പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍, സാധാരണ ഡാന്‍ഡ്രഫ് ഷാംപൂ കൊണ്ട് ഫലമില്ല, ഈ രണ്ട് ചേരുവകള്‍ ഉണ്ടോയെന്ന് നോക്കണം

കുളിച്ചാലും തല വൃത്തിയായി എന്ന അനുഭൂതി ഒരിക്കലും കിട്ടില്ലെന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
man having dandruff
Sticky Dandruffmeta ai image
Updated on
1 min read

ത്ര കഴുകിയാലും ഒഴിയാത്ത ഒന്നാണ് താരന്‍. പ്രത്യേകിച്ച് പറ്റിപിടിച്ചിരിക്കുന്ന താരന്‍ (സ്റ്റിക്കി ഡാന്‍ഡ്രഫ്). സാധാരണ താരനെക്കാള്‍ അല്‍പം പ്രയാസമാണ് പറ്റിപ്പിടിക്കുന്ന താരനെ ഒഴിവാക്കാനെന്ന് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നു. താരതമ്യേന ഇരുപതിനും മുന്നതിനും ഇടയില്‍ പ്രായമായ യുവാക്കളിലാണ് ഇത്തരത്തില്‍ പറ്റിപിടിക്കുന്ന താരന്‍ കൂടുതലും കണ്ടുവരുന്നത്. സാധാരണ താരന്‍ പോലെ ഇത് പൊഴിഞ്ഞു പോകില്ല, മറിച്ച് എണ്ണമയമുള്ള ഇവ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുകയും വളരെ ഹെവിയായി തോന്നിക്കുകയും ചെയ്യും.

കുളിച്ചാലും തല വൃത്തിയായി എന്ന അനുഭൂതി ഒരിക്കലും കിട്ടില്ലെന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തലമുടി കഴുകിയാലും രണ്ടു ദിവസത്തിനകം വീണ്ടും തലയോട്ടിയില്‍ കഴുക്ക് അടിഞ്ഞു കൂടുന്നതായി തോന്നാം.

പറ്റിപിടിക്കുന്ന താരന് പിന്നില്‍

അമിതമായ സെബം ഉൽപാദനമാണ് താരന്റെ മൂലകാരണം. ഇത് മലസീസിയ എന്ന ഫംഗസുമായി ഇടപഴകുമ്പോൾ, വരണ്ട താരൻ കട്ടിയുള്ള കൂട്ടങ്ങളായി മാറും. അമിത സെബം ഉല്‍പാദനത്തിന് പുറമെ,

  • ഈർപ്പമുള്ള കാലാവസ്ഥയും മലിനീകരണവും

  • ജനിതക കാരണങ്ങള്‍, സ്വാഭാവികമായും എണ്ണമയമുള്ള തലയോട്ടി

  • സ്റ്റൈലിങ് ഉൽപ്പന്നങ്ങളുടെയും കഠിനമായ ക്ലെൻസറുകളുടെയും അമിത ഉപയോഗം എന്നിവയുടെ പറ്റിപിടിക്കുന്ന താരന്‍ ഉണ്ടാകാന്‍ കാരണമാകും.

man having dandruff
ഇരുണ്ട കാലത്ത് പ്രകാശമായത് ആ സ്നേഹവും കരുത്തും; കാൻസർ പോരാട്ടത്തെ കുറിച്ച് നടി തനിഷ്ത

ഇത് ചൊറിച്ചില്‍, ചുവന്ന് തടിക്കുക തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുമെന്നും പറയുന്നു. എന്നാല്‍ വിപണിയില്‍ കിട്ടുന്ന സാധാരണ ഡാന്‍ഡ്രഫ് ഷാംപൂകള്‍ ഉപയോഗിച്ചാല്‍ പറ്റപ്പിടിച്ചിരിക്കുന്ന താരനില്‍ നിന്ന് മോചനം ഉണ്ടാകില്ല.

ഷാംപൂ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ട് ചേരുവകള്‍

ഓക്സിജൻ അടങ്ങിയ ചാർക്കോൾ

  • ആഴത്തിലുള്ള ശുദ്ധീകരണ, വിഷവിമുക്തമാക്കൽ ഗുണങ്ങൾക്ക് വിലമതിക്കപ്പെടുന്നു.

  • ഉയർന്ന ആഗിരണ ശേഷിയുള്ള ഇത്, തലയോട്ടിയിലെ സ്വാഭാവിക ഈർപ്പം നീക്കം ചെയ്യാതെ അധിക എണ്ണ, അഴുക്ക്, അടിഞ്ഞുകൂടൽ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു.

man having dandruff
ദിവസവും ഫ്ലാക്സ് വിത്തുകൾ, പിസിഒഎസ് നിന്ത്രിക്കാന്‍ ഏറ്റവും മികച്ചത്

പൈറോക്ടോൺ ഒലാമൈൻ

  • ഇത് ആന്‍റിഫംഗൽ ഗുണങ്ങൾക്കും തലയോട്ടി സന്തുലിതമാക്കൽ ഗുണങ്ങൾക്കും മികച്ചതാണ്.

  • ആഴത്തിലുള്ള പ്രവർത്തനത്തിലൂടെ, താരൻ ഉണ്ടാക്കുന്ന അണുക്കളെ ഉറവിടത്തിൽ തന്നെ ലക്ഷ്യം വയ്ക്കാൻ അഞ്ച് പാളികൾ ആഴത്തിൽ ഇത് പ്രവർത്തിക്കുന്നു, ഇത് ആവർത്തനം കുറയ്ക്കാൻ സഹായിക്കുകയും കാലക്രമേണ ആരോഗ്യകരമായ തലയോട്ടി പരിസ്ഥിതിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Summary

How to remove Sticky Dandruff.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com