കൺപോളകൾ തുടിക്കുന്നത് 'ഭാവി' പറയാൻ അല്ല!, ശീലങ്ങളിലെ മാറ്റമാണ് സൂചിപ്പിക്കുന്നത്

സാധാരണയായി തനിയെ മാറുമെങ്കിലും ചില ദൈനംദിന ശീലങ്ങൾ ഇതിന് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു.
Eyelid twitching
Eyelid twitchingPinterest
Updated on: 
2 min read

മൊബൈലിലോ ലാപ്ടോപ്പിലോ നോക്കിയിരിക്കുമ്പോഴോ വിശ്രമിക്കുമ്പോഴോ കൺപോളകൾ തുടിക്കാറുണ്ടോ? പൊതുവെ നിരുപദ്രവകരമായ ഒന്നാണെങ്കിലും ഈ അവസ്ഥ ഇടയ്ക്കിടെ ആവർത്തിക്കുകയോ നീണ്ടുനിൽക്കുകയോ ചെയ്താൽ ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഐലിഡ് മയോകൈമിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

Eyelid twitching
ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ, എന്താണ് ഹൈപ്പോഗ്ലൈസീമിയ?

കൺപോളകളിലെ ചെറിയ പേശികൾ അനിയന്ത്രിതമായി ചുരുങ്ങുന്നതാണ് കാരണം. സാധാരണയായി തനിയെ മാറുമെങ്കിലും ചില ദൈനംദിന ശീലങ്ങൾ ഇതിന് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു.

അമിതമായ സ്‌ക്രീൻ ഉപയോഗം

ദീർഘനേരം മൊബൈൽ, ലാപ്‌ടോപ്പ്, ടിവി പോലുള്ളവ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ക്ഷീണമുണ്ടാക്കും. സ്‌ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുചിമ്മുന്നതിൻ്റെ ആവൃത്തി കുറയുകയും കണ്ണുകളിൽ വരൾച്ചയും അസ്വസ്ഥതയും ഉണ്ടാകുകയും ചെയ്യും. സ്‌ക്രീൻ ഉപയോഗം, കണ്ണുകൾക്കുണ്ടാകുന്ന ആയാസം, വരൾച്ച എന്നിവ കൺപോളകൾ തുടിക്കുന്നതിന് കാരണമാകാനിടയുണ്ട്.

Eyelid twitching
ജോലിക്കിടെ ആരോ​ഗ്യത്തിൻ്റെ കാര്യം മറക്കരുത്, ബാലൻസ് ചെയ്യാൻ ശീലങ്ങൾ സ്മാർട്ട് ആക്കാം

ഉറക്കക്കുറവും സമ്മർദവും ശ്രദ്ധിക്കണം

ക്ഷീണം, ഉറക്കക്കുറവ്, നീണ്ട ജോലി സമയം, മാനസിക സമ്മർദം എന്നിവയും കൺപോളകൾ തുടിക്കാൻ കാരണമാകാം. അമിതമായ ചായ, കാപ്പി, മദ്യപാനം, പുകവലി എന്നിവയും പ്രശ്‌നം വർധിപ്പിക്കാം. ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ ഉറക്കം, കഫീൻ ഉപയോഗം, സ്‌ക്രീൻ സമയം എന്നിവ ശ്രദ്ധിക്കണം.

മഗ്‌നീഷ്യത്തിൻ്റെ കുറവോ?

മഗ്‌നീഷ്യത്തിൻ്റെ കുറവാണ് കൺപോളകൾ തുടിക്കുന്നതിന് കാരണമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇത് പോഷകക്കുറവിൻ്റെ ലക്ഷണമല്ല. പരിശോധനയിലൂടെയോ ഡോക്ടറുടെ നിർദേശത്തിലൂടെയോ കുറവ് സ്ഥിരീകരിക്കാതെ സപ്ലിമെന്റുകൾ കഴിക്കരുത്.

തുടിപ്പ് കുറയ്ക്കാൻ എന്തുചെയ്യണം?

ചില ശീലങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം മതിയാകും.

  • സ്‌ക്രീൻ ഉപയോഗത്തിനിടെ ഇടവേളകളെടുക്കുക.

  • ആവശ്യത്തിന് വെള്ളം കുടിക്കുക.

  • മാനസിക സമ്മർദം കുറയ്ക്കുക.

  • ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

  • മതിയായ ഉറക്കം ഉറപ്പാക്കുക.

20-20-20 റൂൾ

ഓരോ 20 മിനിറ്റ് സ്‌ക്രീൻ ഉപയോഗത്തിന് ശേഷവും 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക. ഇത് കണ്ണിൻ്റെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇതാണ് 20-20-20 നിയമം എന്ന് പറയുന്നത്. കണ്ണുകളിൽ വരൾച്ചയുണ്ടെങ്കിൽ ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടറുടെ ഉപദേശം തേടാം.

എപ്പോൾ ഡോക്ടറെ കാണണം?

ഇടയ്ക്കിടെയുള്ള കൺപോളത്തുടിപ്പ് സാധാരണയായി ആശങ്കപ്പെടേണ്ടതില്ല. എന്നാൽ ആഴ്ചകളോളം തുടരുക, തുടിപ്പിന്റെ ആവൃത്തി കൂടുക, രണ്ടു കണ്ണുകളെയും ബാധിക്കുക, മുഖത്തെ മറ്റ് പേശികളിലേക്ക് വ്യാപിക്കുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം.

കണ്ണ് അനിയന്ത്രിതമായി അടഞ്ഞുപോകുക, തുറക്കാൻ പ്രയാസം അനുഭവപ്പെടുക, കൺപോള താഴുക, കണ്ണിൽ ചുവപ്പ്, വീക്കം, സ്രവം എന്നിവ ഉണ്ടാകുക, കാഴ്ചയിൽ മാറ്റം വരിക തുടങ്ങിയ ലക്ഷണങ്ങളുണ്ടായാലും നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്. തുടർച്ചയായ ലക്ഷണങ്ങൾ അവഗണിക്കരുത്.

Eyelid twitching
ഈച്ചയെ തുരത്താൻ കെമിക്കൽ സ്പ്രേ വേണ്ട, നട്ടുവളർത്താം ഈ ചെടികൾ
Eyelid twitching
മുടി പൊട്ടുന്നത് തടയാൻ ഉറങ്ങും മുൻപ് ചെയ്യേണ്ട 5 കാര്യങ്ങൾ
Eyelid twitching
10 മിനിറ്റിൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാം, ദിവസവും പരീക്ഷിക്കാം, ഫലം ഉറപ്പ്
Summary

Why eyelid twitching, health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER