coriander
corianderPexels

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്

നമ്മുടെ ചുറ്റുപാടും കുട്ടിക്കാലത്തെ അനുഭവങ്ങളും ഈ ഇഷ്ടക്കേടിന് പിന്നിലെ മറ്റൊരു പ്രധാന ഘടകമാണ്.
Published on

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെങ്കിലും മല്ലിയിലയ്ക്ക് ആരാധകർ കുറവാണ്. അങ്ങനെ ചിലർ മല്ലിയിലയെ ഒഴിച്ചു നിർത്തുന്നതിന് പിന്നിൽ ജനിതകപരമായ കാരണമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. മല്ലിയിലയുടെ ​​ഗന്ധവും രുചിയുമാണ് പ്രധാന വിഷയം. എന്ത് കൊണ്ടാവും ചിലര്‍ക്ക് മല്ലിയിലയുടെ മണവും രുചിയും ഇഷ്ടമല്ലാത്തത്?

നാവിൽ രുചി അറിയാന്‍ സഹായിക്കുന്ന ഓള്‍ഫാക്ടറി റെസപ്റ്ററുകളിലെ OR6A2 എന്ന ജീന്‍, മല്ലിയിലയ്ക്ക് പ്രത്യേക ഗന്ധം നല്‍കുന്ന ഓര്‍ഗാനിക്ക് സംയുക്തമായ ആല്‍ഡിഹൈഡിനോട് സെന്‍സീറ്റീവ് ആണ്. ഇത് മല്ലിയിലയുടെ രുചി അരോചകമായി തോന്നിപ്പിക്കാം. ഇതേ സംയുക്തമാണ് സോപ്പുകളിലും ശുചീകരണ ഉത്പന്നങ്ങളിലുമൊക്കെ കാണുന്നത്. അതാണ് ചിലര്‍ക്ക് മല്ലിയിലയുടെ രുചി 'സോപ്പി' ആയി തോന്നാന്‍ കാരണം.

അതുകൊണ്ടാണ് മറ്റുള്ളവര്‍ വളരെ രുചികരമാണിതെന്ന് അഭിപ്രായപ്പെടുമ്പോള്‍ ഇക്കൂട്ടർക്ക് ഇത് ഏതോ ഒരു രാസവസ്തു അല്ലെങ്കില്‍ പെര്‍ഫ്യൂമിന്റെ രുചി പോലൊക്കെ തോന്നാൻ കാരണം. മാത്രമല്ല, നമ്മുടെ ചുറ്റുപാടും കുട്ടിക്കാലത്തെ അനുഭവങ്ങളും ഈ ഇഷ്ടക്കേടിന് പിന്നിലെ മറ്റൊരു പ്രധാന ഘടകമാണ്. എന്നാല്‍ നിരന്തമായി മല്ലിയിലയുമായി സമ്പര്‍ക്കമുണ്ടാകാത്തവര്‍ക്കാകും ഇതിന്‍റെ ഗന്ധവും രുചിയും അരോചകമാകുന്നതെന്നും ഗവേഷകര്‍ പറയുന്നു.

coriander
ഹൃദയാഘാതം തടയാൻ മുൻകരുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മനുഷ്യന്റെ പരിണാമത്തില്‍ ഉണ്ടായ സാഹചര്യങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. പണ്ട് കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ സുരക്ഷിതമാണോ എന്നറിയാന്‍ മണത്തു നോക്കുന്നതായിരുന്നു മനുഷ്യന്റെ ശീലം. പ്രത്യേകിച്ച് കയ്പ്പ് അല്ലെങ്കില്‍ രൂക്ഷഗന്ധമുള്ളവയെ വിഷാംശമുള്ളതായാണ് അവർ കണക്കാക്കിയിരുന്നത്.

coriander
ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ?

ഇനി കുട്ടികളിലാണെങ്കില്‍ അവരുടെ ടേസ്റ്റ് ബഡ്‌സ് സെന്‍സിറ്റീവ് ആയതിനാല്‍ ഇത്തരം രുചികളെയും മണത്തെയും അവര്‍ പെട്ടെന്ന് നിരസിക്കുകയാണ് പതിവ്. നിരന്തരമായി അത് കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ അവരെകൊണ്ട് അത് കഴിക്കാന്‍ ശീലിപ്പിക്കാന്‍ സാധിക്കൂ.

Summary

Why you hate coriander

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com