അച്ഛനമ്മമാർക്കിടയിലെ അടി, ബാധിക്കുന്നത് കുട്ടികളെ; എന്താണ് പേരന്റല്‍ ട്രയാങ്കുലേഷന്‍

അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കും സംഘര്‍ഷങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കാം.
parents fighting and child watching
Parental TriangulationAI Image
Updated on
1 min read

പൂമ്പാറ്റകളെ പോലെ പാറിനടക്കേണ്ടവരാണ് കുട്ടികള്‍. കുസൃതിയും സന്തോഷവും നിറയേണ്ട ബാല്യം ചിലപ്പോള്‍ അച്ഛനമ്മമാരുടെ വഴക്കടിയില്‍ പെട്ടുകുടുങ്ങി പോകാറുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള സംഘഷങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരികയും ആ സാഹചര്യത്തില്‍ കുട്ടികള്‍ പെട്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണ് പേരന്റല്‍ ട്രയാങ്കുലേഷന്‍.

അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കും സംഘര്‍ഷങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കാം. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഇരുവരും ഇരുവരുടെയും കുറ്റും കുട്ടികളോട് പറയുക, വഴക്കുകള്‍ക്കിടയില്‍ കുട്ടികളെ സന്ദേശവാഹകരാക്കുക അല്ലെങ്കില്‍ കുട്ടിയുടെ വിശ്വാസ്യത നേടാന്‍ മത്സരിക്കുക എന്നിങ്ങനെ വിവിധ രൂപങ്ങള്‍ പേരന്റല്‍ ട്രയാങ്കുലഷനിലുണ്ട്.

ഇവയെല്ലാം കുട്ടികളില്‍ അനാവശ്യമായ ആശയക്കുഴപ്പം, ഉത്കണ്ഠ, കുറ്റബോധം എന്നിവ ഉണ്ടാക്കും. കുട്ടിയുടെ വിശ്വാസം നേടിയെടുക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കാന്‍ തുടങ്ങിയാല്‍ അവരില്‍ ആരുടെ കൂടെ നില്‍ക്കണമെന്ന ചിന്ത കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കും. ഇത് കുട്ടികളുടെ ആരോഗ്യകരമായ വൈകാരിക വളര്‍ച്ചയെ തടസപ്പെടുത്തുകയും ദീര്‍ഘകാല മാനസിക വെല്ലുവിളികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഇവ കുട്ടികളില്‍ അരക്ഷിതാവസ്ഥ, അക്കാദമിക് ബുദ്ധിമുട്ടുകള്‍, ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്ക് കാരണമാകാം.

പേരന്റല്‍ ട്രയാങ്കുലഷന്‍ എങ്ങനെ കുറയ്ക്കാം:

ഈ സാഹചര്യം കുട്ടികള്‍ അല്ല സൃഷ്ടിക്കുന്നത്. മാതാപിതാക്കള്‍ മാത്രമാണ് അതിന് കാരണക്കാര്‍. അതുകൊണ്ട് തന്നെ അവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും.

  • ആശയവിനിമയം

തുറന്ന ആശയവിനിമയം പല പ്രശ്‌നങ്ങളും പരിഹരിക്കും. മാതാപിതാക്കള്‍ പ്രശ്‌നങ്ങള്‍ ആശയക്കുഴപ്പങ്ങളും പരസ്പരം തുറന്ന് സംസാരിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മാത്രമല്ല, കുട്ടികളെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിടേണ്ട അവസ്ഥ വരുന്നില്ല.

parents fighting and child watching
മരുന്നില്ലാതെ 'ബിപി' കുറയ്ക്കാം, മുന്തിരിയും ആപ്പിളും ഡാര്‍ക്ക് ചോക്ലേറ്റും... ഫ്ലേവനോൾസ് അത്ര ചില്ലറക്കാരനല്ല
  • ചില അതിരുകള്‍

മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കളും കുട്ടികളും തമ്മില്‍ കൃത്യാമായ അതിരുകള്‍ വേണം. കുട്ടികളോട് എന്തെല്ലാം പങ്കുവെക്കണമെന്ന് മാതാപിതാക്കള്‍ നേരത്തെ തീരുമാനിക്കണം. പരസ്പരമുള്ള കുറ്റങ്ങളും കുറവുകളും യാതൊരു കാരണവശാലും കുട്ടികളുമായി പങ്കിടില്ലെന്ന് അവര്‍ ഉറപ്പാക്കണം. കൂടാതെ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കുട്ടികളെ സന്ദേശവാഹകരായി ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.

parents fighting and child watching
എണ്ണ കൂടുതലാണേ! സൂക്ഷിക്കണം, മധുരം 25 ഗ്രാം മതി; ബോര്‍ഡുകള്‍ ഇനി സര്‍ക്കാര്‍ ഓഫിസുകളിലും

വിദഗ്ധരുടെ സഹായം

ആവശ്യമെങ്കില്‍ ഒരു ഫാമിലി തെറാപ്പിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സഹായം മാതാപിതാക്കള്‍ക്ക് തേടാവുന്നതാണ്. മാതാപിതാക്കളുടെ കലഹത്തിനിടെയില്‍ നിന്ന് കുട്ടികളെ എപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നതാണ് അവരുടെ ക്ഷേമത്തിന് മികച്ചത്. കുട്ടികള്‍ക്ക് സുരക്ഷിതയും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്.

Summary

Health Updates: What is Parental Triangulation?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com