ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

വണ്ണം കുറയ്ക്കാന്‍ തീരുമാനം എടുത്താല്‍ ആദ്യം ഓടുന്നത് ജിമ്മിലേക്ക്
WEIGHT LOSS TIPS
വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്
Updated on
2 min read

ണ്ണം കുറയ്‌ക്കാൻ വേണ്ടി പല ഡയറ്റുകളും, റെസിപ്പികളും ഓൺലൈൻ ടിപ്‌സു പരീക്ഷിച്ചു മടുത്തവരാകും നമുക്കു ചുറ്റുമുള്ള മിക്ക ആളുകളും. ചിലർ തങ്ങളുടെ കഠിനാധ്വാനത്തിൽ വിജയിക്കും, മറ്റു ചിലർ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പാതി വഴിക്ക് ശ്രമം ഉപേക്ഷിക്കും. എന്നാൽ വണ്ണം കുറയ്‌ക്കുക എന്നത് ഒറ്റദിവസത്തെ പണിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. വണ്ണം കുറയ്‌ക്കുക, ഫിറ്റാകുക എന്ന തിരുമാനം പലരും പെട്ടന്നുള്ള സന്ദർഭത്തിൽ നിന്നും എടുക്കുന്നതാകാം. അതിന് ആശ്രയിക്കുന്നതോ ഓൺലൈൻ ടിപ്പുകളെയും ആകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

WEIGHT LOSS TIPS

വണ്ണം കുറയ്‌ക്കാൻ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം നമ്മൾ ചെയ്യുന്ന ചില തെറ്റുകളുണ്ട്

  • വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടി ഓൺലൈൻ പരതരുത്

    ഓരോരുത്തരുടെയും ശരീര ഘടന, സ്വഭാവം, ആരോ​ഗ്യം എന്നിവ പലതാണ്. അതുകൊണ്ട് തന്നെ ഓൺലൈൻ ടിപ്പുകൾ ആശ്രയിക്കാതെ തങ്ങളുടെ ശരീരത്തെ മനസ്സിലാക്കി അതു അനുസരിച്ചുള്ള ഭക്ഷണക്രമം വിദ​ഗ്ധരെ സമീപിച്ച് പിന്തുടരുക എന്നതാണ് ചെയ്യേണ്ടത്.

  • വണ്ണം കുറയ്‌ക്കാൻ പട്ടിണി

    ഭക്ഷണം ഉപേക്ഷിച്ചാൻ വണ്ണം കുറയുമെന്ന് കരുതി പലരും ഈ വഴി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത് ഒട്ടും ആരോ​ഗ്യകരമല്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വണ്ണം കുറയണമെന്നില്ല. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണം സമയാസമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം.

WEIGHT LOSS TIPS
WEIGHT LOSS TIPS
വൈറസിന് ജനിതക മാറ്റം? മഞ്ഞപ്പിത്ത ജാ​ഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്, ലക്ഷണങ്ങൾ
  • സ്ഥിരത പാലിക്കാതെയിരിക്കുക

    ഒന്ന് തെറ്റിയാൽ പിന്നെ ശ്രമം പാതിവഴിക്ക് ഉപേക്ഷിക്കുക എന്നതാണ് പൊതുവായി ഉണ്ടാക്കുന്ന മറ്റൊരു തെറ്റ്. നിങ്ങൾക്ക് സ്ഥിരമായി പിന്തുടരാൻ കഴിയുന്ന ഒരു ഡയറ്റ് തെരഞ്ഞെടുക്കുക എന്നതാണ് ഇതിനെ മറികടക്കാൻ കഴിയുന്ന വഴി.

  • വണ്ണം കുറയ്‌ക്കാൻ ജിമ്മിലേക്ക് ഓടുക

    വണ്ണം കുറയ്‌ക്കാൻ തീരുമാനിച്ചതിന് പിന്നാലെ പലരും ചെയ്യുന്നത് ജിമ്മിൽ ചേരുക എന്നതാണ്. എന്നാൽ ആദ്യം കുറച്ചു ദിവസങ്ങളുടെ ആവേശം തീരുമ്പോൾ അതും അവസാനിക്കും. വ്യായാമത്തിൽ ആക്രമണോത്സുകത കാണിക്കരുത്.

  • വണ്ണം കുറഞ്ഞതിന് ശേഷം ഒന്നും ചെയ്യാതിരിക്കുക

    കഠിനാധ്വാനത്തിലൂടെ വണ്ണം കുറച്ച ശേഷം അലസത പാടില്ല. വണ്ണം കുറയ്‌ക്കാൻ എടുത്ത ഡയറ്റ് പിന്നീട് പിന്തുടർന്നില്ലെങ്കിലും സന്തുലിതമായ ഒരു ഡയറ്റ് പിന്തുടരാൻ മറക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com