എന്താണ് എക്സിബിഷനിസം? നഗ്നതാപ്രദർശനം നടത്തിയെന്ന പോക്സോ കേസിൽ പ്രശസ്ത നടൻ ശ്രീജിത്ത് രവി റിമാൻഡിലായതിന് പിന്നാലെ ചർച്ചയാകുന്ന ഒന്നാണ് ഇത്. തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും നടൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. പിന്നാലെയാണ് എക്സിബിഷനിസം എന്ന വാക്ക് വ്യാപകമായി ചർച്ചയായത്. എക്സിബിഷനിസം മാത്രമല്ല എക്സിബിഷനിസ്റ്റിക് ഡിസോർഡറും അറിഞ്ഞിരിക്കണം.
എന്താണ് എക്സിബിഷനിസം?
ഒരു പങ്കാളിയുടെയോ അല്ലെങ്കിൽ നിങ്ങൾ അടുത്തിടപഴകാൻ പോകുന്ന ഒരാളുടെയോ മുന്നിൽ നഗ്നനായി നിൽക്കുമ്പോൾ ഊർജ്ജസ്വലതയും ആവേശവും ഉള്ളതുപോലെ തോന്നാറുണ്ടോ? അതേ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ എക്സിബിഷനിസത്തിൽ താത്പര്യമുള്ള വ്യക്തിയായിരിക്കും. ഒരു വ്യക്തി, അയാളെ മറ്റുള്ളവർ നഗ്നനായി കാണുമെന്നോ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുമെന്നോ ചിന്തിച്ച് ലൈംഗിക ഉത്തേജനം അനുഭവിക്കുന്നതാണ് എക്സിബിഷനിസം. യഥാർത്ഥത്തിൽ നഗ്നനായി മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും ഇങ്ങനെ ആവേശം കൊള്ളുന്നവരും ഈ വിഭാഗക്കാരാണ്. മിക്ക ആളുകളിലും ചെറിയ എക്സിബിഷനിസ്റ്റ് പ്രകൃതം ഉണ്ട്. ഇത് തികച്ചും സാധാരണവും ആരോഗ്യകരവുമാണ്.
ആരോഗ്യകരമായ എക്സിബിഷനിസം ഒരു സെക്സ് പോസിറ്റീവ് പ്രയോഗമാണ് അതിനെ എക്സിബിഷനിസ്റ്റിക് ഡിസോർഡറുമായി തെറ്റിദ്ധരിക്കരുത്. അതേസമയം എക്സിബിഷനിസവും എക്സിബിഷനിസ്റ്റിക് ഡിസോർഡർ എന്നറിയപ്പെടുന്ന മാനസികാരോഗ്യ അവസ്ഥ വ്യത്യസ്തമാണ്. "മറ്റുള്ളവരെ, പ്രത്യേകിച്ച് അപരിചിതരെ അവരുടെ സമ്മതമില്ലാതെ സ്വന്തം ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കാനുള്ള ത്വരയാണ് എക്സിബിഷനിസ്റ്റിക് ഡിസോർഡർ.
നിങ്ങൾ ഒരു എക്‌സിബിഷനിസ്റ്റ് ആണോ?
നിങ്ങളുടെ നഗ്നത മറ്റുള്ളവർ കാണുന്നതിനെക്കുറിച്ച് പതിവായി ചിന്തിക്കാറുണ്ടെങ്കിൽ നിങ്ങൾക്ക് എക്‌സിബിഷനിൽ താത്പര്യമുള്ള ആളാണെന്ന ഏറ്റവും വലിയ സൂചനയാണത്. ഒറ്റയ്ക്കിരിക്കുമ്പോഴോ പങ്കാളിക്കൊപ്പം ആയിരിക്കുമ്പോഴോ നിങ്ങളുടെ ചിന്തകൾ മറ്റുള്ളവർ നിങ്ങളെ നഗ്നരായി കാണുന്നതിലേക്കാണ് എത്തുന്നതെങ്കിൽ നിങ്ങൾ ഒരു എക്‌സിബിഷണിസ്റ്റ് ആകാം.
നഗ്നനായി/നഗ്നയായി കാണപ്പെട്ടതിന്റെ പഴയകാല ഓർമ്മ പ്രായപൂർത്തിയായപ്പോഴും നിങ്ങളിൽ ലൈംഗിക വികാരം ഉണർത്തുന്നുവെങ്കിൽ നിങ്ങൾ ഒരു എക്‌സിബിഷനിസ്റ്റ് ആകാം. പങ്കാളിയുടെ മുന്നിൽ വസ്ത്രമുരിഞ്ഞ് അവരെ വശീകരിക്കാനും ആകർഷിക്കാനും ശ്രമിക്കുന്നത് മനോഹരവും സെക്‌സിയും ആണെങ്കിലും എക്‌സിബിഷണിസ്റ്റ് ആയ ഒരു വ്യക്തിക്ക് ഇത് സ്വയം ഉത്തേജനം നൽകാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. എന്തിനധികം പങ്കാളിയുമൊത്ത് അടിവസ്ത്രങ്ങൾ വാങ്ങാനെത്തുകയും അവർക്ക് ലൈംഗിക ഉത്തേജനം അനുഭവപ്പെട്ട് നിങ്ങളുടെ ശരീരത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതും എക്‌സിബിഷണിസത്തിന്റെ ഭാഗമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates