ശരീരത്തിൽ മസിലു തുടിക്കുന്ന അനുഭവം ഉണ്ടായിട്ടില്ലേ? മസിൽ ട്വിച്ചിങ്ങിന് പിന്നിലെ കാരണങ്ങൾ

കണ്ണിമ, കൈ, കാൽ, തുട, തോളുകൾ എന്നിവടങ്ങളിലാണ് മസിൽ ട്വിച്ചിങ് കൂടുതലായി ഉണ്ടാകാറ്.
Muscle Twitching
Muscle TwitchingPinterest
Updated on
1 min read

ടയ്ക്ക് കണ്ണുകളിലെ അല്ലെങ്കിൽ കൈകളിലേയോ കാലുകളിലേയോ ചെറിയ പേശി തനിയെ തുടിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർക്ക് ഉറങ്ങാൻ കിടക്കുമ്പോൾ തുടയിലോ കാൽമുട്ടിന് താഴെയോ പേശികൾ തുടർച്ചയായി മിടിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് മസിൽ ട്വിച്ചിങ് (Muscle Twitching) അല്ലെങ്കിൽ ഫാസിക്കുലേഷൻ (Fasciculation) എന്നാണ് പറയുന്നത്. ഇതൊരു ​ഗുരുതര പ്രശ്നമൊന്നുമല്ല.

Muscle Twitching
ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

എന്നാൽ ചിലപ്പോൾ ഇത് ശരീരത്തിലെ പോഷകക്കുറവ്, അമിതസമ്മർദ്ദം, മരുന്നുകളുടെ പാർശ്വഫലങ്ങൾ, അല്ലെങ്കിൽ അപൂർവമായി നാഡീരോഗങ്ങൾ എന്നിവയുടെ ലക്ഷണമായും വരാറുണ്ട്. പേശിയിലെ ചെറിയ നാഡീകോശങ്ങൾ (Motor neurons) പെട്ടെന്ന് അനിയന്ത്രിതമായി സിഗ്നൽ അയയ്ക്കുമ്പോൾ ആ പേശിയുടെ ഒരു ഭാഗം ചെറുതായി ചുരുങ്ങുകയും വിടുകയും ചെയ്യുന്നു. ഇതാണ് മസിൽ ട്വിച്ചിങ്.

Muscle Twitching
ഷെഫ് നളന്റെ മുടിയുടെ ആരോഗ്യത്തിന്റെ രഹസ്യം, എള്ളുണ്ടയുടെ സിപിംൾ റെസിപ്പി

ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന മസിൽ ട്വിച്ചിങ് വേദനജനകമായിരിക്കില്ല. കണ്ണിമ, കൈ, കാൽ, തുട, തോളുകൾ എന്നിവടങ്ങളിലാണ് കൂടുതലായി ഉണ്ടാകാറ്. ഉറക്കക്കുറവ് മറ്റൊരു പ്രധാന ഘടകമാണ്. ഉറക്കം കുറയുമ്പോൾ നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ ബാധിക്കും.

വ്യായാമം അമിതമാകുമ്പോഴും പേശികൾ ക്ഷീണിക്കുന്നതിനാൽ ചെറിയ ട്വിച്ചിങ് ഉണ്ടാകാം. നിർജ്ജലീകരണവും ഇലക്ട്രോലൈറ്റുകളുടെ കുറവും മസിൽ ട്വിച്ചിങ്ങിന് കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. മ​ഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവയുടെ അസന്തുലിതാവസ്ഥ പേശി ചലനങ്ങൾക്കും പേശിവലിവിനും കാരണമാകാം.

കഫീൻ കൂടുതലായി കഴിക്കുന്നത് നാഡികളെ ഉത്തേജിപ്പിക്കാമെന്ന വിദ​ഗ്ധർ പറയുന്നു. ഇത് ഉറക്കക്കുറവിനും മസിൽ ട്വിച്ചിംഗ് കൂടുതൽ അനുഭവപ്പെടാനും കാരണമാകുന്നു. വളരെ അപൂർവമായെങ്കിലും ചില നാഡീരോഗങ്ങളിൽ മസിൽ ട്വിച്ചിംഗ് ഒരു ലക്ഷണമാകാം. എന്നാൽ ട്വിച്ചിംഗ് മാത്രം ഉണ്ടെന്ന കാരണത്താൽ ഇത്തരം രോഗമാണെന്ന് കരുതേണ്ടതില്ല. സാധാരണയായി ഇത്തരം രോഗങ്ങളിൽ കൂടെ മറ്റ് ലക്ഷണങ്ങളും ഉണ്ടാകും.

എപ്പോൾ ഡോക്ടറെ കാണണം

  • പേശികളുടെ ശക്തി കുറയുക

  • കൈകാലുകൾ ദുർബലമാകുക

  • നടക്കാൻ ബുദ്ധിമുട്ട്

  • സംസാരിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്

Muscle Twitching
കർക്കടകത്തിൽ ഞവരക്കഞ്ഞി, എളുപ്പത്തിൽ തയ്യാറാക്കാം, ​ഗർഭിണികൾക്കും സർജറി കഴിഞ്ഞവർക്കും നല്ലത്
  • പേശികൾ ചുരുങ്ങി ചെറുതാകുക (Muscle wasting)

  • ട്വിച്ചിങ് ആഴ്ചകളോളം തുടരുക

  • ശരീരത്തിന്റെ പല ഭാഗങ്ങളിലും തുടർച്ചയായി ഉണ്ടാകുക

  • കടുത്ത വേദനയോ മരവിപ്പോ അനുഭവപ്പെടുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആവശ്യത്തിന് ഉറങ്ങുക

  • ദിവസവും 7–9 മണിക്കൂർ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കുക.

  • വെള്ളം ധാരാളം കുടിക്കുക

  • വിയർപ്പ് കൂടുതലുള്ള ദിവസങ്ങളിൽ ജലാംശം നിലനിർത്തുക.

  • കഫെയ്ൻ കുറയ്ക്കുക

  • കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവ നിയന്ത്രിത അളവിൽ മാത്രം കഴിക്കുക.

  • സമ്മർദ്ദം കുറയ്ക്കുക

ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക:

  • വാഴപ്പഴം

  • ചീര

  • ബദാം

  • മത്തങ്ങക്കുരു

  • പാൽ

  • തൈര്

  • പയർവർഗങ്ങൾ

  • മീൻ

  • മുട്ട

Muscle Twitching
കർക്കടകത്തിൽ ഭക്ഷണം കഴിക്കുമ്പോൾ..; ഒഴിവാക്കേണ്ടതും ചേർക്കേണ്ടതും
Muscle Twitching
​ഗ്യാസ് സ്റ്റൗ ബർണറുകൾ വൃത്തിയാക്കാൻ മടി ആണോ? സിംപിൾ ആയി ക്ലീൻ ചെയ്യാൻ ഇതാ ടിപ്സ്
Muscle Twitching
എത്ര വാരിവലിച്ചു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ലേ? കാരണം ഇതാണ്
Summary

Why do muscles twitch randomly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com