

വ്യായാമം ചെയ്യാന്‍ പദ്ധതിയിടുമ്പോള്‍തന്നെ മിക്കവരും അടുത്തുള്ള ജിം തിരയാന്‍ തുടങ്ങും. മറ്റുചിലരാകട്ടെ വീട്ടില്‍ തന്നെ വ്യായാമം ചെയ്യാമെന്ന് തീരുമാനിക്കുന്നവരാണ്. വേറെചിലര്‍ രാവിലെ നടക്കാന്‍ പോകാം, ചെറുതായി ഓടാം എന്നൊക്കെ തീരുമാനമെടുക്കും. ജിമ്മില്‍ വ്യായാമം ചെയ്യുന്നത് കുറച്ചുകൂടി സ്ഥരതയോടെയും കൂടുതല്‍ ഉപകരണങ്ങളുടെ സഹായത്തോടെയും വ്യായാമം ചെയ്യാന്‍ സഹായിക്കും. എന്നാല്‍, വീട്ടില്‍ വ്യായാമം ചെയ്യുന്നതിന്റെ സൗകര്യവും സ്വകാര്യതയും ഒന്നുവേറെതന്നെയാണ്. അതുകൊണ്ട് ഇവയിലേത് വേണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഒന്നറിഞ്ഞിരിക്കാം.
ഉപകരണങ്ങള്‍ - ജിമ്മില്‍ പോകുന്നതിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് ധാരാളം ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യാം എന്നതാണ്. ഏതുതരം വ്യായാമ രീതിക്കും ആവശ്യമായ ഉപകരണങ്ങള്‍ ജിമ്മില്‍ ലഭിക്കും. ഒരുപാട് ചോയിസുകള്‍ ഉണ്ടാകുമ്പോള്‍ വ്യയാമം എളുപ്പവും രവസകരവുമായി അനുഭവപ്പെടുകയും ചെയ്യും.
സൗകര്യം - വീട്ടില്‍ വ്യായാമം ചെയ്യുന്നത് ഉറപ്പായും സൗകര്യപ്രദമാണ്. ജിമ്മിലേക്ക് ഒരുങ്ങിയിറങ്ങാതെ, സമയം നഷ്ടപ്പെടുത്താതെയൊക്കെ വ്യായാമം ചെയ്യാന്‍ അനുവദിക്കുന്ന ഇടമാണ് വീട്. ജിമ്മിലെത്തിയാലും ഉപകരണങ്ങള്‍ക്കും മറ്റുമായി കാത്തുനില്‍ക്കണമെന്നതും മറ്റൊരുകാര്യം. തിരക്കേറിയ ജീവിതമാണ് നിങ്ങളുടേതെങ്കില്‍ ജിം ഒഴിവാക്കി വീട്ടില്‍ വ്യായാമം ചെയ്യുന്നതാണ് നല്ലത്.
പ്രചോദനം - ജിമ്മിലെ അന്തരീക്ഷം ആരെയും വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ചുറ്റും ധാരാളം ആളുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ പ്രചോദനം ലഭിക്കും. മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ ജോലിത്തിരക്കുകളും വീട്ടിലെ ഉത്തരവാദിത്വങ്ങളുമൊക്കെ മാറ്റിവച്ചുള്ള കുറച്ചു സമയം ജിമ്മില്‍ കിട്ടും.
പേഴ്‌സണല്‍ ട്രെയ്‌നിങ് - ഇപ്പോള്‍ എല്ലാ ജിമ്മുകളും വ്യക്തിഗത പരിശീലനത്തിനുള്ള അവസരമൊരുക്കുന്നുണ്ട്. അതായത് വിദഗ്ധനായ ഒരാളുടെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാനാകും. ഇത് ഉറപ്പായും കൂടുതല്‍ ഫലം നല്‍കുന്നതും വ്യായാമം ചെയ്യുന്നതിലെ അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതുമാണ്.
സോഷ്യലൈസിംഗ് - പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും അവസരം നല്‍കുന്ന ഇടമാണ് ജിം. വര്‍ക്കൗട്ടിനിടയിലെ വിശ്രമസമയങ്ങളില്‍ ഇത്തരം സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് സന്തോഷം നല്‍കുമെന്നുറപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates