പൈനാപ്പിൾ കഴിക്കുമ്പോൾ നാവ് ചൊറിയാറുണ്ടോ? കാരണം...

പൈനാപ്പിളിൽ അടങ്ങിയ സിട്രിക് ആസിഡും നാവിലെ തരിപ്പിന്റെ ആക്കം കൂട്ടുന്നതാണ്.
Pineapple
PineappleMeta AI Image
Updated on
1 min read

നിങ്ങൾക്ക് പൈനാപ്പിൾ അഥവാ കൈതച്ചക്ക കഴിക്കുമ്പോൾ നാവ് ചൊറിയാറുണ്ടോ? അതിന് കാരണം, ബ്രോമെലെയ്ന്‍ എന്ന എന്‍സൈം ആണ്. പൈനാപ്പിളിൽ അടങ്ങിയ ബ്രോമെലെയ്ൻ ഒരു പ്രോട്ടീന്‍ ദഹന എന്‍സൈമാണ്.

അതുകൊണ്ട് തന്നെ പൈനാപ്പിൾ കഴിക്കുമ്പോൾ അവ നാവിലെയും കവിളിലെയും കോശങ്ങളിലുള്ള പ്രോട്ടീനുമായി പ്രതിപ്രവർത്തിക്കുന്നു. ഇതിനു പുറമെ പൈനാപ്പിളിൽ അടങ്ങിയ സിട്രിക് ആസിഡും നാവിലെ തരിപ്പിന്റെ ആക്കം കൂട്ടുന്നതാണ്.

നാക്കില്‍ അസ്വസ്ഥത ഇല്ലാതെ പൈനാപ്പിൾ കഴിക്കാന്‍ അഞ്ച് വഴികള്‍

  • പൈനാപ്പിളിന്റെ നടുവിൽ കട്ടിയായ കാണപ്പെടുന്ന ഭാ​ഗത്താണ് ബ്രോമെലെയ്ൻ ധാരാളം അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് കഴിക്കുന്നതിന് മുൻപ് ഈ ഭാ​ഗം ചെത്തിക്കളയാൻ ശ്രദ്ധിക്കുക. ഇത് ചൊറിച്ചിലും നീറ്റലും കുറയ്ക്കാൻ സഹായിക്കും.

  • പൈനാപ്പിൾ കഷ്ണങ്ങളാക്കിയ ശേഷം 10-15 മിനിറ്റ് തണുത്ത ഉപ്പുവെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇത് ബ്രോമെലെയ്ന്റെ വീര്യം കുറയ്ക്കാൻ സഹായിക്കുന്നതാണ്. കഴിക്കുന്നതിന് മുൻപ് ഉപ്പുവെള്ളച്ചിൽ നിന്ന് സാധാരണ വെള്ളത്തിൽ കഷ്ണങ്ങൾ കഴുകിയെടുക്കാം.

Pineapple
വെറും വയറ്റിൽ പഴം കഴിക്കാമോ?
  • പാലിനൊപ്പമോ തൈരിനൊപ്പമോ ഐസ്ക്രീമിനൊപ്പമോ പൈനാപ്പിൾ കഴിക്കുന്നത് നാവിലെ നീറ്റൽ ഒഴിവാക്കാൻ സഹായിക്കും. പാലുൽപ്പന്നങ്ങളിലെ പ്രോട്ടീനുമായി ബ്രോമെലെയ്ൻ പ്രതിപ്രർത്തിക്കുന്നത് വഴി നാവിലെ കോളങ്ങളെ ബാധിക്കുന്നത് തടയാം.

Pineapple
പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമോ?
  • പൈനാപ്പിൾ ഗ്രിൽ ചെയ്തോ ബേക്ക് ചെയ്തോ കഴിക്കുന്നത് എൻസൈമിന്റെ പ്രവർത്തനം നിർവീര്യമാക്കാൻ സഹായിക്കും. ഇത് നീറ്റൽ പൂർണ്ണമായും ഒഴിവാക്കും.

  • അധികം പഴുക്കാത്ത പൈനാപ്പിളിൽ ആസിഡിന്റെയും ബ്രോമെലെയ്ന്റെയും അളവു കൂടുതലായിരിക്കും. നല്ല പഴുത്തവ തിരഞ്ഞെടുക്കുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.

Summary

why having itching while eating pineapple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com