മറ്റുള്ളവർ ഭക്ഷണം കഴിക്കുന്ന ശബ്‍ദം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? എന്താണ് മിസോഫോണിയ

ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍പ്രേരണകളാണ് മിസോഫറോണിയയെ ട്രി​ഗർ ചെയ്യുന്നതെന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്.
misophonia
misophoniaMeta AI Image
Updated on
1 min read

ചില ശബ്ദങ്ങൾ നിങ്ങളെ അസ്വസ്ഥപ്പെടുത്താറുണ്ടോ? അവയെ മനഃപൂർവം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ടോ? ഇതെല്ലാം മിസോഫോണിയ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇതിനെ ശബ്ദത്തോടുള്ള വിരോധം എന്നും വിളിക്കാറുണ്ട്. സാധാരണ കേൾവി സംബന്ധമായ പ്രശ്നമല്ല മിസോഫോണിയ, മറിച്ച് മസ്തിഷ്കം ആ ശബ്ദങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്.

മിസോഫോണിയ ഒരു മാനസിക വെല്ലുവിളി അല്ലെങ്കിലും കോപം തുടങ്ങിയ പ്രശ്‌നങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ വൈകാരികവും ചില സന്ദര്‍ഭങ്ങളില്‍ ശാരീരിക പ്രതികരണവും ഉണ്ടാക്കും. ആൺകുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കിടയിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍പ്രേരണകളാണ് മിസോഫറോണിയയെ ട്രി​ഗർ ചെയ്യുന്നതെന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നും സൗണ്ട് റെയ്ജ് എന്നും മിസോഫോണിയയെ പഠനം വിശേഷിപ്പിക്കുന്നു. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളില്‍ കുറച്ചുമാറ്റം വരുത്തിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം.

misophonia
ആദ്യം ​ഗൂ​ഗിളിൽ സെർച്ച് ചെയ്യും, ഡോക്ടറെ കാണാൻ ഭയം, പരിശോധന പറഞ്ഞാൽ ഒഴിവാക്കും; എന്താണ് ഫോഫോ?

പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മിസോഫോണിയയ്ക്ക് ഉള്ളത്

  • കോപം, ദേഷ്യം പോലുള്ള വൈകാരിക വികാരങ്ങൾ

  • ഹൃദയമിടിപ്പ് വേ​ഗത്തിലാകുന്നതു പോലുള്ള ശാരീരിക മാറ്റങ്ങൾ

  • പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ

misophonia
ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

മിസോഫോണിയ ഉള്ളവരിൽ ട്രി​ഗർ ആവാം

  • ശബ്ദത്തോടെ ഭക്ഷണം ചവയ്ക്കുക

  • ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം

  • കൂർക്കംവലി

  • വിരലുകളിൽ ഞൊട്ട ഒടിക്കുന്നത്

  • പേന ക്ലിക്ക് ചെയ്യൽ

  • വെള്ളം ഇറ്റിറ്റു വീഴുന്നത്

Summary

Why some noise disturbes us, Is misophonia harmful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com