പട്ടികടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

റാബ്ഡോവിരഡെ എന്ന ജെനുസിൽ പെട്ട ലിസ വൈറസ് ആണ് മനുഷ്യരിലും മറ്റ് സസ്തനികളിലും പേവിഷബാധ ഉണ്ടാക്കുന്നത്.
washing hands with soap
പട്ടികടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പ്രതീകാത്മക ചിത്രം
Updated on
2 min read

ബാധിക്കപ്പെട്ടാൽ നൂറുശതമാനം മരണം ഉറപ്പുള്ള അപൂർവം രോ​ഗങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് പേവിഷബാധ. എന്നാൽ കൃത്യമായ പ്രതിരോധ മാർ​ഗത്തിലൂടെ ഏതാണ്ട് നൂറുശതമാനം വരെ പേവിഷബാധയെ ഭേദമാക്കാനാവും. റാബ്ഡോവിരഡെ എന്ന ജെനുസിൽ പെട്ട ലിസ വൈറസ് ആണ് മനുഷ്യരിലും മറ്റ് സസ്തനികളിലും പേവിഷബാധ ഉണ്ടാക്കുന്നത്.

പട്ടി, പൂച്ച, പശു, എരുമ തുടങ്ങിയ വളർത്തു മൃ​ഗങ്ങളിൽ മരപ്പട്ടി, കുറുക്കന്‍ പോലുള്ള വന്യജീവികളൂടെയും മനുഷ്യന് രോഗം പകരാം. ചിലതരം വവ്വാലുകലുകളും അസുഖം പരത്താറുണ്ട്.

വൈറസ് പകരുന്നത്‌‌ പ്രധാനമായും മൂന്ന് മാർ​ഗങ്ങളിലൂടെ

കടിക്കുന്നതിലൂടെ: റാബീസ് അഥവാ പേവിഷബാധയുള്ള മൃ​ഗങ്ങളുടെ ഉമിനീരിൽ വൈറസ് ഉണ്ടാകും. ഇത് കടിയേൽക്കുമ്പോൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

മാന്തുകയോ പോറുകയോ ചെയ്യുന്നതിലൂടെ: പേവിഷബാധയേറ്റ മൃ​ഗങ്ങളുടെ നഖത്തിനടിയിലും വൈറസ് ഉണ്ടാകും. നമ്മുടെ തൊലിപ്പുറത്ത് പോറുകയോ മാന്തുകയോ ചെയ്യുന്നതിലൂടെ തുറന്ന മുറിവിലൂടോ വൈറസ് ശരീരത്തിൽ കടക്കാം.

നക്കുന്നതിലൂടെ: മുറിവുള്ള തൊലില്‍ അല്ലെങ്കില്‍ വായിലോ, മൂക്കിലോ പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുന്നതിലൂടെയും വൈറസ് മനുഷ്യ ശരീരത്തിൽ എത്താം.

ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ വര്‍ഷങ്ങള്‍ വരെ സമയമെടുത്തെന്നും വരാം. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുമ്പോഴാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്. രോഗാണുക്കള്‍ തലച്ചോറില്‍ എത്തിയാല്‍ പിന്നെ രക്ഷപ്പെടുക അര്‍പൂര്‍വമാണ്.

കടിച്ചാൽ പ്രതിരോധം മൂന്ന് രീതിയില്‍

സോപ്പും വെള്ളം ഉപയോഗിച്ചു കഴുകുക: പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് 10-20 മിനിറ്റ് നേരം നന്നായി കഴുകുക. ഇതാണ് വൈറസിനെ തുരത്താനുള്ള ഏറ്റവും പ്രധാനമായ ചികിത്സ. ഇങ്ങനെ ചെയ്യുന്നതിലൂടെ 90 ശതമാനം വൈറസിനെയും നശിപ്പിക്കാന്‍ കഴിയും. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പ് ഈ ഘട്ടം നിര്‍ബന്ധമായും ചെയ്തിരിക്കണം.

വാക്സിന്‍: ആശുപത്രിയില്‍ എത്തിയാല്‍ ആന്റി റാബീസ് വാക്സിൻ കുത്തിവെയ്പ്പ് എടുക്കണം. അവിടെ തീര്‍ന്നുവെന്ന് കരുതെരുത്. കടിയേറ്റ ശേഷമുള്ള മൂന്ന്, ഏഴ്, 14, 28 എന്നിങ്ങനെ ദിവസങ്ങള്‍ വ്യത്യാസത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. ഇത് വൈറസിനെതിരായ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും വൈറസിനോട് പോരുതാനും സഹായിക്കുന്നു.

ഇമ്യൂണോഗ്ലോബുലിന്‍: പരിക്ക് കഴുത്തിന് മുകളിലോട്ട് ആണെങ്കില്‍ അതായത്, മുഖത്തോ തലയ്ക്കോ ആഴത്തിലുള്ള മുറിവുണ്ടെങ്കിലോ, രക്തസ്രാവമുള്ള മുറിവുകൾ ഉണ്ടായാലോ ആന്‍റി-റാബീസ് വാക്സിനൊപ്പം റാബീസ് ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് ഉടനടി എടുക്കണം.

മുറിവുകളും പ്രതിരോധ രീതിയും; മൂന്ന് കാറ്റഗറി

സമ്പർക്കം ഇല്ല - മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക -  ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റർജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട. 

ചെറിയ സമ്പർക്കം - തൊലിപ്പുറത്തു ഉള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ - ആ ഭാഗം മേല്പറഞ്ഞതുപോലെ കഴുകുക, പ്രതിരോധ കുത്തിവെയ്പ്പ് വേണം

കാര്യമായ സമ്പർക്കം - മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക - മുറിവ് മുൻപറഞ്ഞപോലെ വൃത്തിയായി കഴുകുക, മുറിവിൽ എടുക്കുന്ന ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടൻ തുടങ്ങണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com