100 കിലോയോളം ശരീരഭാരമുണ്ടായിരുന്നു, കോവിഡ് കാലത്തെ തീവ്രപരിശീലനം, വിസ്മയയുടെ വേയ്റ്റ് ലോസ് സീക്രട്ട്

ഒരു രസത്തിന് മുവായ് തായ് പരിശീലനം തുടങ്ങിയെങ്കിലും പിന്നീട് അത് തന്റെ ജീവിതം മാറ്റിമറിതായി വിസ്മയ പറഞ്ഞു.
Vismaya weight loss journey
Vismaya weight loss journeyInstagram
Updated on
2 min read

ലയാളികളുടെ പ്രിയപ്പെട്ട താര പുത്രി വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജൂഡ് ആൻ്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ തുടക്കം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിസ്മയ തന്റെ ശരീരഭാരം കുറച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Vismaya weight loss journey
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

തായ്ലൻഡിൽ വെച്ച് നടത്തിയ മുവായ് തായ് പരിശീലനം ഏതാണ്ട് 22 കിലോ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചതായി വിസ്മയ പറഞ്ഞു. തനിക്ക് ഏകദേശം 100 കിലോ വരെ ഭാ​രമുണ്ടായിരുന്നു. അന്ന് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു. ശ്വാസം മുട്ടുമായിരുന്നു. ഒരു രസത്തിന് മുവായ് തായ് പരിശീലനം തുടങ്ങിയെങ്കിലും പിന്നീട് അത് തന്റെ ജീവിതം മാറ്റിമറിതായി വിസ്മയ പറഞ്ഞു.

എന്താണ് മുവായ് തായ്

മുവായ് തായ് അഥവാ തായ് ബോക്സിംഗ് തായ്‌ലൻഡിലെ പ്രധാന കായിക ഇനമാണ്. മുഷ്ടികൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ, കാലുകൾ ഉപയോ​ഗിച്ചാണ് മുവായ് തായ് ചെയ്യുന്നത്. എട്ട് അവയവങ്ങളുടെ കല (Art of Eight Limbs) എന്നും മുവായ് തായ്‌യെ വിശേഷിപ്പിക്കാറുണ്ട്. ഇന്ന് ഒരു ഫുൾ-ബോഡി ഫിറ്റ്നസ് വർക്കൗട്ട് എന്ന നിലയിലും മുവായ് തായ് ഏറെ ജനപ്രിയമാണ്.

Vismaya weight loss journey
ചിപ്സ് പാക്കറ്റിൽ ഇത്രയും 'കാറ്റ്' എന്തിനാണ്? വെറുതെയല്ല, അതിനൊരു കാരണമുണ്ട്

ഒരു മണിക്കൂറത്തെ പരിശീലനത്തിൽ ഏകദേശം 500-900 കലോറി വരെ ചെലവാക്കാം. അതുകൊണ്ട് തന്നെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും. മുഴുവൻ ശരീരത്തിനുമാണ് മുവായ് തായ് പരിശീലനത്തിലൂടെ വ്യായാമം കിട്ടുന്നത്. കാലുകൾ, കൈകൾ, തോളുകൾ, നടു, നെഞ്ച്, വയറിലെ മസിലുകൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുന്നു.

തീവ്ര പരിശീലനമായതിനാൽ ശരീരത്തിന്റെ മെറ്റബോളിസം ഉയർത്തുകയും പരിശീലനം കഴിഞ്ഞ ശേഷവും കുറച്ചു സമയം കൂടുതൽ കലോറി ചെലവാക്കാൻ സഹായിക്കും. മാത്രമല്ല, മുവായ് തായ് സ്ഥിരമായി പരിശീലിക്കുമ്പോൾ, മസിൽ ടോൺ മെച്ചപ്പെടുന്നു, ശരീരത്തിന് കൂടുതൽ കരുത്ത് ലഭിക്കുന്നു, ഫിറ്റ്നസ് വർധിക്കുകയും ചെയ്യും.

മാനസികാരോ​ഗ്യം

ഫിറ്റ്നസ് മാത്രമല്ല, മനസ്സിനെ ശാന്തമാക്കാനും മുവായ് തായ് പരിശീലനം സഹായിച്ചതായി വിസ്മയ പറയുന്നു. ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസ്സിനെയും ചിന്താ​ഗതിയെയും മാറ്റിമറിച്ചു. പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ താൻ ഒമ്പതിൽ നിർത്തുമായിരുന്നു. എപ്പോഴും അവസാനത്തിന് തൊട്ടു മുൻപ് അവസാനിപ്പിക്കുന്നതിന് പരിശീലകൻ വഴക്കുപറയുമായിരുന്നു.

അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസ്സിൽ വളർത്തി. ആ അനുഭവത്തിന് എന്നും നന്ദിയുള്ളവളാണെന്നും വിസ്മയ പറഞ്ഞു. ഇപ്പോൾ മുവായ് തായ് പരിശീലനം ഒരുപാട് ആസ്വദിക്കുന്നുവെന്നും വിസ്മയ പറയുന്നു.

Vismaya weight loss journey
ദഹനക്കേട് പതിവാണോ? ഈ ശീലങ്ങളിൻ മാറ്റം വരുത്താം
Vismaya weight loss journey
പുകവലി നിർത്തിയ ശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Vismaya weight loss journey
എലിപ്പനി ബാധിച്ച് മരിച്ചവരിൽ മൂന്നിലൊന്നും കൂലിപ്പണിക്കാർ; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Summary

Vismaya Mohanlal weight loss muay thai fitness training

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Vismaya Mohanlal
Vismaya Mohanlal
Vismaya and Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com