കുട്ടികളിലെ ഓട്ടിസത്തിന്‍റെ തീവ്രത കുറയ്ക്കും; എന്താണ് വിറ്റാമിന്‍ ഡി3 നാനോ എമൽഷൻ?

ന്യൂറോടൈപ്പിക്കൽ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഓട്ടിസം ഉള്ള കുട്ടികളില്‍ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
Representative image of autism blocks
Autism Pexels
Updated on
2 min read

വിറ്റാമിൻ ഡി3 നാനോ എമൽഷൻ, ഓട്ടിസമുള്ള കുട്ടികളിൽ കൂടുതൽ ഫലപ്രദമെന്ന് ​ഗവേഷകർ. വിറ്റാമിൻ ഡിയുടെ പ്രത്യേക രൂപമാണ് നാനോ എമൽഷൻ വിറ്റാമിൻ ഡി3. ഇത് സ്റ്റാൻഡേർഡ് സപ്ലിമെന്റുകളിൽ നിന്ന് വ്യത്യസ്തമായി രക്തത്തിൽ വിറ്റാമിൻ ഡിയുടെ ആ​ഗിരണം വർധിപ്പിക്കുമെന്നും ഇത് കുട്ടികളിൽ ഓട്ടിസത്തിന്റെ തീവ്രത കുറയ്ക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് നാഷണൽ ഡാനിഷ് കോഹോർട്ട് സ്റ്റെഡി നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.

എന്താണ് ഓട്ടിസം

സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്മെന്റല്‍ ഡിസോഡറാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഇത് ഒരു സ്പെക്ട്രമാണ്, അതായത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടുന്നു. ചിലർക്ക് നേരിയ പ്രശ്നങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. മറ്റുചിലർക്ക് ജീവിതകാലം മുഴുവൻ പിന്തുണ ആവശ്യമായി വന്നേക്കാം. സാമൂഹിക ഇടപെടലിലും ആശയവിനിമയത്തിലുമുള്ള ബുദ്ധിമുട്ടുകൾ, പരിമിതമായ താൽപ്പര്യങ്ങളും ആവർത്തിച്ചുള്ള പെരുമാറ്റങ്ങളും എന്നിവയാണ് പ്രധാന സ്വഭാവസവിശേഷതകൾ. ഇത് അവരുടെ പഠനം, പെരുമാറ്റം, ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുന്നു.

എന്താണ് വിറ്റാമിൻ ഡിയും ഓട്ടിസവും തമ്മിലുള്ള ബന്ധം?

ന്യൂറോടൈപ്പിക്കൽ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഓട്ടിസം ഉള്ള കുട്ടികളില്‍ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ​ഗർഭകാലത്തും ചെറുപ്പത്തിലുമുള്ള വിറ്റാമിൻ ഡിയുടെ കുറവ് നാഡീ വികസന വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്നും വിദ​ഗ്ധർ പറയുന്നു. നാഷണൽ ഡാനിഷ് കോഹോർട്ട് സ്റ്റെഡി നടത്തിയ പുതിയ പഠനത്തിൽ നവജാതശിശുക്കളിലെ വിറ്റാമിൻ ഡിയുടെ കുറവ് ഓട്ടിസം, എഡിഎച്ച്ഡി, സ്കീസോഫ്രീനിയ എന്നിവയുടെ ഉയർന്ന നിരക്കുകളുമായി ബന്ധപ്പെടുത്തുന്നതാണ്.

വീക്കം കുറയ്ക്കുന്നതിനും, സെറോടോണിൻ ഉത്പാദനം, മൈലിനേഷൻ, സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ഉൾപ്പെടെ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. ഓട്ടിസത്തെ നേരിടാനുള്ള ഒരു ചികിത്സരീതിയായി വിറ്റാമിൻ‌ ഡി സപ്ലിമെന്റേഷൻ വിലയിരുത്താനുള്ള കാരണം ഇതാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സാധാരണ വിറ്റാമിൻ ഡി സപ്ലിമെന്റുമായി താരതമ്യം ചെയ്യുമ്പോൾ വിറ്റാമിൻ ഡി3 നാനോ ഇമൽഷൻ കുറച്ചുകൂടി ഫലപ്രദമാണെന്ന് ​ലാബ്മെഡ് ഡിസ്കവറി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

മൂന്നിനും ആറു വയസിനും ഇടയിലുള്ള ഓട്ടിസമുള്ള 80 കുട്ടികളാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരെ രണ്ട് ​വിഭാ​ഗമായി തിരിക്കുകയും ഒരു വിഭാ​ഗത്തിന് വിറ്റാമിൻ ഡി3 നാനോ ഇമൽഷൻ നൽകുകുയും അടുത്ത് വിഭാ​ഗത്തിന് പരമ്പരാഗത വിറ്റാമിൻ ഡി സപ്ലിമെന്റ് നൽകുകയും ചെയ്തു. ആറ് മാസത്തെ വിലയിരുത്തലിൽ നാനോ ഇമൽഷൻ ലഭിച്ച വിഭാ​ഗത്തിന്റെ രക്തത്തിലെ വിറ്റാമിൻ ഡിയുടെ അളവു ഫലപ്രദമായി വർധിച്ചതായി കണ്ടെത്തി. ഓട്ടിസമുള്ളവരില്‍ ഇത് സാധാരണയായി കാണപ്പെടുന്ന കുടൽ, സെൻസറി പ്രശ്നങ്ങൾ മറികടക്കുകയും, ജൈവ ലഭ്യതയും നാഡീവ്യവസ്ഥയുടെ ഗുണങ്ങളും വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചു. വിറ്റാമിൻ ഡി3-ലോഡ് ചെയ്ത നാനോ എമൽഷൻ ഓട്ടിസം ഉള്ള കുട്ടികളുടെ അഡാപ്റ്റീവ് സ്വഭാവത്തിലും ഭാഷാ കഴിവുകളിലും ഫലപ്രദവും യഥാർത്ഥവുമായ സ്വാധീനം ചെലുത്തിയതായും ​ഗവേഷകർ വ്യക്തമാക്കി.

Representative image of autism blocks
ബദാം തൊലിയോടെ കഴിക്കാമോ? വിശദീകരിച്ച് വിദ​ഗ്ധർ

തയ്യാറാക്കിയ വിറ്റാമിൻ ഡി3-ലോഡഡ് നാനോ എമൽഷൻ ഉപയോഗിച്ച് ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സപ്ലിമെന്റേഷൻ നൽകുന്നത് പാർശ്വഫലങ്ങളില്ലാതെ ഓട്ടിസത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും സാമൂഹിക ഐക്യു, പ്രത്യേകിച്ച് ഓട്ടിസം ബാധിതരായ കുട്ടികളുടെ മികച്ച മോട്ടോർ പ്രകടനവും ഭാഷാ കഴിവുകളും വർധിപ്പിച്ചുവെന്ന് ഗവേഷര്‍ പറയുന്നു. മെമ്മറി, മാനസികാവസ്ഥ, പെരുമാറ്റം, ഉറക്ക നിയന്ത്രണം എന്നിവയിൽ വിറ്റാമിൻ ഡി 3 ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.

Representative image of autism blocks
ഉറക്കഗുളിക പതിവാക്കുന്നത് അത്ര സുരക്ഷിതമല്ല, ന്യൂറോളജിക്കല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ശക്തമായ ആന്റിഓക്‌സിഡന്റായ ഗ്ലൂട്ടത്തയോൺ പെറോക്‌സിഡേസ് 1 ന്റെ പ്രവർത്തനം വർധിപ്പിക്കാൻ വിറ്റാമിൻ ഡി 3 സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാത്തത് ന്യൂറോണുകൾ പോലുള്ള കോശ സ്തരങ്ങളുടെ ഗുണനിലവാരത്തിനും പ്രവർത്തനത്തിനും ആവശ്യമായ ഫാറ്റി ആസിഡുകളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തും. എന്നാൽ ചെറിയ പരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ പ്രാഥമികമാണ്. ഇതില്‍ വിശാലമായ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

Summary

Vitamin D3 supplement could significantly improve autism symptoms in children.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com