അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം, വേണം ജാ​ഗ്രത

മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ എത്തുക.
Cerebral Meningitis
Cerebral MeningitisPinterest
Updated on
1 min read

ലപ്പുഴയിൽ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ അറിയിച്ചു. തലച്ചോറിൻ്റെ ആവരണത്തിൽ ഉണ്ടാകുന്ന വീക്കമാണ് മസ്തിഷ്ക ജ്വരം. കഠിനമായ തലവേദന, പനി, ഛർദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്ക ജ്വരത്തിനുള്ളത്.

വൈറസ്, ബാക്ടീരിയ, ഫംഗൽ, അബീബ ബാധയെ തുടർന്ന മസ്തിഷ്ക ജ്വരം ഉണ്ടാകാം. ചിലരിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ചിലരിൽ രോഗം ഗുരുതരമാകാം. എന്ത് തരം രോഗാണുവാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രതിരോധ ശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും രോഗത്തിൻറെ തീവ്രത.

മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ എത്തുക. ചില ഘട്ടങ്ങളിൽ രക്തത്തിലൂടെയും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ വീക്കം അല്ലെങ്കിൽ അണുബാധ ഉണ്ടാക്കാം. ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് ആൻറിബയോട്ടിക് മരുന്നുകൾ ആവശ്യമാണ്. എന്നാൽ വൈറൽ മെനിഞ്ചൈറ്റിസിന്റെ മിക്ക കേസുകളിലും അത്തരം മരുന്നുകളുടെ ആവശ്യമുണ്ടാകാറില്ല. ചില സന്ദർഭങ്ങളിൽ ഏത് വൈറസാണ് എന്നതിനെ ആശ്രയിച്ച് ആൻറിവൈറലുകൾ നൽകാറുണ്ട്.

രോഗ ലക്ഷണങ്ങൾ

പനി, തലവേദന, ഓക്കാനം, ഛർദി, അപസ്മാരം, ബോധനഷ്ടം, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് പരസ്പര ബന്ധമില്ലാത്ത സംസാരം, ബോധക്ഷയം, തുടങ്ങിയവയും ഉണ്ടാകാം.

ആരംഭത്തിൽ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം. ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

മസ്തിഷ്ക ജ്വരം എങ്ങനെ പ്രതിരോധം

  • പനി ബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് ഒഴിവാക്കാം.

  • പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.

  • ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ മൂടി പിടിക്കാൻ ശ്രമിക്കുക.

  • പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം.

Cerebral Meningitis
വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!
  • രോഗം ബാധിച്ചവരുമായി വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുക.

  • പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സമീകൃതാഹാരം കഴിക്കാനും നന്നായി ഉറങ്ങാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക.

  • സുരക്ഷിതരായിരിക്കാൻ ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.

Cerebral Meningitis
കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം
  • ബാക്ടീരിയ-വൈറൽ ബാധകൾക്ക് ലഭ്യമായ വാക്സിൻ സ്വീകരിക്കാനും മടിക്കേണ്ട.

  • ബാക്ടീരിയൽ മെനിഞ്ചൈറ്റിസിനെതിരെ ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ, മെനിംഗോകോക്കൽ വാക്സിനുകൾ ലഭ്യമാണ്. കൂടാതെ വൈറൽ മെനിഞ്ചൈറ്റിസിനെ തടയാൻ എംഎംആർ വാക്സിനും വരിസെല്ല വാക്സിനും ലഭ്യമാണ്.

Summary

Two died of cerebral meningitis, syptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com