സ്ത്രീകൾക്ക് മാത്രമല്ല, മൂഡ് സ്വിങ്സ് പുരുഷന്മാരിലുമുണ്ട്, എന്താണ് ഇറിറ്റബിൾ മെയിൽ സിൻഡ്രോം

ഇറിറ്റബിൾ മെയിൽ സിൻഡ്രോം പരിഹരിക്കുന്നതിന് ഒരു മൾട്ടി ഡിസിപ്ലിനറി സമീപനമാണ് ആവശ്യം.
Irritable Male Syndrome
Irritable Male SyndromeMeta AI Image
Updated on
2 min read

ഹോർമോൺ വ്യതിയാനം മൂലം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും മൂഡ് സ്വിങ്സ് ഉണ്ടാകാറുണ്ടത്രേ. എന്നാൽ മിക്കവാറും ആളുകൾ ഇക്കാര്യം തിരിച്ചറിയാറില്ലെന്നതാണ് സത്യം. സ്ത്രീകൾക്ക് സമാനമായി പുരുഷന്മാരിലും ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. ഇറിറ്റബിൾ മെയിൽ സിൻഡ്രോം എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇത് പെട്ടെന്നുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങളായും കോപ പ്രകടനമായും പ്രത്യക്ഷപ്പെടാറുണ്ട്.

എന്താണ് ഇറിറ്റബിൾ മെയിൽ സിൻ‍ഡ്രോം

വൈദ്യരം​ഗത്ത് അത്ര വലിയ ശ്രദ്ധ കിട്ടാത്ത ഒന്നാണിത്. മാത്രമല്ല, ഇറിറ്റബിൾ മെയിൽ സിൻ‍ഡ്രോം ഒരു ഔപചാരിക അവസ്ഥയായി ക്ലിനിക്കൽ രോഗനിർണയമോ മെഡിക്കൽ അംഗീകാരമോ ഇല്ല. എന്നാൽ ഇങ്ങനെ ഒരു അവസ്ഥയുണ്ടെന്ന് യാഥാർഥ്യമാണ്. ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതരാകുന്നു, മാനസികാവസ്ഥയിൽ പെട്ടെന്ന് മാറ്റങ്ങൾ അനുഭവപ്പെടുന്നു, ആളുകളോട് പൊട്ടിത്തെറിക്കൽ എന്നിങ്ങനെ പല രീതിയിൽ അത് പ്രകടമാകാം.

2001-ൽ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ഡോ. ജെറാൾഡ് ലിങ്കൺ ആണ് ഇറിറ്റബിൾ മെയിൽ സിൻഡ്രോ എന്ന വാക്ക് ആദ്യമായി ഉപയോ​ഗിക്കുന്നത്. ആൻഡ്രോപോസ് ( പ്രായമായ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവു ക്രമേണ കുറയുന്ന അവസ്ഥ) കാലഘട്ടത്തിൽ പുരുഷന്മാരിൽ ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെടുന്നതായി തിരിച്ചറിഞ്ഞിരുന്നു.

ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് പുരുഷന്മാരിൽ ഉത്കണ്ഠ, സമ്മർദം, നിരാശ അല്ലെങ്കിൽ കോപത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

എന്നാലും ഇറിറ്റബിൾ മെയിൽ സിൻഡ്രോമിന്റെ കൃത്യമായ കാരണത്തെ കുറിച്ച് കൂടുതൽ ​ഗവേഷണങ്ങൾ ആവശ്യമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ കുറവ് അനുഭവിക്കുന്ന 40 മുതൽ 50 വയസ്സായ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് ക്രമേണയാണ്.

അതുകൊണ്ടാണ് ഈ അവസ്ഥകൾ നിർണ്ണയിക്കുന്നതിൽ ബുദ്ധിമുട്ടാകുന്നത്. ഈ രോ​ഗാവസ്ഥയുള്ളവർക്ക് ഏകാഗ്രത കുറയൽ, കുറഞ്ഞ ലിബിഡോ, പ്രചോദനമില്ലായ്മ, ക്ഷീണം, മോശം ഉറക്കം എന്നിവ അനുഭവപ്പെടാമെന്നും വിദ​ഗ്ധർ പരാമർശിക്കുന്നു.

ഇറിറ്റബിൾ മെയിൽ സിൻഡ്രോമിനെ ട്രി​ഗർ ചെയ്യുന്ന കാരണങ്ങൾ

വാർദ്ധക്യത്തിന് പുറമേ സമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ തുടങ്ങിയ മറ്റ് നിരവധി ഘടകങ്ങളാലും ഇറിറ്റബിൾ മെയിൽ സിൻഡ്രോം ട്രി​ഗർ ചെയ്യാം. കൂടാതെ ജനിതകവും നിർണായപങ്കു വഹിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും, ഈ അവസ്ഥയെ വിഷാദമോ ഉത്കണ്ഠയോ ആയി തെറ്റിദ്ധരിക്കാം. രോ​ഗനിർണയം നടത്താതെ പോകുന്നത് ചികിത്സ വൈകാനും അവസ്ഥ ​ഗുരുതരമാകാനും കാരണമാകുന്നു.

ഇറിറ്റബിൾ മെയിൽ സിൻഡ്രോം എങ്ങനെ കൈകാര്യം ചെയ്യാം

ഇറിറ്റബിൾ മെയിൽ സിൻഡ്രോം പരിഹരിക്കുന്നതിന് ഒരു മൾട്ടി ഡിസിപ്ലിനറി സമീപനമാണ് ആവശ്യം. ഏറ്റവും പ്രധാനപ്പെട്ട ഘട്ടം അടിസ്ഥാന പ്രശ്നം കണ്ടെത്തുക എന്നതാണ്. ചികിത്സ വൈകുന്നത് ഷാദം, ബൈപോളാർ ഡിസോർഡർ, ആത്മഹത്യാ പെരുമാറ്റം എന്നിവയ്ക്ക് കാരണമാകും.

Irritable Male Syndrome
മെലിഞ്ഞിരിക്കുന്നതാണോ ആരോഗ്യം? 'സീറോ ഫാറ്റ്' ആകാനുള്ള ഓട്ടം സ്ത്രീകളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും
  • ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി: ഹോർമോൺ ബാലൻസ് പുനഃസ്ഥാപിക്കുന്നതിലൂടെ, ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (ടിആർടി) ഇറിറ്റബിൾ മെയിൽ സിൻഡ്രോമിനെ നേരിടാൻ സഹായിക്കും.

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിടി): ഇത് കോഗ്നിറ്റീവ് റീസ്ട്രക്ചറിങ്ങിലൂടെ ചിന്താ രീതികളെ നിയന്ത്രിക്കാനോ മാറ്റാനോ കഴിയും, ഇത് ക്ഷോഭം, കോപം, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇറിറ്റബിൾ മെയിൽ സിൻഡ്രോം ദമ്പതികളെ ബാധിക്കുമെന്നതിനാൽ, ദമ്പതികളുടെ തെറാപ്പി തേടുന്നതും ഗുണം ചെയ്യും.

Irritable Male Syndrome
ഹൃദയം വരെ നിലയ്ക്കാം, രാത്രി രക്തത്തിലെ പഞ്ചസാര കുറഞ്ഞാൽ എന്തു ചെയ്യണം
  • സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകൾ: പുരുഷ സമ്മർദ്ദം ഇറിറ്റബിൾ സിൻഡ്രോമിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഇത് പരിഹരിക്കുന്നതിന്, യോഗ, ധ്യാനം, മൈൻഡ്ഫുൾനെസ്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്.

  • ജീവിതശൈലി മാനേജ്മെന്റ്: ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്തുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, വ്യായാമം ഒഴിവാക്കുക, ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക എന്നിവയിലൂടെ പ്രകോപനം അകറ്റി നിർത്താൻ കഴിയും.

Summary

What is Irritable Male Syndrome.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com