'മഞ്ഞ അല്ല, നീല', പ്രിയങ്ക ​ഗാന്ധി വൈറലാക്കിയ വയനാട്ടിലെ നീല മഞ്ഞളിന്റെ ​ഗുണങ്ങൾ അറിയാമോ?

കേരളത്തിലെ വയനാട് മേഖലയിലാണ് നീല മഞ്ഞൾ പ്രധാനമായും കാണപ്പെടുന്നത്
BLACK TURMERIC PRIYANKA GANDHI
Black Turmeric and Priyanka GandhiInstagram
Updated on
1 min read

മ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നാണ് മഞ്ഞൾ. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ സാധാരണ മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മറ്റൊരു മഞ്ഞൾ വെറൈറ്റി സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബ്ലാക്ക് ടെർമറിക് അഥവാ നീല മഞ്ഞൾ. കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയാണ് വയനാട്ടിലെ നീല മഞ്ഞളിനെ വീണ്ടും വൈറലാക്കിയത്. ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള നീല മഞ്ഞൾ ഇപ്പോൾ തന്റെ ദിനചര്യയുടെ ഭാ​ഗമാണെന്നും തൊണ്ടയുടെ അസ്വസ്ഥതയും അലർജിയും കുറയ്ക്കാൻ മികച്ചതാണെന്നും പ്രിയങ്ക പറഞ്ഞു.

എന്താണ് നീല മഞ്ഞൾ

ആയുർവേദത്തിൽ നീല മഞ്ഞൾ, കരി മഞ്ഞൾ (Black Turmeric) എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം കുർക്കുമ സീസിയ എന്നാണ്. ഇത് സാധാരണ മഞ്ഞളിൽ നിന്ന് വ്യത്യസ്തമായി ഇതിന് തവിട്ട് നിറമുള്ള പുറംഭാഗവും ഉള്‍ഭാഗത്ത് ഒരു പ്രത്യേക നീല-പര്‍പ്പിള്‍ നിറവുമായിരിക്കും. അതുകൊണ്ട് ഇതിനെ നീലമഞ്ഞൾ എന്ന് വിളിക്കാൻ കാരണം. ഇത് ദൈനംദിന ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോഗിക്കാറില്ല. ഔഷധങ്ങളിലാണ് കൂടുതലും ഉപയോ​ഗിക്കുന്നത്. ഈ ഇനത്തില്‍ ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. കര്‍പ്പൂരത്തിന് സമാനമായ സുഗന്ധവുമുണ്ട്.

കേരളത്തിലെ വയനാട് മേഖലയിലാണ് നീല മഞ്ഞൾ പ്രധാനമായും കാണപ്പെടുന്നത്, അവിടുത്തെ കാലാവസ്ഥയും മണ്ണും നീല മഞ്ഞളിന്റെ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഒഡീഷ, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. എന്നിരുന്നാലും, മഞ്ഞ മഞ്ഞളിനേക്കാൾ വളരെ അപൂർവമാണ് ഇത്, അതുകൊണ്ടാണ് തന്നെ നീല മഞ്ഞളിന് വിപണിയിൽ വില കൂടുതലാണ്.

BLACK TURMERIC PRIYANKA GANDHI
വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക്

നീല മഞ്ഞൾ ഔഷധ ഗുണങ്ങൾ

അവശ്യ എണ്ണകൾ, കുർക്കുമിനോയിഡുകൾ, നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ നീല മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ചില ശാസ്ത്രീയ പഠനങ്ങളിൽ നീല മഞ്ഞൾ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുർവേദത്തിൽ തൊണ്ടവേദന, അലർജികൾ, വീക്കം, ചില ചർമ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് സഹായകരമാണെന്ന് കണക്കാക്കപ്പെടുന്നു. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഈ മഞ്ഞൾ കഴിക്കുന്നത് ഗുണം ചെയ്യും.

BLACK TURMERIC PRIYANKA GANDHI
'ഞാന്‍ എല്ലാ ദിവസവും കഴിക്കാറുണ്ട്'; ശൈത്യകാല സമ്മേളനത്തില്‍ വയനാട്ടിലെ നീല മഞ്ഞളിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നീല മഞ്ഞൾ കഴിക്കുന്നത് സഹായകരമാണെന്ന് ആയുർവേദത്തിൽ പറയുന്നു. ഈ മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കാൻസർ ഉൾപ്പെടെയുള്ള രോ​ഗങ്ങൾ ചികിത്സിക്കാൻ ഉപയോ​ഗിക്കുന്ന അപൂർവമായ ആയുർവേദ ഔഷധമാണ് ഇതെന്നും വിദ​ഗ്ധർ പറയുന്നു. ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പരിഹരിക്കാനും മുറിവുണക്കാനുമൊക്കെ കഴിവുള്ളവയാണ് ഇവ.

Summary

What is Black Turmeric and its Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com