'ഇതുപോലൊരാളെ നിനക്ക് ഇനി കിട്ടില്ല', പ്രണയക്കെണിയില്‍ പെട്ടുപോകുന്നതിന് മുന്‍പ്.., എന്താണ് ലവ് ബോംബിങ്

പ്രണയത്തിന്‍റെ ഹണിമൂണ്‍ ഘട്ടത്തില്‍ ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സമ്മാനങ്ങളും പ്രശംസകളും കൊണ്ട് മൂടും.
Love bombing
എന്താണ് ലവ് ബോംബിങ് ( Love Bombing)പ്രതീകാത്മക ചിത്രം
Updated on
3 min read

കൗമാരപ്രായം എത്തുന്നതോടെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും കിനാവുകളുമൊക്കെ മൊട്ടിട്ടു തുടങ്ങും. എന്നാല്‍ സ്വപ്‌നം കാണുന്നപോലെ അത്ര എളുപ്പമല്ല, ഈ സംഗതി. പ്രണയം വളരെ സങ്കീര്‍ണമാണ്. അതിന് സമയവും സാന്നിധ്യവും ആവശ്യമാണ്. ആദ്യമൊക്കെ പ്രണയം ആവേശവും തീവ്രവുമായി തോന്നാം. എന്നാല്‍ പതിയെ പതിയെ എന്തോ എവിയെയോ ഒരു കുഴപ്പമുണ്ടെന്ന് ഉള്ളില്‍ ഒരു ചുവന്ന ലൈറ്റ് കത്തും. അപ്പോഴും വലിയ കാര്യമാക്കിയെന്ന് വരില്ല.

പ്രണയ സമ്മാനം

പ്രണയത്തിന്‍റെ ഹണിമൂണ്‍ ഘട്ടത്തില്‍ ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സമ്മാനങ്ങളും പ്രശംസകളും കൊണ്ട് മൂടും. ഇതുപോലെ എല്ലാം തന്ന് ഹൃദയം തുറന്ന് സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ലെന്ന് അടിച്ചേല്‍ക്കുന്ന തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍. ആ ഘട്ടത്തില്‍ പലരും വീണു പോകും. പിന്നീട് പതിയെ പതിയെ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കു മുകളിലും ആദ്യം സ്നേഹത്തോടെയും പിന്നീട് ഭീഷണിയുടെ രൂപത്തിലും നിയന്ത്രണങ്ങള്‍ പതിഞ്ഞു തുടങ്ങും. പ്രണയം പിന്നീട് ഒരു ബാധ്യതയാകുന്നതും വൈകിയാണെങ്കിലും പലരും തിരിച്ചറിഞ്ഞു തുടങ്ങും. അതെ, അതാണ് ലവ് ബോംബിങ് (Love Bombing). നമ്മുക്ക് ചുറ്റും ലവ് ബോംബിങ്ങിന്‍റെ നിരവധി ഉദ്ദാഹരണങ്ങളുണ്ട്.

എന്താണ് ലവ് ബോംബിങ്

മാനസികവും വൈകാരികവുമായയുള്ള ദുരുപയോഗമാണ് ലവ് ബോംബിങ്. അതില്‍ ഒരു വ്യക്തി അതിരുകള്‍ കടന്ന് നിങ്ങളെ കബിളിപ്പിച്ച് നിങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടക്കത്തില്‍ സുരക്ഷിതമെന്ന് തോന്നാം, മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. എന്നാല്‍ ഇത്തരക്കാരുടെ ആത്യന്തിക ലക്ഷ്യം സ്‌നേഹം മാത്രമല്ല, മറ്റൊരാളുടെ മേല്‍ നിയന്ത്രണം നേടുകയാണ്. കാലക്രമേണ അവരുടെ സ്‌നേഹപ്രകടങ്ങളോട് നിങ്ങള്‍ കടപ്പെട്ടിരിക്കുക എന്നതാണ് അവരുടെ ആവശ്യം.

Love Bombing Relationship Tips
പ്രണയത്തിലെ റെഡ് ഫ്ലാ​ഗ്പ്രതീകാത്മക ചിത്രം

പലർക്കും പല രീതികൾ ആണെങ്കിലും, ചില പൊതുവായ പ്രവണതകൾ ഇങ്ങനെയാണ്

  • അമിതമായ മുഖസ്തുതിയും പ്രശംസയും.

  • വികാരങ്ങളുടെ അമിത പ്രകടനം.

  • ഒരുപാട് സമ്മാനങ്ങള്‍

  • നിങ്ങളുടെ ഭാവിയെക്കുറിച്ച് വളരെ നേരത്തെയും തീവ്രമായും സംസാരിക്കുക.

ഒരു വ്യക്തിയുടെ അരക്ഷിതാവസ്ഥയില്‍ നിന്നാണ് ലവ് ബോംബിങ് എന്ന പ്രവണത സംഭവിക്കുക. ഇത് മനഃപൂർവമോ അല്ലാതെയോ സംഭവിക്കാം. എല്ലാവർക്കും ലവ് ബോംബിങ് ചെയ്യാമെങ്കിലും ഉത്കണ്ഠയോ അരക്ഷിതത്വമോ ആയ അറ്റാച്ച്മെന്റ് ശൈലിയോ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ഉള്ള ആളുകളില്‍ ഈ പ്രവണത കൂടുതലാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. മുൻകാല ചില ട്രോമകൾ കാരണവും ആളുകൾ ലവ് ബോംബിങ് നടത്താം.

സ്നേഹിക്കുന്ന വ്യക്തി അവർക്ക് നൽകിയ വാദ​ഗ്ധാനത്തിൽ നിന്ന് മാറുകയോ, അവരുടെ ആവശ്യങ്ങൾ നിരസിക്കുകയോ ചെയ്താൽ ഇത്തരക്കാർ ആ വ്യക്തികളെ ഭീഷണിപ്പെടുത്തുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാം. ശാരീരികമായി ഉപദ്രവിക്കുക വരെ ചെയ്യാം. തങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്നും അർഹരാണെന്നുമുള്ള നിരന്തരമായ ഉറപ്പ് അപ്പുറത്തെ വ്യക്തിയിൽ നിന്ന് അവർ ആ​ഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് അവരുടെ അരക്ഷിതാവസ്ഥയിൽ നിന്ന് ഉടലെടുക്കുന്നതാണ്.

Love Bombin
പ്രണയത്തിന്റെ ഹണിമൂൺ കാലഘട്ടംപ്രതീകാത്മക ചിത്രം

കാമുകി അല്ലെങ്കിൽ കാമുകന്റെ പ്രീതി നേടാൻ പ്രണയത്തിന്റെ ആദ്യ നാളുകളിൽ നൂറുശതമാനം ശ്രദ്ധയും പരിശ്രമവും അവർ നടത്തും. എന്നാൽ പ്രണയത്തിന്റെ ഹണിമൂൺ ഘട്ടം കഴിയുമ്പോൾ പങ്കാളികളെ അല്ലെങ്കിൽ പ്രണയിക്കുന്നവരെ കൂടെ നിർത്താൻ നിയന്ത്രണം, ഭീഷണി പോലുള്ളവ ഉപയോ​ഗിക്കുന്നു. ലവ് ബോംബിങ് ഒരു അവസ്ഥയാണ്. അതിൽ നിന്ന് പുറത്തു കടക്കുക വളരെ പ്രയാസമാണ്. അപ്പുറത്തു നിൽക്കുന്ന വ്യക്തി എങ്ങനെയുള്ളതാണെന്ന് പലപ്പോഴും വളരെ വൈകിയായിരിക്കും തിരിച്ചറിയുക.

പ്രധാനമായും മൂന്ന് ഘട്ടമാണ്

ഹണിമൂൺ ഘട്ടം: ഈ ഘട്ടത്തിൽ പങ്കാളി നിങ്ങളെ അമിതമായ സ്നേഹവും വാത്സല്യവും കൊണ്ട് ആകർഷിക്കുകയും ഉത്തമനായ ഒരാളെന്ന് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. തുടക്കത്തിൽ വളരെ സുഖമുള്ള അനുഭവമാണെങ്കിലും പിന്നീലെ ഇത് മാറി മറിയുന്നു.

തകർച്ച: നിങ്ങളെ കൈപ്പിടിൽ കിട്ടിയെന്ന് ബോധ്യമായാൽ അവർ പലവിധത്തിൽ നിയന്ത്രണ രേഖകൾ നിങ്ങൾക്ക് ചുറ്റും വരച്ചു തുടങ്ങും. നിങ്ങളുടെ കൂടുതൽ സമയം ആവശ്യപ്പെടാനും അവരില്ലാതെ എന്തെങ്കിലും കാര്യങ്ങൾ പ്ലാൻ ചെയ്താൽ അസ്വസ്ഥരാവുകയും ചെയ്തേക്കാം. ഒരുപക്ഷെ നിങ്ങൾക്ക് സുഹൃത്തുക്കൾക്കും ബന്ധുക്കളുമായുള്ള ബന്ധം പരിമിതപ്പെടുത്താനും അവർ പരിശ്രമിക്കും. അവരുടെ ആവശ്യങ്ങൾ സാധിച്ചെടുക്കുന്നതിന് ഭീഷണിയും സമ്മർദവും നൽകും.

Love Bombing Trend
എന്താണ് ലവ് ബോംബിങ്പ്രതീകാത്മക ചിത്രം

ഉപേക്ഷിക്കുക: നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയുകയോ അവരിൽ നിന്ന് ആരോ​ഗ്യകരമായ അതിരുകൾ ഉണ്ടാക്കുകയോ ചെയ്താൽ. അത് സഹകരിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കൂട്ടാക്കാതെ നിങ്ങളുടെ മുകളിൽ കുറ്റങ്ങൾ ചുമത്തി ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ മിണ്ടാതിരിക്കാനോ, കാര്യങ്ങൾ തുറന്നു സംസാരിക്കാതെയോ ഇരിക്കാം. ഇത് നിങ്ങളിൽ സമ്മർദവും ആശയക്കുഴപ്പവും ഉണ്ടാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com