ഉറങ്ങിയട്ടും കണ്ണിന് താഴെ ഡാർക്ക് സർക്കിൾ; പോഷകക്കുറവു മുതൽ അലർജി വരെ

ഉറക്കം മാത്രമല്ല, ജനിതകം മുതൽ ജീവിതശൈലിയുടെ മറ്റ് പല ഘടകങ്ങളഉം കണ്ണിന് താഴത്തെ ഡാർക്ക് സർക്കിളിന് പിന്നിലുണ്ടാകാം.
Dark Circle under eye
Dark Circle under eyePinterest
Updated on
2 min read

ണ്ണിന് താഴെയുള്ള കറുപ്പ് അഥവാ ഡാർക്ക് സർക്കിൾ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മിക്കവരും അത് ഉറക്കക്കുറവിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ദിവസവും എട്ട്-ഒൻപതു മണിക്കൂർ ഉറങ്ങിയിട്ടും കണ്ണിന് താഴെയുള്ള കറുപ്പ് മാറാത്തവർ നിരവധിയാണ്.

Dark Circle under eye
മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം

ഉറക്കം മാത്രമല്ല, ജനിതകം മുതൽ ജീവിതശൈലിയുടെ മറ്റ് പല ഘടകങ്ങളഉം കണ്ണിന് താഴത്തെ ഡാർക്ക് സർക്കിളിന് പിന്നിലുണ്ടാകാം. ശരീരത്തിലെ ഏറ്റവും നേർത്ത ഭാ​ഗമാണ് കണ്ണിന് ചുറ്റുമുള്ള ചർമം. അതുകൊണ്ട് അവിടെയുള്ള രക്തക്കുഴലുകൾ, പി​ഗ്മെന്റേഷൻ, കൊഴുപ്പ് കുറയൽ, വാർദ്ധക്യം തുടങ്ങിയ മാറ്റങ്ങൾ വളരെ എളുപ്പത്തിൽ പ്രകടമാകാം.

Dark Circle under eye
ഇനി ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പൊട്ടിപോകില്ല, ഈ ട്രിക്കുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ

ഉറക്കക്കുറവിന് പുറമെ ഡാർക്ക് സർക്കിൾ വരാനുള്ള മറ്റ് കാരണങ്ങൾ

ജനിതക സ്വഭാവം

ചിലർക്ക് പാരമ്പര്യമായി കണ്ണിന് താഴെ ഡാർക്ക് സർക്കിൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ഡാർക്ക് സർക്കിളുകൾ ജീവിതശൈലി മാറ്റങ്ങൾ കൊണ്ടു മാത്രം പൂർണമായി മാറണമെന്നില്ല.

വർദ്ധക്യം

പ്രായം കൂടുമ്പോൾ ചർമത്തിലെ കൊളാജനും ഇലാസ്റ്റിനും കുറയുന്നു. അത് കണ്ണിന് താഴെയുള്ള ചർമം കൂടുതൽ നേർത്തതാകുകയും രക്തക്കുഴലുകൾ വ്യക്തമായി കാണപ്പെടുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് പാളി കുറഞ്ഞതോടെ കണ്ണിന് താഴെ കുഴിഞ്ഞ നിലയിൽ കാണാം.

ഇരുമ്പിന്റെ കുറവ്

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ഹീമോഗ്ലോബിൻ കുറയുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി കണ്ണിന് താഴെയുള്ള ഭാഗം കൂടുതൽ ഡാർക്ക് ആയി തോന്നാം. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് സാധാരണമാണ്.

Dark Circle under eye
ജീരകവെള്ളം മുതൽ ചുക്ക് കാപ്പി വരെ; കർക്കടകത്തിൽ എന്ത് കുടിക്കണം?

അലർജിയും സൈനസ് പ്രശ്നങ്ങളും

പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ മൂലമുള്ള അലർജികൾ മൂക്കിനും കണ്ണിനും ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കാൻ കാരണമാകാം. ഇത് കണ്ണിന് താഴെയുള്ള ഭാഗം കൂടുതൽ കറുത്തതായി കാണപ്പെടാൻ ഇടയാക്കും.

കണ്ണ് ഇടയ്ക്കിടെ തിരുമ്മുന്ന ശീലം

കണ്ണിൽ ചൊറിച്ചിലോ ക്ഷീണമോ തോന്നുമ്പോൾ പലരും കണ്ണ് തിരുമ്മാറുണ്ട്. ഇത് ചർമത്തിൽ വീക്കം, പിഗ്മെന്റേഷൻ, ചെറു രക്തക്കുഴലുകളുടെ കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകാം.

ഡീഹൈഡ്രേഷൻ

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കും. അപ്പോൾ കണ്ണുകൾ കുഴിഞ്ഞതായി തോന്നുകയും ഡാർക്ക് സർക്കിൾ കൂടുതൽ പ്രകടമാകുകയും ചെയ്യും.

അമിത സ്ക്രീൻ ടൈം

കമ്പ്യൂട്ടർ, മൊബൈൽ, ടാബ്ലെറ്റ് എന്നിവ ദീർഘനേരം ഉപയോഗിക്കുന്നത് കണ്ണുകൾക്ക് അമിത സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കാൻ കാരണമായി ഡാർക്ക് സർക്കിളുകൾ കൂടുതൽ ശ്രദ്ധേയമാക്കാം.

സൂര്യപ്രകാശം

അമിതമായ സൂര്യപ്രകാശം ചർമത്തിൽ മെലാനിൻ ഉൽപ്പാദനം വർധിപ്പിക്കും. അതോടെ കണ്ണിന് ചുറ്റുമുള്ള ചർമം കൂടുതൽ ഇരുണ്ടതായി മാറാം.

പോഷകക്കുറവ്

വിറ്റാമിൻ സി, കെ, ബി12, ഫോളേറ്റ്, പ്രോട്ടീൻ എന്നിവയുടെ കുറവും കണ്ണിന് താഴെയുള്ള ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.

ജീവിതശൈലി

പുകവലി, അമിത മദ്യപാനം, മാനസിക സമ്മർദ്ദം, ക്രമരഹിതമായ ഭക്ഷണരീതി എന്നിവയും കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിളിന് കാരണമാകാം.

ഡാർക്ക് സർക്കിൾ കുറയ്ക്കാൻ ചില ടിപ്സ്

  • ദിവസം 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും.

  • ഇരുമ്പും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കുക.

  • കണ്ണിന് ചുറ്റുമുള്ള ഭാഗത്തും സുരക്ഷിതമായി ഉപയോഗിക്കാവുന്ന സൺസ്ക്രീൻ ഉപയോഗിക്കുന്നത് പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും.

  • സ്ക്രീൻ ഉപയോഗിക്കുമ്പോൾ 20-20-20 നിയമം പാലിക്കുക

  • ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരം ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക. ഇത് കണ്ണിന്റെ ക്ഷീണം കുറയ്ക്കും.

  • തണുത്ത തുണിയോ തണുപ്പിച്ച ജെൽ ഐ മാസ്കോ 10–15 മിനിറ്റ് കണ്ണിന് മുകളിൽ വയ്ക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.

  • കണ്ണ് തിരുമ്മുന്ന ശീലം ഒഴിവാക്കുക

കഫീൻ, ഹയാലുറോണിക് ആസിഡ്, നിയാസിനമൈഡ്, വിറ്റാമിൻ സി, റെറ്റിനോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ചിലർക്കു ഗുണം ചെയ്യാം. എന്നാൽ റെറ്റിനോൾ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിക്കുന്നത് നല്ലതാണ്.

എപ്പോൾ ഡോക്ടറെ കാണണം?

  • പെട്ടെന്ന് ഒരു കണ്ണിന് മാത്രം കറുത്ത വളയം പ്രത്യക്ഷപ്പെടുക

  • കണ്ണിന് താഴെ വേദനയോ വലിയ വീക്കമോ ഉണ്ടാകുക

  • കാഴ്ച മങ്ങുക

  • കടുത്ത ക്ഷീണം, തലകറക്കം, ശ്വാസംമുട്ടൽ എന്നിവയും കൂടെയുണ്ടാകുക

  • ഡാർക്ക് സർക്കിളിനൊപ്പം ശരീരഭാരം കുറയുക അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകുക

Dark Circle under eye
കുടവയറിന് കാരണം 'ഇരിപ്പ്'; ഈ ആറ് ശീലങ്ങൾ അപകടമാണ്
Dark Circle under eye
തൈരിനെക്കാൾ പോഷകസമൃദ്ധം; മോരിനെ പവർഫുൾ ആക്കുന്നത് ഈയൊരൊറ്റ ചേരുവ
Dark Circle under eye
ഗ്രീൻ ടീ കുടിച്ചാൽ കുടവയർ കുറയുമോ?
Summary

Why do dark circles appear even after enough sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com