീവായ തൊലി അടർന്നു പോകാനും, വായ്പ്പുണ്ണ് (Mouth ulcers) വരാനും കാരണമാകും.
ഫ്ലൂറൈഡ് (Fluoride) എന്ന സ്ലോ പോയ്സൺ
പല്ലിന് നല്ലതാണെന്ന് പറഞ്ഞ് കമ്പനിക്കാർ കുത്തിനിറയ്ക്കുന്ന സാധനമാണിത്. പേസ്റ്റിലെ വാണിംഗ് ലേബൽ വായിച്ചിട്ടുണ്ടോ? "കുട്ടികൾ ഇത് വിഴുങ്ങാൻ പാടില്ല" എന്ന് എഴുതിയിട്ടുണ്ടാകും. കാരണം ദിവസവും ഇത് അല്പാല്പമായി വയറ്റിൽ ചെന്നാൽ തൈറോയ്ഡ് പണിമുടക്കും, എല്ലുകൾക്ക് തേയ്മാനം വരും. കുട്ടികളുടെ പല്ലിൽ മഞ്ഞ നിറത്തിലുള്ള പാടുകൾ (Fluorosis) വരാനും ഇത് കാരണമാകും.
സാൻഡ് പേപ്പർ ഇഫക്ട് (Abrasives & Microplastics)
പല്ലിലെ കറ കളയാനെന്ന് പറഞ്ഞ് പേസ്റ്റിൽ ചേർക്കുന്ന മൈക്രോ പ്ലാസ്റ്റിക് തരികൾ, സാൻഡ് പേപ്പർ വെച്ച് പല്ല് ഉരയ്ക്കുന്നതിന് തുല്യമാണ്! പല്ലിന്റെ സംരക്ഷണ കവചമായ ഇനാമൽ ഇത് തേച്ചുതേച്ചു ഇല്ലാതാക്കും. പിന്നെ തണുത്ത വെള്ളം കുടിക്കുമ്പോൾ പല്ല് പുളിക്കാൻ തുടങ്ങും. പോരാത്തതിന് ഇതിന് നല്ല മധുരം കിട്ടാൻ ചേർക്കുന്ന സാക്കറിൻ പോലെയുള്ള ആർട്ടിഫിഷ്യൽ സ്വീറ്റനേഴ്സ് വയറ്റിലെ നല്ല ബാക്ടീരിയകളെ കൊന്നൊടുക്കുകയും ചെയ്യും.
"അപ്പോൾ പിന്നെ പല്ലുതേക്കാതെ നടക്കാൻ പറ്റുമോ?" എന്ന് ചോദിക്കാൻ വരട്ടെ. ഈ കെമിക്കൽ പതയൊന്നും ഇല്ലാതെ തന്നെ പല്ല് വെട്ടിത്തിളങ്ങാൻ നമുക്ക് ചുറ്റും കിടിലൻ നാച്ചുറൽ സൊല്യൂഷൻസ് ഉണ്ട്!
ഉമിക്കരിയും ഉപ്പും: പണ്ടത്തെ കാരണവന്മാർക്ക് 80 വയസ്സിലും കരിമ്പിൻ തണ്ട് കടിച്ചു പൊട്ടിക്കാൻ പറ്റിയിരുന്നതിന്റെ രഹസ്യം ഈ ഉമിക്കരിയാണ്. ഇതിൽ കുറച്ചു കുരുമുളകുപൊടിയോ ഗ്രാമ്പൂവോ ചേർത്താൽ വായിലെ അണുക്കൾ എല്ലാം പമ്പ കടക്കും!
വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും: ഇത്തിരി വെളിച്ചെണ്ണയിൽ ചെറിയൊരു നുള്ള് ബേക്കിംഗ് സോഡാ ചേർത്ത് പല്ലുതേച്ചു നോക്കൂ... പല്ലിലെ കറ പോകുന്നതിനൊപ്പം മോണകൾക്ക് നല്ല സ്ട്രോങ്ങ് കിട്ടുകയും ചെയ്യും.
നാടൻ ബ്രഷുകൾ: ആര്യവേപ്പിന്റെയോ പ്ലാവിന്റെയോ തണ്ടോ, അല്ലെങ്കിൽ മാവിലയോ വെച്ച് പല്ലുതേക്കുന്നത് പല്ലിന്റെ ഇനാമൽ സംരക്ഷിക്കാനും വായ്‌നാറ്റം അകറ്റാനും ഏറ്റവും മികച്ചതാണ്.
ഇനി കാശുകൊടുത്ത് വലിയ പതവരുന്ന കെമിക്കൽ പേസ്റ്റ് വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ കൂടി ഒന്ന് ഓർക്കുക. കടയിൽ നിന്ന് വാങ്ങുകയാണെങ്കിൽ തന്നെ, SLS ഉം ഫ്ലൂറൈഡും ഇല്ലാത്ത ആയുർവേദ പേസ്റ്റുകൾ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.
നിങ്ങളുടെ വീട്ടിൽ പണ്ട് ഉമിക്കരിയും മാവിലയും ഒക്കെ വെച്ച് പല്ലുതേച്ച ആ പഴയ ഓർമ്മകൾ ഉണ്ടോ? അതോ ഇപ്പോഴും വലിയ പതവരുന്ന പേസ്റ്റ് തന്നെയാണോ മെയിൻ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates