

ദിവസവും ബദാം കുതിർത്തു കഴിക്കുന്നവരാണോ നിങ്ങൾ? ധാരാളം വിറ്റാമിനുകളും നാരുകളും ധാതുക്കൾ അടങ്ങിയതാണ് ബദാം. ഇത് തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാനും ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ബദാമിന്‍റെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ അവ കുതിര്‍ത്തു കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ബദാം കുതിര്‍ത്തു കഴിക്കുമ്പോഴും ചിലര്‍ അവയുടെ തൊലി നീക്കം ചെയ്യാറുണ്ട്.
തൊലിയോടു കൂടി ബദാം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചില മിഥ്യാധാരണകള്‍ ഉണ്ട്. എന്നാല്‍ ബദാമിന്‍റെ തൊലി ഒഴിവാക്കേണ്ടതില്ലെന്ന് പോഷകാരോഗ്യ വിദഗ്ധര്‍ പറയുന്നു. കാരണം ബദാമിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും നാരുകൾ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഒരു ടിപ്പ് ആണ്. ബദാമിന്റെ തൊലിയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കും.
ദഹനം എളുപ്പമാക്കും
കുതിർത്ത ബദാം കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയ എളുപ്പമാക്കും. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈറ്റിക് ആസിഡ് ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുമായി ചേരുകയും ഇവ ശരീരത്തിന് ലഭ്യമല്ലാതാക്കുകയും ചെയ്യുന്നു. കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ
നാരുകള്‍, പ്രോട്ടീൻ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വയറിന് ഏറെ നേരം സംതൃപ്തി നല്‍കാനും ഇത് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
തലച്ചോറിന്റെ പ്രവർത്തനം
ബദാമിൽ അടങ്ങിയ വിറ്റാമിൻ ഇ തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കുതിർക്കുമ്പോൾ ബദാമിലെ വിറ്റാമിൻ ഇയുടെ ജൈവ ലഭ്യത കൂടുന്നു. ഇത് ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു.
കൊളസ്‌ട്രോൾ
ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇതിൽ അടങ്ങിയ മഗ്നീഷ്യം, രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
ചർമവും മുടിയും
ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ചർമത്തെ ചെറുപ്പവും കൂടുതൽ തിളക്കവുമുള്ളതാക്കാനും സഹായിക്കും. കുതിർത്ത ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമത്തെ ഈർപ്പമുള്ളതാക്കുന്നു. ചർമത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയ ബയോട്ടിന്‍ മുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.
എനർജി ബൂസ്റ്റർ
കുതിർത്ത ബദാം ബി വിറ്റാമിനുകൾ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ഊർജ്ജം വർധിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ശരീരത്തിന് ഊർജം ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഈ പോഷകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. ഇത് ഊർജ ഉൽപാദനത്തിന് കൂടുതൽ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates