ആമാശയത്തിലെ ദഹനപ്രശ്നങ്ങൾ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമോ? ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്

ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് സിലിയാക് ഡിസീസ്.
Gluten foods, Celiac Disease
Gluten foods, Celiac DiseasePinterest
Updated on
2 min read

മ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ആധാരശിലയാണ് ദഹനവ്യവസ്ഥ. ശരീരത്തിന്റെ "രണ്ടാം തലച്ചോറ്" (Second Brain) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമാശയത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ സാരമായി ബാധിക്കാറുണ്ട്. പലപ്പോഴും നാം നിസ്സാരമായി തള്ളിക്കളയുന്ന ദഹനപ്രശ്നങ്ങൾ ഗുരുതരമായ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും (Hormonal Imbalance) നയിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് 'സിലിയാക് ഡിസീസ്' (Celiac Disease).

എന്താണ് സിലിയാക് ഡിസീസ്?

ഗോതമ്പ്, ബാർലി, റായ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ (Gluten) എന്ന പ്രോട്ടീൻ ദഹിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇതൊരു സാധാരണ അലർജിയല്ല മറിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു 'ഓട്ടോ ഇമ്മ്യൂൺ' (Auto-immune) ഡിസോർഡറാണ്.

ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, അത് ചെറുകുടലിന്റെ ഉൾപ്പാളികളിലുള്ള 'വില്ലി' (Villi) എന്ന ചെറിയ രോമസദൃശമായ ഭാഗങ്ങളെ നശിപ്പിക്കുന്നു. പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ഈ വില്ലികളിലൂടെയാണ്. ഇവയ്ക്ക് നാശം സംഭവിക്കുന്നതോടെ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കാതെ വരുന്നു. ഇതിനെയാണ് 'മാൽഅബ്സോർപ്ഷൻ' (Malabsorption) അഥവാ പോഷകാഗിരണക്കുറവ് എന്ന് വിളിക്കുന്നത്.

ചുരുക്കത്തിൽ, നിങ്ങൾ എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും കുടലിന്റെ തകരാർ മൂലം ശരീരം പട്ടിണിയിലാകുന്ന അവസ്ഥയാണിത്.

ഹോർമോണുകളും ദഹനവും തമ്മിലുള്ള ബന്ധം

ചെറുകുടലിന്റെ ആരോഗ്യം നശിക്കുമ്പോൾ അത് ഹോർമോൺ ഉൽപ്പാദനത്തെയും പ്രവർത്തനത്തെയും നേരിട്ട് ബാധിക്കുന്നു. പ്രധാനമായും താഴെ പറയുന്ന ഹോർമോണുകളിലാണ് വ്യതിയാനം സംഭവിക്കുന്നത്.

തൈറോയ്ഡ് പ്രശ്നങ്ങൾ: സെലീനിയം (Selenium), സിങ്ക് (Zinc) തുടങ്ങിയ പോഷകങ്ങളുടെ കുറവ് തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

പ്രത്യുൽപാദന ഹോർമോണുകൾ: സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവം, വന്ധ്യത, നേരത്തെയുള്ള ആർത്തവവിരാമം എന്നിവയ്ക്ക് സിലിയാക് ഡിസീസ് കാരണമാകാറുണ്ട്.

സ്ട്രെസ് ഹോർമോൺ: വിട്ടുമാറാത്ത ദഹനപ്രശ്നങ്ങൾ ശരീരത്തിൽ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ (ലക്ഷണങ്ങൾ):

  • സിലിയാക് ഡിസീസ് ഉള്ളവരിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്;

  • വിട്ടുമാറാത്ത ദഹനപ്രശ്നങ്ങൾ: വയർ വീർക്കുക (Bloating), ഗ്യാസ്, വിട്ടുമാറാത്ത വയറിളക്കം.

  • അമിതമായ ക്ഷീണം: പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാത്തതിനാൽ ശരീരം എപ്പോഴും നേരിടുന്ന തളർച്ച.

  • ചർമത്തിലെ മാറ്റങ്ങൾ: കടുത്ത ചൊറിച്ചിലോടു കൂടിയ കുമിളകളോ ചുവന്ന തടിപ്പുകളോ പ്രത്യക്ഷപ്പെടാം. ഇതിനെ 'ഡെർമറ്റൈറ്റിസ് ഹെർപെറ്റിഫോമിസ്' (Dermatitis Herpetiformis) എന്ന് വിളിക്കുന്നു.

  • ഭാരക്കുറവ് : സാധാരണ രീതിയിൽ ആഹാരം കഴിച്ചാലും അകാരണമായി ശരീരഭാരം കുറയുന്നത് ശ്രദ്ധിക്കണം.

  • എല്ലുകളുടെ ബലക്ഷയം: വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ കുറവ് മൂലം ഓസ്റ്റിയോപോറോസിസ് (Osteoporosis) സാധ്യത വർധിക്കുന്നു.

പ്രതിരോധ മാർഗ്ഗങ്ങളും ചികിത്സയും

സിലിയാക് ഡിസീസ് നിയന്ത്രിക്കാൻ കൃത്യമായ ജീവിതശൈലീ മാറ്റങ്ങൾ അനിവാര്യമാണ്;

ഗ്ലൂട്ടൻ രഹിത ഭക്ഷണക്രമം (Gluten-Free Diet): ഗോതമ്പ്, മൈദ, ബാർലി എന്നിവ പൂർണ്ണമായും ഒഴിവാക്കുക. പകരം അരി, റാഗി, ചോളം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കൃത്യമായ പരിശോധന: വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളുള്ളവർ ഐ.ജി.എ - ടി.ടി.ജി (IgA-tTG) രക്തപരിശോധനയിലൂടെയും എൻഡോസ്കോപ്പിയിലൂടെയും രോഗനിർണ്ണയം നടത്താം. (ശ്രദ്ധിക്കുക: പരിശോധനയ്ക്ക് മുൻപായി ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കരുത്, ഇത് ഫലം തെറ്റാൻ കാരണമായേക്കാം).

Gluten foods, Celiac Disease
'ശരീരം വിയർത്താൽ കൊഴുപ്പ് പോയെന്നാണോ?' ജിമ്മിലെ വർക്ക്ഔട്ട് മിത്തിനെ കുറിച്ച് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച്

പോഷക പൂരകങ്ങൾ (Supplements): ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വിറ്റാമിൻ ബി12, ഡി, അയൺ, ഫോളിക് ആസിഡ് തുടങ്ങിയ സപ്ലിമെന്റുകളായി കഴിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കും.

ഭക്ഷണ പാക്കേജുകളിലെ ലേബലുകൾ ശ്രദ്ധിക്കുക: പാക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ 'Gluten-Free' സർട്ടിഫിക്കേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Gluten foods, Celiac Disease
'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി

ദഹനപ്രശ്നങ്ങളെ കേവലം "ഗ്യാസ് ട്രബിൾ" എന്ന് കരുതി അവഗണിക്കുന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. സിലിയാക് ഡിസീസ് പോലുള്ള അവസ്ഥകൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ഭക്ഷണക്രമത്തിലൂടെ അവയെ പൂർണ്ണമായും നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനങ്ങൾ തടയാനും സാധിക്കും. ഓർക്കുക, ആരോഗ്യകരമായ ഉദാരമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ താക്കോൽ.

Dr. Vivek Kumar KV
Dr. Vivek Kumar KV.

തയ്യാറാക്കിയത്: ഡോ. വിവേക് കുമാർ കെ വി, കൺസൾട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്, ആസ്റ്റർ മിംസ് കണ്ണൂർ

Summary

What is Celiac Disease?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com