ചൂടുവെള്ളം കുടിച്ചാൽ ബ്ലോട്ടിങ് മാറുമോ?

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമായ ശീലമാണ്.
bloating in stomach
bloating in stomachMeta AI Image
Updated on
1 min read

രാവിലെ ഉണരുമ്പോൾ വയറ്റിൽ ബ്ലോട്ടിങ് അനുഭവപ്പെടാറുണ്ടോ? അസ്വസ്ഥത മാറാൻ പലരും ചൂടുവെള്ളത്തെ ആശ്രയിക്കാറുണ്ട്. ചൂടോടെ അൽപം വെള്ളം കുടിക്കുന്നത് രാവിലെ നേരിടുന്ന ബ്ലോട്ടിങ്ങും ​ഗ്യാസ് പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുമെന്ന് നിരവധി ആളുകൾ പറയുന്നു. എന്നാൽ ഇത് ശരിയാണോ?

ചൂടുവെള്ളം ബ്ലോട്ടിങ് കുറയ്ക്കുമോ!

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമായ ശീലമാണ്. ഇത് കുടലിന്റെ പ്രവർത്തനം സജീവമാക്കാനും ദഹനത്തിനായി ആമാശയത്തെ ഒരുക്കുകയും ചെയ്യുന്നു. എന്നാൽ വെള്ളത്തിന്റെ താപനില അതിനൊരു ഘടകമല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ബ്ലോട്ടിങ് നേരിടുന്നവർ ചൂടുള്ളതും തണുത്തതും സാധാരണ താപനിലയിലുള്ളതുമായ വെള്ളം കുടിക്കുമ്പോഴും ഒരേ രീതിയിൽ അവസ്ഥ ഒഴിവാകുന്നതായി നിരീക്ഷിച്ചതായും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

bloating in stomach
ദിവസം ഫ്രഷ് ആയി തുടങ്ങാൻ തണുത്ത വെള്ളത്തിലെ കുളി ബെസ്റ്റാണ്, പക്ഷെ എല്ലാവർക്കുമല്ല!

യഥാര്‍ഥത്തില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറക്കത്തിന് ശേഷം ഉണരുമ്പോള്‍ നേരിയ നിര്‍ജ്ജലീകരണം സംഭവിക്കാം. നിര്‍ജ്ജലീകരണം കുടലിന്റെ ചലനത്തെ മന്ദഗതിയിലാക്കുന്നു. മലം പതുക്കെ നീങ്ങുന്നു, ഗ്യാസ് തങ്ങി നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് രാവിലെ എഴുന്നേല്‍ക്കുമ്പോൾ വയറു വീര്‍ക്കുന്നതിനും ബ്ലോട്ടിങ്ങിനും കാരണമാകുന്നു.

bloating in stomach
രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത 5 'ഹെൽത്തി' ഭക്ഷണങ്ങൾ

'വെള്ള'മെന്ന ഔഷധം

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കുടലില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മലം മൃദുവാക്കുകയും സുഗമമായ കുടല്‍ ചലനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് കുടല്‍ ചലിക്കുന്നതിനുള്ള സ്വാഭാവിക പ്രതികരണമായ ഗ്യാസ്‌ട്രോകോളിക് റിഫ്‌ലെക്‌സ് സജീവമാക്കുന്നതിലൂടെ ദഹനം ആരംഭിക്കാന്‍ സഹായിക്കുന്നു.

കുടലിൽ നന്നായി ജലാംശം നിലനിർത്തുക, വ്യായാമം, രാവിലെ സൂര്യപ്രകാശം ഏൽക്കുക എന്നിവയെല്ലാം മലവിസർജ്ജന താളം പതിവായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Summary

Waking up bloated? whether you should drink hot or cold water to get your gut moving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com