എന്താണ് ജെൻ സിയുടെ 'ഫ്രിഡ്ജ് സി​ഗരറ്റ്'? മാതാപിതാക്കൾ അറിഞ്ഞിരിക്കണം

ഫ്രിഡ്ജ് തുറന്ന് ശീതളപാനീയങ്ങള്‍ കുടിക്കുന്നത് സന്തോഷം ഉണ്ടാക്കുന്നു
woman Opening coke
Fridge Cigarette Pexels
Updated on
1 min read

സോഷ്യല്‍മീഡിയയില്‍ ഒരു കാര്യം വൈറലായാല്‍ പിന്നെ അതൊരു ട്രെന്‍ഡ് ആയി മാറുക സ്വാഭാവികമാണ്. അത്തരത്തില്‍ ജെന്‍ സി ഏറ്റെടുത്തിരിക്കുന്ന പുതിയ ട്രെന്‍ഡ് ആണ് ഫ്രിഡ്ജ് സിഗരറ്റ്. എന്നാല്‍ പേര് സൂചിപ്പിക്കുന്ന പോലെ സിഗരറ്റുമായോ പുകവലിയുമായോ ഇതിന് ബന്ധമില്ല.

ഒരു കാര്യവുമില്ലെങ്കിലും വെറുതെ ഫ്രിഡ്ജ് തുറന്ന് നോക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് ഒരു പ്രത്യേക ആനന്ദം ചിലരില്‍ ഉണ്ടാക്കാറുണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്ന് ശീതളപാനീയങ്ങള്‍ കുടിക്കുന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്ന് ഫ്രിഡ്ജ് സിഗരറ്റ് ട്രെന്‍ഡ് ഏറ്റെടുക്കുന്നവര്‍ പറയുന്നു.

woman Opening coke
കായിക താരങ്ങൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ഉണ്ടാകാം; സ്പോർ‌ട്സ് ഇഞ്ച്വറി പലതരം

ഫ്രിഡ്ജ് തുറന്ന്, തണുത്ത ഒരു കോക്കിന്‍റെ കാന്‍ പൊട്ടിക്കുമ്പോഴുള്ള ശബ്ദം, നുരഞ്ഞു പൊങ്ങുന്ന പതയും അത് കുടിക്കുമ്പോള്‍ കിട്ടുന്ന തരിപ്പും സിഗരറ്റ് വലിക്കുമ്പോള്‍ കിട്ടുന്ന അതേ ആനന്ദം നല്‍കുന്നവെന്ന് ഇവര്‍ പറയുന്നു. ഇതാണ് ഫ്രിഡ്ജ് സിഗരറ്റ് എന്ന് വിശേഷിപ്പിക്കുന്നതും. ഇത് ഒരു സ്‌മോക്ക് ബ്രേക്കിന് സമാനമായ പ്രതീതി തരമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

woman Opening coke
ഫേസ് ക്രീമിലെ മെർക്കുറി സന്നിധ്യം, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും അപകടം, നിരോധനം കേന്ദ്രത്തിന്റെ പരിഗണനയില്‍

'ടൈം ഫോര്‍ മൈ ആഫ്റ്റര്‍നൂണ്‍ ഫ്രിഡ്ജ് സിഗരറ്റ്' എന്ന ക്യാപ്ഷനും ടാഗിനുമൊക്കെ ആയിരക്കണക്കിന് ലൈക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ട്രെന്‍ഡ് ഏറ്റുപിടിക്കുമ്പോഴും ഇതില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളം പോലെ ഇടയ്ക്കിടെ കുടിക്കാവുന്ന ഒന്നല്ല ഡയറ്ററി കോക്ക് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പൊണ്ണത്തടിക്കും കുടല്‍ രോഗങ്ങള്‍ക്കും മെറ്റബോളിസം സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.

Summary

Gen Z is adopting 'fridge cigarette' trend. which involves Diet Coke, but experts warns about its health risks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com