ചോറ് ഒഴിവാക്കിയുള്ള ക്ലിയർ ഡയറ്റ്; ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്താം.
Rice in a plate
RiceMeta AI Image
Updated on
1 min read

ന്ത്യക്കാരുടെ പരമ്പരാഗതമായ പ്രധാന ഭക്ഷണമാണ് ചോറ്. എന്നാൽ ചോറിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ വീക്കം ഉണ്ടാക്കാനും അസ്ഥികൾ ദുർബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടർന്ന് പലരും ചോറിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് ഇപ്പോൾ പരീക്ഷിക്കുന്നത്.

എന്നാൽ ഇത് വെറും മിഥാധാരണയാണെന്നും കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നും ഓർത്തോപീഡിയാക് സർജൻ ആയ ഡോ. മനൻ വോറ പറയുന്നു. കാർബോഹൈഡ്രേറ്റിനെയും ചോറിനെയും ശത്രുവായി കാണേണ്ടതില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാർബോഹൈഡ്രേറ്റ്.

കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്താം. പേശികളുടെ വീണ്ടെടുക്കലിന് കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വരുന്ന ഗ്ലൈക്കോജൻ ആവശ്യമാണ്. കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ കുറയ്ക്കുമ്പോൾ, ശരീരത്തിൽ ഗ്ലൈക്കോജൻ സംഭരണം കുറയുന്നു. അത് പേശികൾ വേഗത്തിൽ ക്ഷീണിക്കുന്നതിനും അസ്ഥികളെ സപ്പോർട്ട് ചെയ്യുന്ന ടിഷ്യു കൂടുതൽ സൂക്ഷ്മ സമ്മർദം നേരിടുകയും ചെയ്യുന്നു.

Rice in a plate
പെട്ടെന്നുള്ള ആ തലകറക്കം നിസ്സാരമാക്കരുത്, സ്ട്രോക്ക് ലക്ഷണമാകാം; ഗർഭകാല സങ്കീർണതകൾ സ്ത്രീകളിൽ സാധ്യത കൂട്ടും

അരിയുടെ പോഷക ഗുണങ്ങൾ

അരി കാർബോഹൈഡ്രേറ്റുകളുടെ മാത്രം ഉറവിടമല്ല, അതിൽ മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ഊർജ്ജം ലഭ്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ഗ്ലൂറ്റൻ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്, ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്..

Rice in a plate
മുട്ട ഹൃദയാരോ​ഗ്യത്തിന് സേയ്ഫ് ആണോ?

മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, അരി കഴിക്കുമ്പോഴും മിതത്വം പാലിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണം ഒഴിവാക്കുന്നതിനെ കുറിച്ചല്ല, നിങ്ങളുടെ ശരീരത്തിന് യഥാർഥത്തിൽ ആവശ്യമായത് എന്താണെന്ന് മനസിലാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ തലച്ചോറിനും പേശികൾക്കും ശക്തി നൽകുന്നതും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രാഥമിക ഇന്ധനമാണ് കാർബോഹൈഡ്രേറ്റ്.

Summary

what happens to your body if you completely cut out rice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com