

ഇന്നത്തെ ആധുനിക അടുക്കളയുടെ ഒരു ഭാഗമാണ് മൈക്രോവേവ്. പാചകം കൂടുതല്‍ എളുപ്പവും അനായാസുവുമാക്കാൻ മൈക്രേവേവ് സഹായിക്കും. എന്നാല്‍ ഇന്നും മൈക്രോവേവ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ നിരവധിയുണ്ട്.
ഗ്ലാസ് പാത്രങ്ങള്‍
മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കുന്നതിന് ഏറ്റവും സുരക്ഷിതമായ ഓപ്ഷനാണ് ഗ്ലാസ് പാത്രങ്ങള്‍. രാസപ്രതിപ്രവര്‍ത്തനങ്ങള്‍ കുറവായിരിക്കുമെന്ന് മാത്രമല്ല, ചൂട് എല്ലാ ഭാഗത്തും ഒരുപോലെ എത്തുകയും ചെയ്യുന്നു. ഗ്ലാസ് പൊട്ടിപോകാതിരിക്കാന്‍ "മൈക്രോവേവ്-സേഫ്" എന്ന് ലേബൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സെറാമിക് പ്ലേറ്റുകളും പാത്രങ്ങളും
ഭക്ഷണം വീണ്ടും ചൂടാക്കാൻ സെറാമിക് നല്ല ഒരു ഓപ്ഷനാണ്. ചൂട് നന്നായി നിലനിർത്തുകയും ചൂടുകൂടുമ്പോള്‍ പ്രതിപ്രവര്‍ത്തനം കുറവുമായിരിക്കും.
മൈക്രോവേവ് സേഫ് പ്ലാസ്റ്റിക്
മൈക്രോവേവ് സുരക്ഷിതമായ പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ചില പ്ലാസ്റ്റിക്കുകൾ ചൂടാക്കുമ്പോൾ ഉരുകുകയോ ദോഷകരമായ രാസവസ്തുക്കൾ പുറന്തള്ളാന്‍ കാരണമാകുന്നു. പ്ലാസ്റ്റിക് പാത്രങ്ങള്‍ മൈക്രോവേവില്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്, പ്രത്യേകിച്ച് എണ്ണമയമുള്ളതോ മസാലകൾ നിറഞ്ഞതോ ആയ ഗ്രേവികൾ കൈകാര്യം ചെയ്യുമ്പോൾ.
മൈക്രോവേവ്-സുരക്ഷിത സിലിക്കൺ കണ്ടെയ്നറുകൾ
സിലിക്കൺ കണ്ടെയ്നറുകൾ മൈക്രോവേവില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണ്. ഫ്ലക്സിബിള്‍ ആയതു കൊണ്ട് ഉയർന്നതും താഴ്ന്നതുമായ താപനിലകളെ അവ കൈകാര്യം ചെയ്യാൻ കഴിയും. ചെറിയ ഭാഗങ്ങളോ മധുരപലഹാരങ്ങളോ വീണ്ടും ചൂടാക്കാൻ ഇതാണ് അനുയോജ്യം.
അലുമിനിയം ഫോയിൽ, മെറ്റൽ കണ്ടെയ്നറുകൾ
മെറ്റൽ അല്ലെങ്കിൽ ഫോയിൽ കണ്ടെയ്നറുകൾ ഒരിക്കലും മൈക്രോവേവിൽ ചൂടാക്കരുത്. ഇവ ചൂട് ആഗിരണം ചെയ്യുന്നതിന് പകരം താപത്തെ പ്രതിഫലിപ്പിക്കുന്നു, ഇത് തീപിടുത്തത്തിന് കാരണമാകും.
പ്ലാസ്റ്റിക് ടേക്ക്അവേ ബോക്സുകൾ
ടേക്ക്ഔട്ട് ഭക്ഷണത്തോടൊപ്പം വരുന്ന ആ നേർത്ത പ്ലാസ്റ്റിക് പാത്രങ്ങൾ മൈക്രോവേവുകളില്‍ ഉപയോഗിക്കരുത്. ഇവ ചൂടു കൂടുമ്പോള്‍ പെട്ടെന്ന് ഉരുകാനും ഭക്ഷണം വിഷമയമാക്കാനും കാരണമാകുന്നു.
മുട്ട പുഴുങ്ങാന്‍ വയ്ക്കരുത്
മുട്ടയുടെ പുറം തോടില്‍ നീരാവി അടിഞ്ഞുകൂടുന്നത് അവ പൊട്ടിത്തെറിക്കാൻ കാരണമാകും.
മൈക്രോവേവ് ഉപയോഗിക്കുമ്പോള്‍ ചൂട് എല്ലാ ഭാഗത്തും ഒരുപോലെ ചൂട് കിട്ടണമെന്നില്ല. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് ഭക്ഷണത്തിന്‍റെ എല്ലാ ഭാഗത്തും ചൂടു ഒരുപോലെ കിട്ടാന്‍ സഹായിക്കും.
ഭക്ഷണം മൈക്രോവേവ്-സുരക്ഷിത ലിഡ് അല്ലെങ്കിൽ പ്ലേറ്റ് ഉപയോഗിച്ച് മൂടുന്നത് നീരാവിയും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്നു.
ടൈമർ ബീപ്പ് ചെയ്തുകഴിഞ്ഞാൽ, ഭക്ഷണം ഒന്നോ രണ്ടോ മിനിറ്റിന് ശേഷം എടുക്കുന്നത് ചൂട് പാത്രത്തിലൂടെ തുല്യമായി വ്യാപിക്കാൻ അനുവദിക്കുന്നു.
ഓരോ ഉപയോഗത്തിനു ശേഷവും മൈക്രോവേവിന്‍റെ ഉള്‍ഭാഗം വൃത്തിയായി സൂക്ഷിക്കുക.
ഓരോ ഭക്ഷണ തരത്തിനും ശരിയായ പവർ സെറ്റിംഗ് ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates