പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

പനിയെ തുടർന്ന് ശരീരത്തിലെ താപനില ഉയരുമ്പോൾ മസ്തിഷ്ക താപനിലയും വർധിക്കുന്നു.
fever dreams
fever dreamsPinterest
Updated on
1 min read

നിച്ചു കിടന്നുറങ്ങുമ്പോൾ വിചിത്രമായ സ്വപ്നങ്ങൾ കാണാറുണ്ടോ? 'ഫീവർ ഡ്രീംസ്' എന്നാണ് ഈ വിചിത്ര സ്വപ്നങ്ങളെ വിളിക്കുന്നത്. ഇവ പലപ്പോഴും നെഗറ്റീവ് സ്വഭാവമുള്ളവയാണ്, ഉണരുമ്പോൾ അസ്വസ്ഥത ഉണ്ടാകാം. ഭിത്തി ചലിക്കുന്നതു പോലെയോ, പെട്ടെന്ന് ഭാരം കൂടുന്ന പോലുള്ള തോന്നൽ, ഇരുണ്ടു മൂടിയ അന്തരീക്ഷം പോലുള്ളവ സ്പനത്തിൽ അനുഭവപ്പെടാം.

fever dreams
കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, കുറച്ച് പവർകട്ട് സുരക്ഷാ ടിപ്സ്

ഫീവർ ഡ്രീംസിൻ്റെ കാരണങ്ങൾ അജ്ഞാതമാണെങ്കിലും പനി കാരണം ശരീരത്തുണ്ടാകുന്ന താലനിലയിലെ മാറ്റം തലച്ചോറിനെയും ബാധിക്കുന്നത് കൊണ്ടാകാം ഇത്തരം വിചിത്ര സ്വപ്നങ്ങൾ കാണാൻ കാരണമെന്നാണ് ഒരു വാദം. പനിയെ തുടർന്ന് ശരീരത്തിലെ താപനില ഉയരുമ്പോൾ മസ്തിഷ്ക താപനിലയും വർധിക്കുന്നു.

fever dreams
സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?

ശരീരത്തിന് പനി വരുമ്പോൾ താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്‍റെ ശ്രമങ്ങൾ കാരണം റാപ്പിഡ് ഐ മൂവ്‌മെന്‍റ് ഉറക്കം തടസ്സപ്പെടുകയോ ക്രമം തെറ്റുകയോ ചെയ്യാം. ഇത് സ്വപ്നങ്ങളുടെ തീവ്രതയും അസ്വാഭാവികതയും വർധിപ്പിക്കും.

പലപ്പോഴും ഈ സ്വപ്നങ്ങൾ സാധാരണ സ്വപ്നങ്ങളേക്കാൾ കൂടുതൽ വികാരപരമായി തീവ്രമായതും നെഗറ്റീവായതുമായിരിക്കും. ഫീവർ ഡ്രീംസ് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും പനി നിയന്ത്രിക്കുന്നത് ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

fever dreams
ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് സുരക്ഷിതമോ?
fever dreams
ഡിജിറ്റൽ സ്ക്രീനുകളിൽ തളച്ചിടപ്പെടുന്ന കുഞ്ഞുമനസുകൾ; സോഷ്യൽ മീഡിയയും കുട്ടികളുടെ മാനസികാരോഗ്യവും
fever dreams
കണ്ണുകൾക്ക് സമ്മർദം കൂടുമ്പോൾ കാഴ്ച മങ്ങുമോ? എങ്ങനെ പ്രതിരോധിക്കാം?
Summary

What is Fever Dreams?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com