മനുഷ്യന് മൃഗങ്ങളേക്കാൾ കൂടുതൽ ആയുസ്സ് എന്തുകൊണ്ട്? ദീർഘകാലം ജീവിക്കാനുള്ള രഹസ്യം 

മ്യൂട്ടേഷനുകൾ സംഭവിക്കുന്നതിന്റെ വേഗത കുറയുന്നത് ദീർഘായുസ്സ് നൽകുമെന്നാണ് കണ്ടെത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

നറ്റിക് കോഡ് എത്ര സാവധാനത്തിൽ പരിവർത്തനം ചെയ്യപ്പെടുന്നുവോ എന്നതിനെ ആശ്രയിച്ചാണ് ആയുസ്സ് വർദ്ധിക്കുന്നതെന്ന് ശാസ്ത്രജ്ഞർ. വ്യത്യസ്ത ജന്തുജാലങ്ങളിൽ ആയുസ്സ് അവസാനിക്കാറാകുമ്പോൾ സംഭവിക്കുന്നത് സമാനമായ ജനിതക മാറ്റങ്ങളാണെന്ന് പഠനത്തിൽ കണ്ടെത്തി. മനുഷ്യന് പുറമേ എലി, സിംഹം, ജിറാഫ്, കടുവ എന്നിവയിലും ദീർഘായുസ്സുള്ള, അർബുദത്തെ പ്രതിരോധിക്കുന്ന നേക്കഡ് മോൾ റാറ്റ് ഉൾപ്പെടെയുള്ള 16 ഇനങ്ങളിൽ നടത്തിയ പഠനത്തിനൊടുവിലാണ് കണ്ടെത്തൽ. 

വാർദ്ധക്യം, ക്യാൻസർ എന്നിവയിലെ ജനിതക മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞർ ഈ കണ്ടെത്തലുകൾ നടത്തിയത്. വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. മ്യൂട്ടേഷനുകൾ സംഭവിക്കുന്നതിന്റെ വേഗത കുറയുന്നത് ദീർഘായുസ്സ് നൽകുമെന്നാണ് കണ്ടെത്തൽ. അതിനാൽ കടുവ മുതൽ മനുഷ്യൻ വരെയുള്ള സസ്തനികൾക്ക് ജിറാഫിനേക്കാൾ ദീർഘായുസ്സുണ്ടെന്ന് കണ്ടെത്തി. ‌

സോമാറ്റിക് മ്യൂട്ടേഷൻ

ഡിഎൻഎ ശ്രേണിയിലെ മാറ്റമാണ് മ്യൂട്ടേഷൻ. കോശവിഭജന സമയത്ത് ഡിഎൻഎ പകർത്തുമ്പോൾ സംഭവിക്കുന്ന പിഴവുകൾ, അയോണൈസിംഗ് റേഡിയേഷൻ എക്സ്പോഷർ, കെമിക്കൽ എക്സ്പോഷർ, വൈറസ് അണുബാധ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഡിഎൻഎ ശ്രേണിയിൽ മാറ്റമുണ്ടാകാം.

എല്ലാ ജീവികളിലും ജീവിതത്തിലുടനീളം എല്ലാ കോശങ്ങളിലും സംഭവിക്കുന്ന ഒരു സ്വാഭാവിക ജനിതക പ്രക്രിയയാണ് സോമാറ്റിക് മ്യൂട്ടേഷൻ. മനുഷ്യരിൽ കോശങ്ങൾ പ്രതിവർഷം 20 മുതൽ 50 വരെ മ്യൂട്ടേഷനുകൾ നേടുന്നു. ഈ മ്യൂട്ടേഷനുകളിൽ ഭൂരിഭാഗവും നിരുപദ്രവകരമായിരിക്കും. എന്നാൽ, അവയിൽ ചിലത് ക്യാൻസറിന് കാരണമാകുന്ന ഒരു സെൽ ഉണ്ടാക്കുകയോ കോശത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യാം. 

സോമാറ്റിക് മ്യൂട്ടേഷനും ശരീര പ്രകൃതവും

ഓരോ ജീവിയുടെയും ആയുസ്സ് വർദ്ധിക്കുന്നതിനനുസരിച്ച് സോമാറ്റിക് മ്യൂട്ടേഷന്റെ നിരക്ക് കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. എന്നിരുന്നാലും, സോമാറ്റിക് മ്യൂട്ടേഷൻ നിരക്കും ശരീര പ്രകൃതവും തമ്മിൽ കാര്യമായ ബന്ധമൊന്നും അവർ കണ്ടെത്തിയില്ല. വലുപ്പം കൂടുതലുള്ള മൃ​ങ്ങളിൽ കാൻസർ സാധ്യത കുറയുന്നതിന് മറ്റെന്തെങ്കിലും കാരണം കൂടി ഉൾപ്പെട്ടിരിക്കും എന്നാണ് ​ഗവേഷകർ വിലയിരുത്തുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com