

കൊച്ചി: സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് പുത്രന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് പറയുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയത്. എന്നാല്‍ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഉടന്‍ അദ്ദേഹം ആ പോസ്റ്റ് പിന്‍
വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
'ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും പരമാവധി ഒടിടിക്ക് വേണ്ടിയും ചെയ്യും. എനിക്ക് സിനിമ ഉപേക്ഷിച്ച് പോകണമെന്ന് ആഗ്രഹമില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം നല്‍കാന്‍ സാധിക്കില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും', ഇതായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പ്.
'പ്രേമം' എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയ്ക്ക് വമ്പന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സാമ്പത്തികമായ പരാജയത്തിന് ശേഷം അല്‍ഫോന്‍സ് മാനസികമായി തകര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്താണ് ?
മസ്തിഷ്‌കവികാസത്തിലെ ഒരു തകരാറായി ഓട്ടിസത്തെ കണക്കാക്കാം. നമ്മളുടെ തലയിലെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ഉണ്ടാകുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വഭാവത്തെ കാര്യമായി ബാധിക്കാം. പ്രത്യേകിച്ച് ആ വ്യക്തിയുടെ സമൂഹവുമായിട്ടുള്ള ഇടപെടലുകളില്‍ മാറ്റം വരാം. അതുപോലെ, ആശയവിനിമയത്തില്‍, കാര്യങ്ങള്‍ തിരിച്ചറിയുന്നതിലും സ്വഭാവത്തിലുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ ജനിക്കുമ്പോള്‍ കുഞ്ഞിന് ഒരു വയസ്സ് ആകുന്നതിന് മുന്‍പേ ഈ രോഗത്തിന്റെ ലക്ഷണം കാണാം. ചില കുട്ടികളില്‍ മൂന്ന് അല്ലെങ്കില്‍ നാല് വയസ്സ് ആകുമ്പോഴായിരിക്കും ലക്ഷണങ്ങള്‍ കാണിക്കുക. ചില കുട്ടികള്‍ കുറച്ചും കൂടെ വലുതായി സ്‌കൂളില്‍ പോകുന്ന സമയത്തായിരിക്കും
ഇതില്‍ ഓട്ടിസ്റ്റിക്ക് ഡിസോര്‍ഡര്‍, ആസ്‌പെര്‍ഗര്‍ സിന്‍ഡ്രോം, റെറ്റ് സിന്‍ഡ്രോം, Not otherwise specified (PDD-NOS) എന്നിങ്ങനെ പല അവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പൊതുവേ കുട്ടിക്കാലത്തു തന്നെ ഓട്ടിസം സ്ഥിരീകരിക്കപ്പെടാറുണ്ടെങ്കിലും മുതിര്‍ന്നതിനു ശേഷംമാത്രം സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥകളും കുറവല്ല. പലരിലും ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ തുടര്‍ന്നിരുന്ന ശീലങ്ങളും പെരുമാറ്റവുമെല്ലാം ഓട്ടിസത്തിന്റേതാണെന്ന് വൈകി തിരിച്ചറിഞ്ഞിട്ടുള്ളവരുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates