

ചെറുപ്പത്തിൽ അത്ര തോന്നിയില്ലെങ്കിലും കൗമാരത്തിലേക്ക് എത്തുമ്പോൾ അച്ഛൻ്റെ പല സ്വഭാവങ്ങളുമായും മക്കൾക്ക് വളരെയേറെ സാമ്യമുണ്ടാകാറുണ്ട്. അതിന് പിന്നിൽ ചില ജനിതകപരമായ കാരണങ്ങളുണ്ടെന്ന് പഠനം. ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ രണ്ടുപേരും തുല്യമായാണ് രൂപപ്പെടുത്തുന്നത്. എന്നാല്‍ ജനിതക മാറ്റങ്ങള്‍ വികസിക്കുന്ന രീതി അനുസരിച്ച് വളര്‍ച്ചയുടെ ഘട്ടത്തില്‍ മാത്രമേ അച്ഛന്റെ സ്വഭാവങ്ങള്‍ പുറത്തുവരൂ.
നേച്ചര്‍ എഡ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മനുഷ്യനിലെ ചില ജീനുകള്‍ ആദ്യകാലത്ത് നിഷ്‌ക്രിയമായി കിടക്കുകയും ശാരീരികമായ മാറ്റങ്ങള്‍, ഹോര്‍മോണുകളുടെ വ്യത്യാസം എന്നിവയൊക്കെയുണ്ടാകുന്ന ഘട്ടത്തില്‍ ജീനുകള്‍ക്ക് മാറ്റങ്ങള്‍ വരികയും ചെയ്യുന്നു. അതുകൊണ്ടാണത്രേ ജനന സമയത്ത് അച്ഛനോട് സാമ്യമില്ലാത്ത കുട്ടി കൗമാരത്തില്‍ അച്ഛനെ പോലെ തോന്നുന്നത്.
വളര്‍ച്ചയ്ക്ക് അനുസരിച്ച് മുഖം മാറും
കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ മൃദുവായതും വൃത്താകൃതിയിലുള്ളവയുമാണ്. കുട്ടികള്‍ വളരുന്നതനുസരിച്ച് അസ്ഥികളുടെ ഘടന മുറുകുന്നു. താടിയെല്ലുകള്‍ നീണ്ടുവരുന്നു. ഈ ഘടനാപരമായ സവിശേഷിതകളില്‍ പലതും അച്ഛൻ്റെ ജീനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അച്ഛനും മക്കളും പരസ്പരം കൂടുതല്‍ സാമ്യമുളളതായി കാണുന്നത്.
മുടിയുടെ ഘടന
മുടിയുടെ ഘടന, കനം, രീതി എന്നിവയൊക്കെ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. അതുകൊണ്ടാണ് പ്രായപൂര്‍ത്തി ആയ ശേഷമോ, ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് ശേഷമോ വളര്‍ച്ചാ ചക്രങ്ങള്‍ മാറുന്നതുവരെയോ പാരമ്പര്യ ഘടകങ്ങള്‍ മറഞ്ഞിരിക്കുന്നതത്.
ശരീര ഘടന
ചില കുട്ടികള്‍ക്ക് അച്ഛന്റെ ശരീരത്തോട് വളരെ സാമ്യമുള്ള ശരീരഘടന കാണാറുണ്ട്. പേശികളുടെ വളര്‍ച്ച, കൊഴുപ്പിന്റെ വിതരണം, ഊര്‍ജ്ജനില എന്നിവയൊക്കെ പാരമ്പര്യമായി ലഭിക്കുന്നതാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ കുട്ടിയുടെ ശരീരഭാരം കൂടുന്നതും കുറയുന്നതും ഒക്കെ ഇതുകൊണ്ടാണ്.
ആരോഗ്യം
പാരമ്പര്യമയി ലഭിക്കുന്ന പല സ്വഭാവ ഗുണങ്ങളും വളര്‍ച്ചയുടെ ഒരു ഘട്ടമെത്തുമ്പോഴാണ് പുറത്തുവരുന്നത്. ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉപാപചയ നിരക്ക് ഇവയൊക്കെ പിതാവിന്റെ ജീനുമായി ബന്ധപ്പെട്ട പാരമ്പര്യഗുണങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.
വൈകാരിക പാറ്റേണുകളും സ്വഭാവവും
ഒരാളുടെ സ്വഭാവം പാരമ്പര്യമായി ലഭിക്കുന്നതാണ്. കുട്ടികള്‍ ചിലപ്പോള്‍ അവരുടെ പിതാവിന്റെ വൈകാരിക പാറ്റേണുകള്‍ പിന്തുടരുന്നുവെന്നാണ് പഠനം പറയുന്നത്. സമ്മര്‍ദം കൈകാര്യം ചെയ്യുന്ന രീതി, ക്ഷമ, ശാന്തത ഇവയൊക്കെ അച്ഛൻ്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളര്‍ച്ചാ രീതികള്‍
ഗര്‍ഭധാരണ സമയത്ത് പിതാവ് സംഭാവന ചെയ്ത ക്രോമസോമിലൂടെയാണ് ജൈവിക ലൈംഗികത നിര്‍ണയിക്കപ്പെടുന്നത്. ഇതൊരു ലളിതമായ കാര്യമാണെങ്കിലും അതിന്റെ സ്വാധീനം സാവധാനത്തിലാണ് കണ്ടുവരുന്നത്. ശാരീരിക വികസനം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളര്‍ച്ചാ രീതികള്‍ എന്നിവയെല്ലാം ജനന സമയത്തേക്കാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രത്യക്ഷമാകുന്നത്. ഈ മാറ്റങ്ങള്‍ കൗമാരകാലത്താണ് ഉയര്‍ന്നുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates