തടി കുറയ്ക്കാൻ എപ്പോൾ വർക്ക്ഔട്ട് ചെയ്യണം?

രാവിലെ ഏഴ്‌ മണിക്കും ഒൻപതിനും ഇടയിൽ വ്യായാമം ചെയ്യുന്നതാണ്‌ ഏറ്റവും ഫലപ്രദം.
Workout time
Workout timePinterest
Updated on
1 min read

രോ​ഗ്യവും ഫിറ്റ്നസും നിലനിർത്താൻ വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണ്. ​ഗുണമുണ്ടെന്ന് കരുതി, എപ്പോൾ വേണമെങ്കിലും വ്യായാമം ചെയ്യാമെന്ന് വെച്ചാൽ വിചാരിച്ച ഫലം കിട്ടിയെന്ന് വരില്ല. പലരും സമയം കിട്ടുന്നതനുസരിച്ചാണ് ഒരു ദിവസത്തെ വ്യായാമം ക്രമപ്പെടുത്തുന്നത്. ചിലർ രാവിലെ അല്ലെങ്കിൽ വൈകിട്ട് എന്ന നിലയിൽ സ്ഥിരമായി ഒരു സമയം പാലിച്ചുപോരും.

അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ രാവിലെ എഴുന്നേറ്റ്‌ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ഏഴ്‌ മണിക്കും ഒൻപതിനും ഇടയിൽ വ്യായാമം ചെയ്യുന്നതാണ്‌ ഏറ്റവും ഫലപ്രദം. രാവിലെ വ്യായാമം ചെയ്യുന്നവർക്ക്‌ മറ്റ്‌ സമയങ്ങളിൽ വ്യായാമം ചെയ്യുന്നവരേക്കാൾ അരക്കെട്ടിന്റെ അളവും ബോഡി മാസ്‌ ഇൻഡെക്‌സും കുറവായിരിക്കുമെന്നും വിദ​ഗ്ധ‍ർ പറയുന്നു.

രാവിലെ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 27.4 ആണെങ്കിൽ ഉച്ചയ്‌ക്ക്‌ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി. അരക്കെട്ടിന്റെ ശരാശരി അളവ്‌ യഥാക്രമം 95.9 സെന്റിമീറ്റർ, 97.9 സെന്റിമീറ്റർ, 97.3 സെന്റിമീറ്റർ എന്ന തോതിലാണ്‌.

Workout time
രക്തസമ്മർദം കുറയ്ക്കാൻ ശീലമാക്കാം, കഫീൻ ഇല്ലാത്ത തഴുതാമ ചായ

രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വ്യായാമം ചെയ്യുന്ന 5285 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിർകാഡിയൻ താളവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിദ​ഗ്ധരുടെ അനുമാനം.

Workout time
നിങ്ങൾ വാങ്ങുന്ന വീറ്റ് ബ്രെഡ് 'ഒറിജിനൽ' ആണോ? എങ്ങനെ അറിയാം?

എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ശരീരം ശേഖരിച്ച്‌ വച്ചിരിക്കുന്ന കൊഴുപ്പ്‌ കൂടുതൽ കത്തുന്നതുകൊണ്ടാകാം താരതമ്യേന കൂടുതൽ ഭാരം കുറയുന്നതെന്നാണ് കണ്ടെത്തൽ.

Summary

When should do workout to reduse obesity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com