പഞ്ചസാരയും പരിപ്പും ഇപ്പോഴും പ്ലാസ്റ്റിക്ക് പാത്രത്തിലാണോ സൂക്ഷിക്കുന്നത്? ഗ്ലാസ് ജാറിലേക്ക് മാറേണ്ടതിനുള്ള 8 കാരണങ്ങൾ

ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗ്ലാസ് ജാറുകൾ ഭക്ഷണത്തിന്റെ രുചിയും ഗുണനിലവാരവും കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും.
Sugar in glass jar
Sugar in glass jarPinterest
Updated on
2 min read

മ്മുടെ അടുക്കളയിൽ ഭക്ഷ്യവസ്തുക്കൾ എങ്ങനെ സൂക്ഷിക്കുന്നുവെന്നത് അവയുടെ ​ഗുണനിലവാരത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്. പഞ്ചസാര, ഉപ്പ്, പരിപ്പ്, അരി, മസാലപ്പൊടികൾ, ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ സൂക്ഷിക്കാൻ പലരും പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ, ​ഗ്ലാസ് ജാറുകളാണ് കൂടുതൽ സുരക്ഷിതവും ​ദീർഘകാല ഉപയോ​ഗത്തിന് അനുയോജ്യവുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗ്ലാസ് ജാറുകൾ ഭക്ഷണത്തിന്റെ രുചിയും ഗുണനിലവാരവും കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും.

രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത കുറയുന്നു

ഗ്ലാസ് പാത്രങ്ങൾ നോൺ റിയാക്ടീവ് സ്വഭാവമുള്ള വസ്തുവാണ്. അതുകൊണ്ട് സാധാരണ ഉപയോഗത്തിൽ ഗ്ലാസ് പാത്രങ്ങൾ ഭക്ഷ്യവസ്തുക്കളുമായി പ്രതികരിക്കുകയോ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് വിടുകയോ ചെയ്യുന്നില്ല. ചില പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ചൂട്, സൂര്യപ്രകാശം, പഴക്കം എന്നിവ കാരണം കേടാകുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദീർഘകാല സംഭരണത്തിന് ഗ്ലാസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഈർപ്പം കയറുന്നത് തടയുന്നു

നല്ല നിലവാരമുള്ള എയർടൈറ്റ് ഗ്ലാസ് ജാറുകൾ വായുവും ഈർപ്പവും അകത്ത് കടക്കുന്നത് കുറയ്ക്കുന്നു. ഇതിലൂടെ പഞ്ചസാര കട്ടപിടിക്കുന്നത്, മസാലപ്പൊടികളുടെ സുഗന്ധം നഷ്ടപ്പെടുന്നത്, പരിപ്പിൽ ഈർപ്പം കയറുന്നത് പോലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നു.

ഭക്ഷണത്തിൻ്റെ യഥാർത്ഥ രുചി നിലനിർത്തും

ഗ്ലാസ് ഭക്ഷണത്തിന്റെ മണവും രുചിയും ആഗിരണം ചെയ്യില്ല. അതിനാൽ ഒരു ജാറിൽ മുമ്പ് കാപ്പിപ്പൊടി സൂക്ഷിച്ചിരുന്നാലും നന്നായി കഴുകിയ ശേഷം മറ്റൊരു ഭക്ഷ്യവസ്തു സൂക്ഷിക്കുമ്പോൾ പഴയ മണത്തിന്റെ പ്രശ്നം സാധാരണയായി ഉണ്ടാകില്ല.

വൃത്തിയാക്കാൻ എളുപ്പം

ഗ്ലാസ് ജാറുകൾ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം. എണ്ണയും മസാലക്കറയും പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. അതിനാൽ ബാക്ടീരിയ വളരാനുള്ള സാധ്യതയും കുറയുന്നു.

പ്ലാസ്റ്റിക് പോലെ നിറം മങ്ങില്ല

മഞ്ഞൾപ്പൊടി, മുളകുപൊടി, എണ്ണ എന്നിവ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ സ്ഥിരമായ പാടുകൾ ഉണ്ടാക്കാറുണ്ട്. ഗ്ലാസ് ജാറുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കുറവാണ്.

ദീർഘകാലം ഉപയോഗിക്കാം

ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഒരു നല്ല ഗ്ലാസ് ജാർ വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയും. ഇടയ്ക്കിടെ പുതിയ കണ്ടെയ്‌നറുകൾ വാങ്ങേണ്ട സാഹചര്യം കുറയും.

ഭക്ഷണം എളുപ്പത്തിൽ തിരിച്ചറിയാം

സുതാര്യമായതിനാൽ ജാർ തുറക്കാതെ തന്നെ അതിനുള്ളിലുള്ള സാധനം തിരിച്ചറിയാൻ കഴിയും. ഇതിലൂടെ പാചകസമയത്ത് സമയം ലാഭിക്കാനും അടുക്കള കൂടുതൽ ക്രമീകരിക്കാനുമാകും.

പരിസ്ഥിതി സൗഹൃദം

ഗ്ലാസ് പലതവണ ആവർത്തച്ച് ഉപയോഗിക്കാനും റീസൈക്കിൾ ചെയ്യാനും സാധിക്കുന്നതാണ്. ഒരുതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ഇത് പരിസ്ഥിതിക്ക് കൂടുതൽ ഗുണകരമാണ്.

ഗ്ലാസ് ജാറിൽ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുക്കൾ

  • പഞ്ചസാര

  • ഉപ്പ്

  • ചായപ്പൊടി

  • കാപ്പിപ്പൊടി

  • മസാലപ്പൊടികൾ

  • പരിപ്പ്

  • കടല

  • അരി

  • ഓട്സ്

  • ഉണക്കമുളക്

  • ഡ്രൈ ഫ്രൂട്ട്സ്

  • വിത്തുകൾ (ഫ്ലാക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവ)

ഗ്ലാസ് ജാർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എപ്പോഴും പൂർണമായി ഉണങ്ങിയ ജാറുകൾ മാത്രം ഉപയോഗിക്കുക.

  • എയർടൈറ്റ് മൂടിയുള്ള ജാറുകൾ തിരഞ്ഞെടുക്കുക.

  • നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക.

  • ഭാരമുള്ള ജാറുകൾ ഉയരത്തിലുള്ള ഷെൽഫുകളുടെ അരികിൽ വയ്ക്കാതിരിക്കുക.

  • പൊട്ടലോ വിള്ളലോ വന്ന ജാറുകൾ ഉപയോഗിക്കരുത്.

  • വളരെ ചൂടുള്ള ജാറുകൾ ഉടൻ തണുത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക. പെട്ടെന്നുള്ള താപനിലമാറ്റം ഗ്ലാസ് പൊട്ടാൻ ഇടയാക്കാം.

പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ പൂർണമായും ഒഴിവാക്കണോ?

നല്ല നിലവാരമുള്ള, ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സുരക്ഷിതമായിരിക്കും. എന്നാൽ, ദീർഘകാല സംഭരണത്തിനും രുചി, ഗുണനിലവാരം, വൃത്തിശുചിത്വം എന്നിവ കൂടുതൽ നന്നായി നിലനിർത്തുന്നതിനുമായി ഗ്ലാസ് ജാറുകൾ പല സാഹചര്യങ്ങളിലും മികച്ച തിരഞ്ഞെടുപ്പാണ്. പൊട്ടിയതോ പഴകിയതോ ചൂട് കാരണം കേടായതോ ആയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ മാറ്റി പുതിയവ ഉപയോഗിക്കുന്നത് പ്രധാനമാണ്.

Sugar in glass jar
ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കണം, പാത്രം കഴുകുന്ന സ്പോഞ്ച് വൃത്തിയാക്കാൻ ചില ടിപ്സ്
Sugar in glass jar
90 ദിവസം ചായ കുടിക്കാതിരുന്നാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും
Sugar in glass jar
മഴ ആയതുകൊണ്ട് ജിമ്മിൽ പോകാൻ മടി ആണോ? വീട്ടിൽ ചെയ്യാവുന്ന ഇൻഡോർ വർക്ക്ഔട്ടുകൾ
Summary

why saying glass jar is healthy to store sugar; Kitchen Hacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com