ഒരു വർഷത്തിൽ മൂന്ന് തവണ വരെ, ന​ഗരങ്ങളിൽ ജോലിക്കാരായ സ്ത്രീകളിൽ മൂത്രാശയ അണുബാധ കൂടുന്നു

ലോകത്ത് ഏറ്റവും കൂടുതൽ മൂത്രാശയ അണുബാധയുള്ളവർ ഇന്ത്യയിലാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.
uti cause
uti cause and symptomsPinterest
Updated on
1 min read

​ഗരപ്രദേശങ്ങളിലെ ജോലിക്കാരായ യുവതികളിൽ മൂത്രാശയ അണുബാധയും യോനി അണുബാധയും വലിയ രീതിയിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്. പല സ്ത്രീകളിലും ഒരു വർഷത്തിൽ മൂന്നോ നാലോ തവണ അണുബാധ ആവർത്തിക്കുന്നുവെന്നതും ആശങ്കാജനകമാണ്. ലോകത്ത് ഏറ്റവും കൂടുതൽ മൂത്രാശയ അണുബാധയുള്ളവർ ഇന്ത്യയിലാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇതിന്റെ ഇരകൾ കൂടുതലും ജോലിക്കാരായ സ്ത്രീകളാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നീണ്ട ജോലി സമയവും വൃത്തിഹീനമായ ശുചിമുറികളും

ഓഫീസ് പോലുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ദീർഘനേരം ഇരുന്നുള്ള ജോലിയാണ്. മാത്രമല്ല, പലപ്പോഴും വൃത്തിയുള്ള ശുചിമുറികളുടെ അഭാവം കാരണം, അവർക്ക് ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കേണ്ടതായി വരുന്നു. മൂത്രം ദീർഘനേരം പിടിച്ചുവയ്ക്കുന്നത് മൂത്രസഞ്ചിയിലെ ബാക്ടീരിയകൾ വേ​ഗത്തിൽ പെരുകാൻ കാരണമാകും, ഇത് അണുബാധയിലേക്ക് നയിക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

കൂടാതെ, ശ്വചിത്വം കുറയുന്നതും രാസവസ്തുക്കൾ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കിൽ സു​ഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് പോലുള്ള അബദ്ധങ്ങൾ യോനിയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യും.

ആന്റിബയോട്ടിക്ക് ഉപയോ​ഗിച്ചുള്ള സ്വയം ചികിത്സ

സ്ത്രീകൾക്ക് മൂത്രമൊഴിക്കുമ്പോൾ പൊള്ളലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം, ഡോക്ടറെ സമീപിക്കുന്നതിന് പകരം, അവർ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആൻറിബയോട്ടിക്കുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നു. ആശ്വാസം കിട്ടിയാൽ ഉടൻ മരുന്ന് കഴിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യും. ഇത് അപകടകരമായ രീതിയാണ്.

കോഴ്‌സ് തീരാതെ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് നിർത്തുന്നത് ബാക്ടീരിയകളെ പൂർണ്ണമായും ഇല്ലാതാക്കുന്നത് തടയുകയും ശരീരത്തിൽ ആൻറിബയോട്ടിക് പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനർത്ഥം അടുത്ത തവണ മരുന്ന് കഴിക്കുമ്പോൾ, അണുബാധ കുറഞ്ഞെന്നു വരില്ല.

uti cause
തിരക്കുപിടിച്ച ദിവസങ്ങൾക്കിടെ വീണു കിട്ടുന്ന ഒരു 'ഓഫ് ഡേ'; 'സെൽഫ് കെയർ' ദിനം എങ്ങനെ ആഘോഷിക്കാം

ഇറുകിയ വസ്ത്രങ്ങളും വർധിച്ച മാനസിക സമ്മർദ്ദവും

വസ്ത്ര തിരഞ്ഞെടുപ്പുകളും രോ​ഗാവസ്ഥ വർധിക്കാൻ കാരണമാകുന്നുണ്ട്. ഇറുകിയ സിന്തറ്റിക് വസ്ത്രങ്ങളോ ജീൻസുകളോ നിരന്തരം ധരിക്കുന്നത് വായു സഞ്ചാരം നിയന്ത്രിക്കുകയും ഈർപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. ഈ ഈർപ്പം ബാക്ടീരിയകളുടെയും ഫം​ഗസിന്റെയും പ്രജനന കേന്ദ്രമായി മാറുകയും ചെയ്യുന്നു.

uti cause
ലിവര്‍ സിറോസിസ് പാരമ്പര്യമായി വരുമോ? കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂടാതെ, ഓഫീസ്-വീട്ടുജോലി എന്നിങ്ങനെ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളിൽ വിട്ടുമാറാത്ത സമ്മർദം അനുഭവപ്പെടാം. അമിതമായ സമ്മർദം ശരീരത്തിന്റെ രോ​ഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം. ഇത് അണുബാധകൾക്കെതിരെ പോരാടാനുള്ള സാധ്യത കുറയ്ക്കുന്നു.

Summary

UTI cases reports more in Urban women, Cause and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com