

ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണെന്ന് പറയുമ്പോഴും തിരക്കിനിടെ പലർക്കും കൃത്യമായി വ്യയാമം ചെയ്യാൻ സമയം കിട്ടിയെന്നു വരില്ല. ടെൻഷൻ അടിക്കേണ്ട, ദിവസവും വ്യായാമം ചെയ്യാൻ സമയം കിട്ടിയില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വർക്ക്ഔട്ട് ചെയ്താവും മതിയെന്ന് പഠനങ്ങൾ.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി 150 മിനിറ്റ് (രണ്ടര മണിക്കൂർ) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുന്നു.
തിരക്കിട്ട ദിവസങ്ങളിൽ വ്യായാമത്തിനായി നീക്കിവയ്ക്കാൻ സമയമില്ലെന്ന് പറയുന്നവർക്ക് ഈ രീതി ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ആഴ്ചയിൽ വ്യായാമം ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത 27 ശതമാനവും ദിവസവും ചെയ്യുന്നവരിൽ 35 ശതമാനവും കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates