
മുഖക്കുരു മാറാന്‍ പൊടുക്കൈകള്‍ പരീക്ഷിച്ചു മടുത്തോ? ആത്മവിശ്വാസത്തെ പോലും തകർക്കുന്ന മുഖക്കുരുക്കൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. എണ്ണ പലഹാരങ്ങൾ കഴിക്കുന്നതു മുതൽ ഹോർമോൺ അസന്തുലനം വരെ മുഖക്കുരു ഉണ്ടാവാൻ കാരണമാകും. മുഖക്കുരു മാറാൻ പൊടിക്കൈകളല്ല കൃത്യമായ ചർമ പരിപാലനമാണ് ആവശ്യം. ഇനി പറയുന്ന അഞ്ച് ശീലങ്ങള്‍ പിന്തുടരുന്നതോടെ നാല് ആഴ്ചകൾക്കുള്ളിൽ മുഖക്കുരു അകറ്റാനാകുമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളുമാണ് നമ്മുടെ ചര്‍മത്തിലും പ്രതിഫലിക്കുക. ചര്‍മ സംരക്ഷണത്തിന്‍റെ ആദ്യ ഘട്ടം ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുക എന്നതാണ്. എരിവും എണ്ണയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചര്‍മം എണ്ണമയമുള്ളതാക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞ് മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ ആന്റി-ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പേണ്ടതിന് വെള്ളം കുടിക്കേണ്ടതിന്‍റെ പ്രാധാന്യം വലുതാണ്. രക്തിലെ ഓക്സിജന്‍റെ ഫ്ലോ സുഗമമാക്കാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. വെള്ളം ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ചര്‍മ സുഷിരങ്ങളില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത തടയുകയും ചെയ്യുന്നു. മുഖക്കുരുവിനെ കുറയ്ക്കാനുള്ള മികച്ച മാര്‍ഗമാണിത്.
വ്യായാമം രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാനുള്ള സാധ്യത തടയുകയും ചെയ്യുന്നു. കൂടാതെ വ്യായാമം പതിവായി ചെയ്യുന്നത് മുഖക്കരുവിന് പ്രധാന കാരണമാകുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും.
ചര്‍മം ശരിയായ രീതിയില്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ചിലര്‍ക്ക് മുഖം കഴുകുക എന്നാല്‍ വളരെ മടിയായിരിക്കും. ഇത് മുഖത്തില്‍ അഴുക്കും ചത്ത ചര്‍മ കോശങ്ങളും അടഞ്ഞുകൂടാന്‍ കാരണമാക്കും. ഇത് മുഖക്കുരുവായി പരിണമിക്കാം. ദിവസവും രണ്ട് തവണയെങ്കിലും മുഖം കഴുകുന്നുവെന്ന് ഉറപ്പാക്കുക.
ചില ആളുകൾക്ക് ചർമ സംരക്ഷണ ദിനചര്യ അവരുടെ ചർമത്തിന് സമ്മർദം ഉണ്ടാക്കാം. നിരവധി ചർമ സംരക്ഷണ ഉൽപന്നങ്ങൾ പ്രയോഗിക്കുന്നത് അമിതമായ എണ്ണയുടെയും ബാക്ടീരിയയുടെയും വളർച്ചയ്ക്ക് കാരണമാകും. അതിനാൽ, ചുരുങ്ങിയ ചർമ സംരക്ഷണ ദിനചര്യ പിന്തുടരുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates