പെട്ടെന്നൊരു തോന്നലിൽ ചിയ വിത്തുകൾ കഴിക്കാമെന്ന് കരുതിയാൽ 'പണി' കിട്ടും, ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന് രീതിയുണ്ട്

ഒരു ദിവസം 10 മുതൽ 15 ​ഗ്രാം വരെ നാരുകൾ മാത്രമാണ് ആവശ്യമായി വരിക.
Chia seed
Chia seedPinterest
Updated on
2 min read

യറ്റിൽ ഫൈബർ കൂട്ടണമെന്ന് ആ​ഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്നത് ചിയ വിത്തുകളാണ്. ഫൈബർ കൂടാതെ നിരവധി പോഷകങ്ങളുടെ കലവറയാണെങ്കിൽ പോലും അവ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ആരോ​ഗ്യ ബോധം തോന്നി പെട്ടെന്നൊരു ദിവസം ഡയറ്റിലേക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നല്ല ചിയ വിത്തുകൾ എന്ന് ആദ്യം മനസിലാക്കണം.

അവ നാരുകളാൾ സമ്പുഷ്ടമാണ്. പെട്ടെന്ന് വർധിപ്പിക്കുന്നത് കുടൽ ബാക്ടീരിയകൾക്ക് ദോഷം ചെയ്യാനും വയറുവീർക്കാനും ​ഗ്യാസ് രൂപപ്പെടാനും കാരണമായേക്കാം. അതുകൊണ്ട് ചിയ വിത്തുകൾ ഡയറ്റിൽ ചേർക്കുമ്പോൾ എപ്പോഴും സാവധാനത്തിൽ ആരംഭിക്കുക.

ചിയ വിത്തുകൾ ശരിയായ രീതിയിൽ കഴിക്കാം

ഒരു ദിവസം 10 മുതൽ 15 ​ഗ്രാം വരെ നാരുകൾ മാത്രമാണ് ആവശ്യമായി വരിക. പെട്ടെന്ന് രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകൾ കഴിക്കുന്നത് ​ഗുണത്തെക്കാൾ ​ദോഷം ചെയ്യാം. രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകളിൽ ഏകദേശം 34 ​ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ സൂക്ഷ്മാണുക്കൾക്ക് കൂടുതൽ അധ്വാനം ചെയ്യേണ്ടതായി വരും.

ഇത് വയറ്റിനുള്ളിൽ പുളിപ്പിക്കൽ പ്രക്രിയ നടക്കാനും ​ഗ്യാസ് രൂപപ്പെടാനും കാരണമാകും. ഇത് ചിയ വിത്തുകളുടെ കുഴപ്പമല്ല, പെട്ടെന്ന് ഇത്രയധികം നാരുകളെ പ്രോസസ് ചെയ്യാനുള്ള കുടലിലെ ബാക്ടീരിയയ്ക്ക് സാധിക്കാതെ വരുന്നതു കൊണ്ടാണ്. ഇതുമായി പൊരുത്തപ്പെടാൻ കാലയളവ് ആവശ്യമാണ്.

പ്രതിദിനം, ഒരു ടീസ്പൂൺ ചിയ വിത്തുകൾ ആദ്യ ഘട്ടത്തിൽ ചേർക്കുന്നത് കുടൽ ബാക്ടീരിയകൾക്ക് പൊരുത്തപ്പെടാൻ സഹായിക്കും. പിന്നീട് ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം സാവധാനത്തിൽ അളവു കൂട്ടാവുന്നതാണ്. എന്നാൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ള ആളുകളിൽ കുറഞ്ഞ അളവിൽ പോലും ചിയ വിത്തുകൾ കഴിക്കുന്നത് ദോഷകരമാണ്.

Chia seed
ഹൃദയത്തിന് വേണം ഒമേഗ-3, ഫ്ലാക്സ് സീഡുകൾക്ക് പുറമെ ഇവയും സൂപ്പർ

ചിയ വിത്തുകളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അത് ഒരു ജെൽ പോലെയാകുന്നു. IBS ബാധിതരിലോ വിസറൽ ഹൈപ്പർ സെൻസിറ്റിവിറ്റി ഉള്ളവർക്കോ ഈ ജെൽ കുടൽ നീർവീക്കം, വയറു വീർക്കൽ എന്നിവ വർധിപ്പിക്കും. അതുകൊണ്ട്, ഒരു ടീസ്പൂൺ പോലെ ചെറിയ അളവിൽ നിങ്ങളുടെ സഹിഷ്ണുത പരിശോധിക്കുകയും തുടർന്ന് അളവ് വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ.

Chia seed
കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ

ചിയ വിത്തുകൾ അവയുടെ ഭാരത്തിന്റെ 10 മുതൽ 12 മടങ്ങ് വരെ വെള്ളം ആ​ഗിരണം ചെയ്യും. അതുകൊണ്ട് ആവശ്യത്തിന് അളവിലുള്ള വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്തില്ലെങ്കിൽ അവ കുടൽ കലകളിൽ നിന്ന് വെള്ളം വലിച്ചെടുക്കും. ഇത് മലബന്ധം വഷളാക്കാൻ കാരണമാകും. അതുകൊണ്ട് ഓരോ ടേബിൾസ്പൂൺ ചിയ വിത്തുകൾക്കും കുറഞ്ഞത് എട്ട് മുതൽ 10 ഔൺസ് വരെ വെള്ളത്തിൽ കുതിർക്കാം. കുടലിലെ ബാക്ടീരിയയുടെ ആരോ​ഗ്യം കുറച്ചുകൂടി സംരക്ഷിക്കുന്നതിന് ചിയ വിത്തുകൾ പൊടിച്ച ശേഷം ഉപയോ​ഗിക്കുന്നതും നല്ലതാണ്.

Summary

When including chia seeds in your diet, start slow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com