ഡോക്ടറുടെ നിർദേശപ്രകാരം കോഫി മേക്കർ വാങ്ങി, കരളിന്റെ ആരോ​ഗ്യത്തിന് ദിവസവും രണ്ട് കപ്പ് കട്ടൻ, ദീപികയുടെ പുതിയ ശീലത്തെ കുറിച്ച് ഷുഹൈബ്

ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്.
Dipika Kakar and Shoaib Ibrahim
Dipika Kakar and Shoaib IbrahimInstagram
Updated on
1 min read

ഹിന്ദി മിനിസ്ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട നായികയാണ് ദീപിക കക്കർ. കരളിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് തവണയാണ് ദീപികയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ആരോ​ഗ്യകരമായ ജീവിതശൈലി നയിച്ചിട്ടും തനിക്ക് അർബുദം സ്ഥിരീകരിച്ചത് അത്ഭുതമായിരുന്നുവെന്ന് താരം മുൻപ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ കരളിന്റെ ആരോ​ഗ്യത്തിന് ദീപിക ഭക്ഷണക്രമത്തിൽ പുതിയതായി ചേർത്ത ഒരു പാനീയത്തെ കുറിച്ച് തുറന്നു പറയുകയാണ് ഭർത്താവ് ഷുഹൈബ് ഇബ്രാഹിം.

കരളിൽ വീണ്ടും ട്യൂമർ പ്രത്യക്ഷപ്പെട്ടതോടെ മാനസികമായി ദീപിക ഒരുപാട് തളർന്നിരുന്നു. ട്യൂമർ നീക്കം ചെയ്ത് താരം ആരോ​ഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ഡോക്ടറുടെ നിർദേശപ്രകാരം ദീപിക ഇപ്പോൾ കട്ടൻ കാപ്പി കുടിച്ചു തുടങ്ങിയതായി ഭർത്താവ് ഷുഹൈബ് ഇബ്രാഹിം പറയുന്നു. കാപ്പിയിൽ അടങ്ങിയ സംയുക്തങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാണെന്ന് വിദ​ഗ്ധർ പറഞ്ഞതായും ഷുഹൈബ് പറഞ്ഞു.

എന്നാൽ കോഫി ഇൻസ്റ്റൻഡ് മിക്സ് വാങ്ങി കാപ്പി കുടിച്ചിട്ടു കാര്യമില്ല. ഫ്രഷ് ആയ കോഫി ബീൻസ് വാങ്ങി കോഫി മേക്കർ ഉപയോ​ഗിച്ചാണ് കാപ്പി ഉണ്ടാക്കി കുടിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. പാൽ ചേർക്കാതെ കട്ടൻ കാപ്പിയായി കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കാം. ഭാര്യയ്ക്കൊപ്പം കരളിന്റെ ആരോ​ഗ്യത്തിന് താനും ദിവസവും വർക്ക്ഔട്ടിന് മുൻപും ശേഷവും കട്ടൻകാപ്പി കുടിക്കാറുണ്ടെന്ന് ഷുഹൈബ് പറയുന്നു.

Dipika Kakar and Shoaib Ibrahim
കരളിന് സമീപം വീണ്ടും സിസ്റ്റ്, രോ​ഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

കട്ടൻ കാപ്പിയും കരളും

ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദം തടയുകയും കരൾ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകൾ വിട്ടുമാറാതെയും നീണ്ടുനിൽക്കുകയും ചെയ്യുമ്പോൾ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരൾ കാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.

Dipika Kakar and Shoaib Ibrahim
കരളിനെ കാക്കാൻ കട്ടൻ കാപ്പി, പതിവാക്കിയാൽ അർബുദ സാധ്യത കുറയ്ക്കും

പതിവായി കാപ്പി കുടിക്കുന്നവരിൽ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരൾ രോഗം, സിറോസിസ്, കരൾ അർബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നു. ഫാറ്റി ലിവർ രോഗമോ വൈറൽ ഹെപ്പറ്റൈറ്റിസോ ഉള്ളവർക്ക് ഈ കണ്ടെത്തലുകൾ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

Summary

Why Dipika Kakar Is Drinking Ground Black Coffee, Husband Shoaib Ibrahim Explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com