തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ട് ഇത്രയേറെ ഗുണങ്ങളോ!

നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാനും തണുത്തവെള്ളത്തില്‍ മുഖം കഴികുന്നത് നല്ലതാണ്.
Washing Face in cold water
Washing Face in cold waterPexels
Updated on
1 min read

രാവിലെ എഴുന്നേറ്റാല്‍ ആ ഉറക്കച്ചടവു മാറാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കുമുണ്ടാകും. ഇത് നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല, ഇനിയുമുണ്ട് ഗുണങ്ങള്‍.

Washing Face in cold water
രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല, സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?
  • തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും.

  • തണുത്ത വെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും.

  • തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാൽ ചർമത്തിന് തെളിച്ചവും സ്വാഭാവിക തിളക്കവും ലഭിക്കും.

  • ചൂടുവെള്ളം ചർമത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുമ്പോൾ, തണുത്ത വെള്ളം ഇവയെ നിലനിർത്തുന്നു. ഇത് ചർമം വരളുന്നത് തടയാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

Washing Face in cold water
പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ?
  • ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

  • സൂര്യതാപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്പോൾ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകൾ മാറും. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്.

Summary

Washing Face in cold water health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com