എരിവു കുറച്ചാൽ ആയുസ്സ് കൂടും! സോഷ്യൽമീഡിയയിൽ വൈറലായി 21 ദിവസത്തെ 'നോ റെഡ് ചില്ലി' ചലഞ്ച്

ദഹനവ്യവസ്ഥയ്ക്ക് സ്വയം സുഖപ്പെടാൻ ഒരു അവസരം നൽകുകയാണ് മുളക് ഒഴിവാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
Red chilly
Red chillyPinterest
Updated on
2 min read

രിവും പുളിയുമൊക്കെ കുറച്ചു കയറി നിൽക്കുന്നതാണ് മലയാളികളുടെ രുചി. അതുകൊണ്ട് തന്നെ നാടൻ വിഭവങ്ങളിൽ ചുവന്ന മുളകിന്റെ സ്ഥാനം വളരെ വലുതാണ്. എന്നാൽ ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എരിവിനോടുള്ള താൽപര്യം ആരോ​ഗ്യത്തെ ബാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ചുവന്ന മുളക് ഭക്ഷണത്തിൽ അമിതമായി ചേർക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കാൻസർ ഹീലർ സെന്റർ എംഡിയായ ഡോ. തരം​ഗ് കൃഷ്ണ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കുന്നു. വെറും 21 ദിവസം ഭക്ഷണത്തിൽ നിന്ന് ചുവന്ന മുളക് ഒഴിവാക്കുന്നത് ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.

മുളകിലെ 'കാപ്‌സൈസിൻ' എന്ന ഘടകമാണ് അവയ്ക്ക് എരിവ് നൽകുന്നത്. ഇതിന് ചില ഗുണങ്ങളുണ്ടെങ്കിലും, സെൻസിറ്റീവായ ആളുകളിൽ വയറിലെയും കുടലിലെയും ആവരണങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാൻ ഇത് കാരണമാകും. അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്ക് ഇത് വഴിവെച്ചേക്കാം.

ദഹനവ്യവസ്ഥയ്ക്ക് സ്വയം സുഖപ്പെടാൻ ഒരു അവസരം നൽകുകയാണ് മുളക് ഒഴിവാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ദഹനം മെച്ചപ്പെടുകയും അസ്വസ്ഥതകൾ കുറയുകയും ചെയ്യുന്നത് അനുഭവപ്പെടും. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ദഹനപ്രശ്നങ്ങളുള്ള ആളുകളിൽ എരിവ് കുറയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് പല ഗവേഷങ്ങളും വ്യക്തമാക്കുന്നു.

രോഗപ്രതിരോധ ശേഷിയും വായുടെ ആരോഗ്യവും

അമിതമായ മുളക് ഉപയോഗം വായുടെ ആരോഗ്യത്തെയും മോണകളെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് ഡോ. തരംഗ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർധിപ്പിക്കും. മുളക് ഒഴിവാക്കുന്നത് വഴി നേരിട്ട് രോഗപ്രതിരോധ ശേഷി വർധിക്കുമെന്ന് പറയാനാവില്ലെങ്കിലും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് പ്രതിരോധ വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.

മുളകിലെ മായം

വിപണിയിൽ ലഭിക്കുന്ന മുളകുപൊടിയിലെ ഗുണനിലവാരത്തിൽ പല വിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ, കൃത്രിമ നിറങ്ങളോ ഗുണനിലവാരമില്ലാത്ത അഡിറ്റീവുകളോ പോലുള്ള മായം ചേർക്കുന്ന വസ്തുക്കൾ അടങ്ങിയിരിക്കാം. മുളകിനേക്കാൾ ഉപരി ഇത്തരം മായങ്ങളാണ് ദഹനപ്രശ്നങ്ങൾക്കും അലർജികൾക്കും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

അതേസമയം, മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ മുളകിന് പ്രതിരോധ ഗുണങ്ങളുണ്ടാകാം. ആഴ്ചയിൽ ആറോ ഏഴോ തവണ മുളക് കഴിക്കുന്നവർക്ക് ഹൃദ്രോഗം, കാൻസർ, പ്രമേഹം എന്നിവ മൂലമുള്ള മരണസാധ്യത കുറവാണെന്നാണ് 2015-ലെ ഒരു പഠനം കണ്ടെത്തിയിട്ടുള്ളത്. മുളകിലെ കാപ്‌സൈസിൻ മെറ്റബോളിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ പ്രശ്നം മുളകല്ല, മറിച്ച് അത് എത്രത്തോളം അളവിൽ ഉപയോഗിക്കുന്നു എന്നുള്ളതാണ്.

21 ദിവസത്തെ മാറ്റം

ചുവന്ന മുളകിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നത് നിങ്ങളുടെ ശരീരം എരിവുള്ള ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാൻ സഹായിക്കും. നിങ്ങൾക്ക് പതിവായി അസിഡിറ്റി, വയറു വീർക്കൽ, അല്ലെങ്കിൽ കുടൽ അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, മുളക് കഴിക്കുന്നത് കുറയ്ക്കുന്നത് ആശ്വാസം നൽകും. എന്നിരുന്നാലും, ഇത് പൂർണ്ണമായും ഒഴിവാക്കേണ്ടത് എല്ലാവർക്കും ആവശ്യമില്ല. കൂടുതൽ പ്രായോഗികമായ ഒരു സമീപനം ഇതാണ്

Red chilly
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എല്ലാവർക്കും പറ്റിയതല്ല, തമന്നയുടെ ട്രെയിനർ പറയുന്നു
  • ചുവന്ന മുളകുപൊടിയുടെ അധിക ഉപയോഗം കുറയ്ക്കുക

  • എണ്ണയും എരിവും കൂടുതലുള്ള ഭക്ഷണം പതിവാക്കുന്നത് ഒഴിവാക്കുക.

  • നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുക

Red chilly
ഭക്ഷണത്തിന് തൊട്ടു മുൻപും ശേഷവും ചായ കുടിക്കരുത്, ഐസിഎംആർ മുന്നറിയിപ്പ്

നിങ്ങൾക്ക് എരിവുള്ള ഭക്ഷണം ഇഷ്ടമാണെങ്കിൽ താഴെ പറയുന്ന മറ്റ് ഓപ്ഷനുകൾ പരീക്ഷിക്കാം:

പച്ചമുളക് (മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ കുറഞ്ഞ അസ്വസ്ഥതയേ ഉണ്ടാക്കൂ), കുരുമുളക്, ഗരം മസാല പോലുള്ള മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കാതെ തന്നെ ഭക്ഷണത്തിന് രുചി നൽകാൻ സഹായിക്കും.

Summary

what happens to your body when you stop eating red chilly for 21 days, health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com