ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ രക്തത്തില്‍ നിന്ന് മുഴുവന്‍ പ്ലാസ്മയും നീക്കി ശതകോടീശ്വരന്‍; എന്താണ് ടോട്ടൽ പ്ലാസ്മ എക്സ്‌ചേഞ്ച്?

തെറാപ്പിയിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സാധിക്കുമെന്ന് ബ്രയാൻ ജോൺസൺ പറയുന്നത്
plasma treatment
ബ്രയാൻ ജോൺസൺ ടിപിഇ തെറാപ്പിക്കിടെഎക്സ്
Updated on
2 min read

രീരത്തിലെ മുഴുവന്‍ വിഷാംശവും നീക്കുന്നതിന് ടോട്ടൽ പ്ലാസ്മ എക്സ്‌ചേഞ്ച് (ടിപിഇ) ചികിത്സയ്ക്ക് വിധേയ‌നായി അമേരിക്കയിലെ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ. രക്തത്തിൽ നിന്ന് പ്ലാസ്മ മുഴുവനോടെ നീക്കം ചെയ്ത് പകരം ആൽബുമിൻ കയറ്റുന്ന ചികിത്സാ രീതിയാണിത്. ഇത് വിവിധ രോ​ഗങ്ങളെ തടയാനും രക്തത്തിലെ വിഷാംശം ഇല്ലാതാകാനും സഹായിക്കുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

കോശങ്ങൾ, പോഷകങ്ങൾ, ഹോർമോൺ, മാലിന്യങ്ങൾ എന്നിവ വഹിക്കുന്ന രക്തത്തിൻ്റെ ദ്രാവക രൂപമാണ് പ്ലാസ്മ. ടിപിഇ ചെയ്യുന്നതിലൂടെ ശരീരത്തിലെ മുഴുവൻ പ്ലാസ്മയെയും നീക്കം ചെയ്തശേഷം ദാതാവിന്‍റെ പ്ലാസ്മ അല്ലെങ്കില്‍ ആൽബുമിൻ നൽകുകയും ചെയ്യുന്നു. ഈ തെറാപ്പിയിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സാധിക്കുമെന്ന് ബ്രയാൻ ജോൺസൺ പറയുന്നത്.

രക്തത്തിലെ വിഷാംശത്തിന്‍റെ അളവ്, പ്രായമാകുന്നതിൻ്റെ വേഗത, അവയവങ്ങളുടെ പ്രായം, മൈക്രോപ്ലാസ്റ്റിക്സ് തുടങ്ങി ആറ് അടിസ്ഥാന പരിശോധനകള്‍ക്ക് ശേഷമാണ് തെറാപ്പി ആരംഭിച്ചത്. രണ്ട് മണിക്കൂറാണ് ടിപിഇ ചെയ്യാന്‍ എടുത്തത്.

ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും പോഷകങ്ങൾ വഹിക്കുന്നതിനും കോശങ്ങളുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നതിനുമായി കരൾ നിർമിക്കുന്ന ഒരു പ്രോട്ടീൻ ആണ് ആൽബുമിൻ. ഇത് രക്തക്കുഴലുകളിൽ നിന്നുള്ള ​ദ്രാവകച്ചോർച്ച തടയുന്നു. കുറഞ്ഞ ആൽബുമിൻ കരൾ, വൃക്ക പ്രശ്നങ്ങൾ അല്ലെങ്കിൽ പോഷകക്കുറവ് എന്നിവയെ സൂചിപ്പിക്കുന്നു. ഓട്ടോ ഇമ്മ്യൂൺ വൈകല്യങ്ങള്‍, രക്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍, ന്യൂറോളജിക്കൽ അവസ്ഥകൾ, ട്രാൻസ്പ്ലാൻറുമായി ബന്ധപ്പെട്ട സങ്കീർണതകൾ, നഷ്ടപ്പെട്ട പ്ലാസ്മ ഘടകങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുമൊക്കെയാണ് സാധാരണയായി ടിപിഇ ഉപയോഗിക്കുന്നത്.

മുന്‍പ് അദ്ദേഹം മകന്‍റെ പ്ലാസ്മ ഉപയോ​ഗിച്ച് പ്ലാസ്മ എക്സ്ചേഞ്ച് നടത്തിയിരുന്നു. മകനിൽ നിന്ന് ഒരു ലിറ്റർ പ്ലാസ്മ തന്റെ ശരീരത്തിലേക്കും തന്റെ ഒരു ലിറ്റര്‍ പ്ലാസ്മ പിതാവിനും നൽകിയതായും ബ്രയാൻ പറയുന്നു. പ്ലാസ്മ എക്സ്ചേഞ്ചിലൂടെ തന്റെ പിതാവ് വാർദ്ധ്യമാകുന്നതിന്റെ വേ​ഗത 25 വർഷമായി കുറഞ്ഞുവെന്നും ആറ് മാസത്തോളം അതേ നിലയിൽ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തില്‍ നിന്ന് നീക്കം ചെയ്ത പ്ലാസ്മ ലേലം ചെയ്യാനാണ് തീരുമാനമെന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.

എന്താണ് ടോട്ടൽ പ്ലാസ്മ എക്സ്‌ചേഞ്ച്?

രോ​ഗിയുടെ രക്തത്തിൽ നിന്ന് വലിയ അളവിൽ പ്ലാസ്മ നീക്കം ചെയ്യുകയും പകരം ദാതാവിന്റെ പ്ലാസ്മ അല്ലെങ്കിൽ പ്ലാസ്മയ്ക്ക് പകരമുള്ള വസ്തു ഉപയോ​ഗിക്കുകയും ചെയ്യുന്ന ഒരു ചികിത്സാ രീതിയാണ് ടോട്ടൽ പ്ലാസ്മ എക്സ്‌ചേഞ്ച്. ഈ പ്രക്രിയ രക്തത്തിൽ നിന്ന് ഓട്ടോആന്റിബോഡീസ്, ഇമ്മ്യൂണികോംപ്ലക്സ്, വിഷാംശം തുടങ്ങിയ ദോഷകരമായ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.

ഓട്ടോഇമ്മ്യൂണൽ രോ​ഗങ്ങൾ, ന്യൂറോളജിക്കൽ വൈകല്യങ്ങൾ, രക്തവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ടിപിഇ ചെയ്യുന്നതു ​ഗുണകരമാണെന്ന് ​പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മയസ്തീനിയ ഗ്രാവിസ്, ഗില്ലിൻ-ബാരെ സിൻഡ്രോം, ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിക് പർപുര 1 തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുന്നതിൽ ടിപിഇ ഫലപ്രദമാണെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിശദീകരിക്കുന്നു.

ടിപിഇ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഒഴിവാൻ സാധിക്കുമോ?

ടിപിഇയ്ക്ക് രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ പൂർണമായും നീക്കാൻ സാധിക്കുമെന്നതിൽ പഠനങ്ങൾ പരിമിതമാണ്. എന്നാലും ഈ ചികിത്സാ രീതി നിരവധി രോ​ഗികളിൽ ഫലം കണ്ടിട്ടുണ്ടെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രക്തത്തിൽ നിന്ന് പ്ലാസ്മയെ ഫിൽട്ടർ ചെയ്യുന്നതിലൂടെ

ചില മരുന്നുകളുടെ കൂടാതെ ഉപാപചയ മാലിന്യങ്ങൾ ഉൾപ്പെടെ വിവിധ വിഷവസ്തുക്കളുടെ അളവ് രക്തത്തിൽ നിന്ന് കുറയ്ക്കാൻ ടിപിഇയ്ക്ക് കഴിയും. സെപ്സിസ് പോലുള്ള അവസ്ഥകൾ ചികിത്സിക്കുന്നതിൽ ടിപിഇയുടെ ഉപയോ​ഗത്തെ കുറിച്ചുള്ള ​ഗവേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com