'ശരീരം വിയർത്താൽ കൊഴുപ്പ് പോയെന്നാണോ?' ജിമ്മിലെ വർക്ക്ഔട്ട് മിത്തിനെ കുറിച്ച് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച്

കാലക്രമേണയുള്ള കുറഞ്ഞ കലോറി മൂലമാണ് കൊഴുപ്പ് കുറയുന്നത്.
Sanya Malhotra and fitness trainer Tridev Pandey
Sanya Malhotra and fitness trainer Tridev PandeyFacebook
Updated on
1 min read

ജിമ്മിലെ കഠിനാധ്വാനത്തിനിടെ വിയർപ്പാണ് പലരും കൊഴുപ്പ് കുറയുന്നതിന്റെ പ്രധാന അളവു കോലയായി വിലയിരുത്തുന്നത്. എന്നാൽ ഈ മിഥ്യാധാരണയെ തിരുത്തുകയാണ് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച് ആയ ത്രിദേവ് പാണ്ഡെ.

പലരും അവരുടെ വ്യായാങ്ങളെ വിലയിരുത്തുന്നത് അവർ എത്രമാത്രം വിയർക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വാസ്തവത്തിൽ വിയർപ്പ് എന്നത് സ്വയം തണുപ്പിക്കാൻ വേണ്ടിയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഇത് ഒരിക്കലും കൊഴുപ്പ് കത്തുന്നതുമായി ബന്ധമില്ലെന്നും ത്രിദേവ് പാണ്ഡെ പറയുന്നു.

കൊഴുപ്പ് കത്തിക്കാൻ അധികം വിയർക്കാതെ വളരെ ഫലപ്രദമായി ചെയ്യാവുന്ന വ്യായാമ സെഷനുകൾ ഉണ്ട്, അതുപോലെ അമിതമായി വിയർക്കുകയും എന്നാൽ കൊഴുപ്പ് നീക്കാൻ കഴിയാതെ വരികയും ചെയ്യുന്ന വ്യായാമങ്ങളുമുണ്ട്. നിങ്ങളുടെ പേശികൾക്ക് വേണ്ടിയുള്ള വ്യായാമം എത്രത്തോളം സ്ഥിരത പുലർത്തുന്നു എന്നിവയാണ് കൊഴുപ്പ് കുറയ്ക്കുന്നതിന്റെ യഥാർഥ അളവുകോലെന്ന് പാണ്ഡെ പറയുന്നു.

കൊഴുപ്പ് കുറയുന്ന പ്രക്രിയ എങ്ങനെ സംഭവിക്കുന്നു

ശരീരത്തിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതും ഉപയോഗിക്കുന്നതുമായ ഇന്ധനമാണ് ഗ്ലൂക്കോസ്. അധിക ​ഗ്ലൂക്കോസ് ആദ്യം കരളിൽ ​ഗ്ലൈക്കോജനായി സംഭരിച്ചുവയ്ക്കുന്നു. ​ഏകദേശം 100-120 ​ഗ്രാം ​ഗ്ലൈക്കോജൻ കരൾ സംഭരിച്ചു വയ്ക്കുന്നു. ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന അധിക കാർബോഹൈഡ്രേറ്റ് പിന്നീട് കൊഴുപ്പായും സംഭരിക്കപ്പെടുന്നു.

നമ്മൾ ഉപവസിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ​ഗ്ലൈക്കോജൻ വിഘടിച്ച് ​ഗ്ലൂക്കോസായി നിരന്തരം ശരീരം ഉപയോ​ഗിക്കുന്നു. കരളിലെ ​ഗ്ലൈക്കോജൻ സംഭരണികൾ പൂർണമായും കുറയാൻ 10-12 മണിക്കൂർ എടുത്തേക്കാം. ​ഗ്ലൈക്കോജൻ കുറയുന്നതോടെ സംഭരിച്ചു വച്ചിരിക്കുന്ന അധിക കൊഴുപ്പ് ​ഗ്ലൂക്കോസായി മെറ്റബോളിസ് ചെയ്യപ്പെടുന്നു. ഇത് കൊഴുപ്പ് കത്തിക്കുന്നതിലേക്ക് നയിക്കുന്നു.

വിയർപ്പ് കൊഴുപ്പ് കത്തിക്കുന്നതിന്റെയല്ല, മറിച്ച് ​ദ്രാവക നഷ്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലക്രമേണയുള്ള കുറഞ്ഞ കലോറി മൂലമാണ് കൊഴുപ്പ് കുറയുന്നത്.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമങ്ങൾ

നടത്തം

  • ദിവസവും 30–45 മിനിറ്റ് വേഗത്തിൽ നടക്കുക.

  • വയറിനും ശരീരത്തിലെ മൊത്തം കൊഴുപ്പിനും ഗുണം ചെയ്യും.

ഓട്ടം / ജോഗിങ്

  • 20–30 മിനിറ്റ് ജോഗിങ് ചെയ്യുന്നത് ശരീരത്തിൽ നിന്ന് അധിക കലോറി കുറയ്ക്കാൻ സഹായിക്കും.

  • ഹൃദയാരോഗ്യത്തിനും നല്ലത്.

Sanya Malhotra and fitness trainer Tridev Pandey
കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരമുള്ള ഇരിപ്പ്, നടുവേദന പരിഹരിക്കാൻ ഓഫീസിൽ തന്നെ ചെയ്യാവുന്ന ചില സ്ട്രെച്ചുകൾ

സൈക്കിളിങ്

  • കാലിലെ പേശികൾക്കും വയർ കുറയ്ക്കാനും സഹായിക്കും

സ്ക്വാറ്റ്സ്

  • തുട, കാൽ, ഹിപ്സ് എന്നിവയിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

  • 15–20 തവണ മൂന്ന് സെറ്റ് ചെയ്യാം

Sanya Malhotra and fitness trainer Tridev Pandey
'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി

കൂടാതെ സൂംബ പോലുള്ള ഡാൻസ് വർക്ക്ഔട്ടുകളും കൊഴുപ്പ് കളയാൻ സഹായിക്കും. മാനസിക സമ്മർദം കുറയ്ക്കാനും ഇത് ഗുണകരമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വ്യായാമത്തോടൊപ്പം ബാലൻസ്ഡ് ഡയറ്റും പാലിക്കുക

  • കൂടുതൽ വെള്ളം കുടിക്കുക

  • ദിവസവും സ്ഥിരത പാലിക്കുക

  • മതിയായ ഉറക്കം ഉറപ്പാക്കുക

Summary

fitness trainer debunks gym’s biggest myth: ‘Stop using sweat as feedback’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com