പച്ചക്കറി ചുമ്മാ വേവിച്ചിട്ടു കാര്യമില്ല, ​ഗുണങ്ങൾ കിട്ടണമെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം

രക്തസമ്മർദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നൈട്രേറ്റുകൾ പച്ചക്കറിയിൽ ധാരാളമുണ്ട്.
Vegetables cooking tips
Vegetables cooking tipsMeta AI Image
Updated on
1 min read

രോ​ഗ്യകരമായ ഡയറ്റിൽ ഏറ്റവും പ്രധാനമായി ഉൾപ്പെടുത്തുന്ന ഒന്ന് പച്ചക്കറിയാണ്. വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും സമൃദ്ധമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നൈട്രേറ്റുകൾ പച്ചക്കറിയിൽ ധാരാളമുണ്ട്.

ലെെക്കോപീൻ,​ മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പച്ചക്കറി ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നാൽ ഈ ഗുണങ്ങളൊക്കെ ലഭിക്കാൻ പച്ചക്കറി വേവിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

Vegetables cooking tips
പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ?

പച്ചക്കറി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‌‌

  • പച്ചക്കറി എപ്പോഴും ചെറിയ ചൂടിൽ വേണം വേവിയ്ക്കാൻ. അമിതമായി ചുടേൽക്കുമ്പോൾ പച്ചക്കറിയുടെ നിറവും രുചിയും ഗുണവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

  • കൂടാതെ പച്ചക്കറി വേവിക്കുമ്പോൾ എണ്ണ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എണ്ണ നിർബന്ധമാണെങ്കിൽ കുറച്ച് ഒലിവ് ഓയിൽ ചേർക്കാം.

Vegetables cooking tips
അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം
  • പച്ചക്കറികൾ വറുത്ത് കഴിക്കുന്നവർ ധാരാളമാണ്. വറുത്ത പച്ചക്കറിക്ക് നല്ല രുചിയാണെങ്കിലും അമിതമായി വറുക്കുന്നത് ഇതിലെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു.

  • കറിയിൽ പച്ചക്കറിയിട്ട് വേവിക്കുന്നതാണ് നല്ലത്. ഇത് പോഷകഗുണങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. വേവിച്ച ശേഷം വീണ്ടും പച്ചക്കറി കറിയിലിട്ട് ചൂടാക്കിയാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടമാകും.

Summary

Vegetables healthy cooking tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com